Search the blog

Custom Search

Monday, July 1, 2013

CHETAN BENAN PHOTOGRAPHY - NIGHT PHOTOGRAPHY WITH TIPS

I had used Nikon D7000 With 50mm f/1.8G Nikon lens
Mode -Manual
Aperture-F/1.8
Shutter speed-1/8s
ISO-500
Tripod- Used
 

I had used Nikon D7000 With 50mm f/1.8G Nikon lens
Mode -Manual
Aperture-F/1.8
Shutter speed-1/8s
ISO-500
Tripod- Used
 


It's seems like crown
I had used Nikon D7000 With 50mm f/1.8G Nikon lens 
Mode -Manual 
Aperture-F/1.8
Shutter speed-1/125s
ISO-640
Tripod- Used

I had used Nikon D7000 With 50mm f/1.8G Nikon lens
Mode -Manual
Aperture-F/1.8
Shutter speed-1/40s
ISO-1000
Without Flash
 


I used Nikon D7000 With 50mm f/1.8G Nikon lens
Mode -Manual 
Aperture-F/6
Shutter speed-1/125s
ISO-400
Without flash

I had used Nikon D7000 With 50mm f/1.8G Nikon lens
Mode -Manual 
Aperture-F/1.8
Shutter speed-1/50s
ISO-640
Without flash



I had used Nikon D7000 With 50mm f/1.8G Nikon lens
Mode -Manual 
Aperture-F/1.8
Shutter speed-1/40s
ISO-400
Without flash

Monday, June 24, 2013

ബഡ്ജറ്റ് ഇല്ലാത്തതു കാരണം DSLR ക്യാമറ വാങ്ങാതെ ബ്രിഡ്ജ് ക്യാമറ വാങ്ങാന്‍ പോകുന്നവര്‍ക്ക് വേണ്ടിയുള്ള ചില നിര്‍ദ്ദേശങ്ങള്‍.;

posted by : TINU
WHY TO BUY A DSLR CAMERA RATHER THAN A BRIDGE CAMERA :??


കഴിഞ്ഞ കുറെ ദിവസങ്ങളായി നൂറു കണക്കിന് പുതിയ ചങ്ങാതിമാരുമായി, പ്രത്യകിച്ചു ഫോട്ടോഗ്രഫി ഉള്ളിലെ മോഹമായി കൊണ്ടു നടക്കുന്ന ആളുകളുമായി ചാറ്റിലൂടെ സംവദിക്കാനും അവര്‍ക്ക് അറിയാത്ത പല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും, സംശയങ്ങള്‍ ദൂരീകരിക്കാനും സാധിച്ചു....മുന്‍ഗണനാക്രമം പാലിച്ചത് കൊണ്ട് പലര്‍ക്കും ഇത്തിരി വൈകിയാണ് മറുപടി കൊടുക്കാന്‍ സാധിച്ചത് എന്നറിയാം, പക്ഷെ എന്‍റെ സമയകുറവ് കൊണ്ട് മാത്രമാണ്...ഇന്നലെയും ഇന്നും വന്ന മെസ്സെജുകള്‍ ഒഴികെ, മെസ്സേജ് അയച്ച മൊത്തം പേര്‍ക്കും റിപ്ലെ ചെയ്യാന്‍ സാധിച്ചു എന്നതില്‍ വളരെ സന്തോഷമുണ്ട്...

ഫോട്ടോഗ്രഫിയിലെ സാങ്കേതിക പദങ്ങള്‍, ഫോട്ടോഗ്രഫിയില്‍ തുടക്കക്കാരായ ആളുകള്‍ക്ക് മനസിലാകുന്ന ലളിതമായ ഭാഷയില്‍ പോസ്റ്റ്‌ ചെയ്യണം എന്നാണു വിചാരിച്ചത് എങ്കിലും, പലരും കുറഞ്ഞ ബഡ്ജറ്റ് കാരണം, ബ്രിഡ്ജ് ക്യാമറകളെ പറ്റി ചോദിച്ചതു കൊണ്ട് ഈ പോസ്റ്റ്‌ ചെയ്യുന്നു.. സാങ്കേതിക പദങ്ങളെ സംബന്ധിച്ച പോസ്റ്റ്‌ അധികം താമസിയാതെ ചെയ്യാം.

കോളേജുകളില്‍ പഠിക്കുന്ന കൂട്ടുകാര്‍, ജീവിതപ്രാരാബ്ദങ്ങള്‍ കാരണം പ്രവാസ ജീവിതം വിധിക്കപ്പെട്ടവര്‍, ബാധ്യതകള്‍ ഏറെയുള്ള ചില സഹോദരന്മാര്‍, സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ ; പക്ഷെ ഫോട്ടോഗ്രഫി ഒരു മോഹമായി കൊണ്ട് നടക്കുന്ന ഫോട്ടോഗ്രഫിയില്‍ പ്രതിഭയുള്ള ആളുകള്‍.....,,,ഇവരെല്ലാം പറഞ്ഞ പൊതുവായ പ്രശ്നം, ഫോട്ടോഗ്രഫി ചെയ്യാന്‍ നല്ല താല്‍പ്പര്യം ഉണ്ട്, പക്ഷെ, ബജറ്റ് ഒരു 15000 രൂപാ വരെയേ പോകാന്‍ പറ്റൂ.....ഫോട്ടോഗ്രഫി ഭ്രാന്തു തലയില്‍ കയറിപോയാല്‍, പിന്നെ മുന്നും പിന്നും നോക്കുകയില്ല എന്നത് എന്‍റെ അനുഭവ സാക്ഷ്യം... 

ആദ്യമൊക്കെ ഞാന്‍ പലര്‍ക്കും ബ്രിഡ്ജ് ക്യാമറകള്‍ , ( ബ്രിഡ്ജ് ക്യാമറകളില്‍ മുന്‍പില്‍ നില്‍ക്കുന്നത് ക്യാനോണ്‍ തന്നെ..) നിര്‍ദേശിച്ചു, പിന്നീടാണ് എങ്ങനെ ഇക്കൂട്ടരെ സഹായിക്കാന്‍ കഴിയും എന്ന് ആലോചിച്ചത്.. എല്ലാവര്‍ക്കും ആവശ്യം ഒരു സപ്പോര്‍ട്ട് , നല്ല ഉപദേശം, സൊല്യൂഷന്‍സ് ഒക്കെയാണ്... 

ഞാന്‍ പല റിവ്യൂ കോളങ്ങളും റെഫര്‍ ചെയ്തു, പല ഫോട്ടോഗ്രഫി ചങ്ങാതിമാരുമായും ആശയ സംവാദം നടത്തി....അപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന ചില ആശയങ്ങള്‍ പങ്കു വക്കുന്നു.. ഒരു വിദഗ്ദോപദേശമായി ഇതിനെ വ്യാഖ്യനിക്കണ്ടാ, നിങ്ങളെ ഈ സൊല്യൂഷനുകള്‍ സഹായിക്കും എന്നു കരുതുന്നു....

ആദ്യം ഏറ്റവും വില കുറഞ്ഞ DSLR കള്‍ ഏതൊക്കെയാണ് എന്ന് മനസിലാക്കുക.. (PENTAX  ഒഴിവാക്കുന്നു,)

വില കുറഞ്ഞ ലോ-എന്‍ഡ് എന്‍ട്രി ലെവല്‍ DSLR കള്‍;(Low-end Entry Level- all are nearly Rs.20000)

  1. Canon 1100D (in U.S its called T3)
  2. Nikon D3100
  3. Sony SLT A37

നിക്കോണിന്‍റെ പോപ്പുലര്‍ ആയ പല മോഡലുകളിലും ഉപയോഗിക്കുന്നത് സോണി നിര്‍മ്മിച്ച സെന്‍സര്‍ ആണ്, എന്നിരുന്നാലും, സോണിയുടെ DSLR അവസാന ഒപ്ഷനായി സ്വീകരിച്ചാല്‍ മതി. കാരണം ഞാന്‍ എന്‍റെ ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ. ലിങ്ക് ചുവടെ.......


എന്‍റെ പഴയ പോസ്റ്റുകള്‍ കണ്ടാല്‍ മനസിലാകും, മിക്ക പോസ്റ്റിലും എഴുതിയ ഒരു വിഷയം ആണ് VR/IS . (in Nikon Vibration Reduction / in Canon Image Stabilization) .. ഒരു നിശ്ചിത ഷട്ടര്‍ സ്പീഡിലും (സാധാരണയായി ഇത് 18-55mm കിറ്റ്‌ ലെന്‍സില്‍ 1/60 ആണ്) താഴെ ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്, VR/IS ഇല്ലാത്ത ലെന്‍സ് കൊണ്ടു ഫോട്ടോ എടുത്താല്‍ , ഇമേജിന്റെ ക്വാളിറ്റിയെ ബാധിക്കും..അത് കൊണ്ടാണ് ഇമേജ് ക്വാളിറ്റിയില്‍ അതീവ ശ്രദ്ധാലുവായ ഞാന്‍ അതിനെ പ്രോല്സാഹിപ്പിക്കാത്തത്..

പക്ഷെ ഇവിടെ പ്രശ്നം ബഡ്ജറ്റ് ഇല്ലാത്തത് ആയതു കൊണ്ട്, നമുക്ക് ചെയ്യാവുന്ന ഒരു സൊല്യൂഷന്‍, VR/IS ഇല്ലാത്ത (NON VR അല്ലെങ്കില്‍ NON IS) ലെന്‍സ്‌ അടങ്ങിയ ഒരു എന്‍ട്രി ലെവല്‍ DSLR കിറ്റ്‌ വാങ്ങുക എന്നതാണ്. അത് നിങ്ങളുടെ ബജറ്റിനെ ഏറെ സഹായിക്കും. സൂപ്പര്‍ സൂം ഉള്ള ഒരു ബ്രിഡ്ജ് ക്യാമറ 15000 രൂപ കൊടുത്തു വാങ്ങുന്നതിലും ഏറെ നല്ലതു ഒന്നോ രണ്ടോ മാസം കൂടി വെയിറ്റ് ചെയ്തു, 3000-4000 രൂപ കൂടി ഇന്‍വെസ്റ്റ്‌ ചെയ്തു ഒരു എന്‍ട്രി ലെവല്‍ DSLR വാങ്ങുന്നതാണ്. 19000 രൂപാ മുതല്‍ DSLR കിട്ടും എന്നാണ് എന്‍റെ അറിവ്. 

18-55 mm NON VR (ക്യാനോണ്‍ ആണെങ്കില്‍ NON IS) ലെന്‍സ്‌ അടങ്ങിയ DSLR കിറ്റിന്‍റെ വില, നിങ്ങളുടെ LOCALITY യിലെ കുറഞ്ഞതു അഞ്ചു സ്ടോറുകളില്‍ എങ്കിലും തിരക്കുക.....ഇത്തിരി മെനക്കെട്ടാല്‍, കിട്ടാവുന്ന ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടും. . FLIPCART പോലെയുള്ള ഓണ്‍ലൈന്‍ സ്ടോറുകളില്‍ ഞാന്‍ ചില ഫോട്ടോഗ്രഫി സാധനങ്ങളുടെ വില ചെക്ക് ചെയ്തപ്പോള്‍ കടകളില്‍ കിട്ടുന്നതിനേക്കാള്‍ വില കൂടുതല്‍ ആണ്...സ്പെഷ്യല്‍ DISCOUNT കിട്ടാന്‍ സാധ്യതയുള്ളതു കൊണ്ട് നേരിട്ട് കടകളില്‍ (ഫോട്ടോഗ്രഫിക്ക് വേണ്ടി പ്രത്യേകമായുള്ള കടകളില്‍),) തന്നെ അന്വേഷിക്കുക, എത്ര രൂപയ്ക്ക് തരാന്‍ പറ്റും എന്നു വില പേശുക.

ഒന്നോര്‍ക്കുക, ഒരു ഹൈ-എന്‍ഡ് (High-End) ബ്രിഡ്ജ് ക്യാമറക്കും, ഒരു DSLR ന്‍റെ (അത് എന്‍ട്രി ലെവല്‍ DSLR ആയാല്‍ പോലും,) അത്രയും വ്യക്തതയും, DETAILS അടങ്ങിയതുമായ ഇമേജ് തരാന്‍ കഴിയില്ല...കാരണം ഒരു DSLR ക്യാമറയുടെ സെന്‍സറിന്‍റെ വലുപ്പം ബ്രിഡ്ജ് ക്യാമറകളുടെ സെന്‍സര്‍ വലുപ്പത്തിനെക്കാള്‍ പല മടങ്ങ്‌ വലുതാണ്‌).)...,..

ഒരു ചിത്രത്തിന്‍റെ ക്വാളിറ്റിയും ക്ലാരിറ്റിയും നിര്‍ണ്ണയിക്കുന്ന ഏറ്റവും അടിസ്ഥാന ഘടകം, ആ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറിന്‍റെ വലുപ്പം ആണെന്ന് ഞാന്‍ ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ. സെന്‍സറിന്‍റെ വലുപ്പം കൂടുംതോറും, ക്യാമറ ബോഡിയുടെ വിലയും കൂടും, ചിത്രത്തിന്‍റെ വ്യക്തതയും കൂടും......

തീരെ കുറഞ്ഞ വില കൊടുത്തു VR/IS ഇല്ലാത്ത ലെന്‍സ്‌ അടങ്ങിയ കിറ്റ്‌ വാങ്ങിയാലും, ഇത്തിരി മുന്‍കരുതലുകള്‍, ശ്രദ്ധ എടുത്തു കഴിഞ്ഞാല്‍ നല്ല ഗുണമേന്മയുള്ള ചിത്രം ലഭിക്കും, അതത്ര പ്രയാസമുള്ള കാര്യങ്ങളുമല്ല...

പകല്‍ വെളിച്ചത്തില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍, വെളിച്ചമുള്ള മുറിക്കകം, അല്ലെങ്കില്‍ വെളിച്ചമുള്ള ഒരു സ്റെജ് ഷോയുടെ ചിത്രം, ഇതൊക്കെ അതിഭംഗിയായി NON VR ലെന്‍സു കൊണ്ട് എടുക്കാം...അതും ഇമേജ് ക്വാളിറ്റിയെ ഒരുതരത്തിലും ബാധിക്കാതെ. ഒരു ലെന്‍സിന്‍റെ ഏറ്റവും അടിസ്ഥാന യോഗ്യതയായ "ഒപ്ടിക്കല്‍ ക്വാളിറ്റി"യുമായി VR/IS നു യാതൊരു ബന്ധവുമില്ല താനും. 1/60 എന്ന ഷട്ടര്‍ സ്പീഡിലും കൂടിയ സ്പീഡില്‍ (അതായത് 1/80, 1/100) ഫോട്ടോ എടുക്കുന്നതിനു VR/IS ന്‍റെ ആവശ്യവുമില്ല.

ഒന്നോര്‍ക്കുക, VR/IS ന്‍റെ ഉപയോഗം വരുന്നത്, തീരെ വെളിച്ചം കുറഞ്ഞ സാഹചര്യത്തില്‍, ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്, കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഫോട്ടോ എടുക്കുന്ന സാഹചര്യങ്ങളില്‍ മാത്രമാണ്... അഥവാ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഫോട്ടോ എടുക്കണം എന്നു പിന്നീടു തോന്നിയാല്‍ വില കുറഞ്ഞ ഒരു ട്രൈപോഡ്‌ വാങ്ങിയാല്‍ മതി. എന്‍ട്രി ലെവല്‍ ബോഡി + 18-55mm കിറ്റ്‌ ലെന്‍സ്‌ വച്ച് ഫോട്ടോ എടുക്കുന്നതിനു വില കൂടിയ Manfrotto ട്രൈപോഡിന്റെ ആവശ്യമൊന്നുമില്ല.. 

ബജറ്റ് കുറവുള്ളവര്‍ കഴിയുന്നതും ക്യാനോണ്‍ 1100D യിലേക്കു തന്നെ പോകുക.. ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള മോഡല്‍ ആണിത്. അത് കൊണ്ട് ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു അഡീഷണല്‍ ലെന്‍സ്‌ വാങ്ങണം എന്ന് തോന്നിയാല്‍ കുറഞ്ഞ വിലയ്ക്ക് ലെന്‍സ്‌ വാങ്ങാന്‍ കിട്ടും. (നിക്കോണ്‍ എന്‍ട്രി ലെവല്‍ പോലെ വില കൂടിയ, ഫോക്കസ് മോട്ടോര്‍ ഉള്ള ലെന്‍സുകള്‍ വാങ്ങേണ്ടി വരില്ല,) 

ചിലര്‍ പറയുകയുണ്ടായി, DSLR ഉപയോഗിക്കാന്‍ അറിയാത്തത് കാരണം ഞാന്‍ ബ്രിഡ്ജ് ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന്. പക്ഷെ ഒരു കാര്യമുണ്ട്, ഞാന്‍ ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞല്ലോ, DSLR എന്നത് എല്ലാ പൂര്‍ണ്ണതകളും തികഞ്ഞ ഒരു ഫോട്ടോഗ്രഫി മെഷീന്‍ ആണെന്ന്.... 

ഫോട്ടോഗ്രാഫറെ പൂര്‍ണ്ണമായും ഇമേജിന്‍ മേല്‍ നിയന്ത്രണം ചെലുത്താന്‍( (,(MANUAL MODE/ 'M' mode) അനുവദിക്കുന്നതിനോടൊപ്പം തന്നെ,; 

ഒട്ടും പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തവര്‍ക്കായി AUTOMATIC MODE, 

കുറച്ചു മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്നവര്‍ക്കായി, ;
APERTURE PRIORITY MODE, 
('A' Mode in Nikon, 'AV' (Aperture Value) mode in Canon), 
അല്ലെങ്കില്‍, 
SHUTTER PRIORITY MODE,('S' Mode in Nikon, 'TV' (Time Value) mode in Canon) 
PROGRAMMED MODE ('P' mode) 

എന്നിങ്ങനെയുള്ള മോഡുകളും ഉണ്ട്.....

ഇതിനും പുറമേ, പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തവര്‍ക്കായി, AUTOMATIC MODE കൂടാതെ നിക്കോണ്‍ DSLR കളില്‍ GUIDED MODE എന്നൊരു മോഡും കൂടി ഉണ്ട്.

ചുരുക്കത്തില്‍, എങ്ങനെ ഈ കുന്ത്രാണ്ടം പ്രവര്‍ത്തിപ്പിക്കും എന്ന് ടെന്‍ഷന്‍ അടിച്ചു DSLR വാങ്ങാതിരിക്കണ്ടാ...

A personal request: പിന്നെ ഇതിനൊക്കെ അപ്പുറം, ഇത് വായിക്കുന്ന നിങ്ങള്‍ നിങ്ങളുടെ നഗരത്തിലെ മേല്‍പ്പറഞ്ഞ മോഡലുകള്‍ വില്‍ക്കുന്ന ഡീലറുടെ പേരും, കഴിയുമെങ്കില്‍, ലഭിക്കുന്ന വിലയും താഴെ കമന്റ് ആയി ഇടാന്‍ അഭ്യര്‍ത്ഥിക്കുന്നു...
ഒരു പാടു പേര്‍ക്ക് അത് ഉപകാരമാകും...

വില എടുക്കേണ്ടത് (എല്ലാം NON VR/ NON IS ലെന്‍സ്‌),):
  1. Canon 1100D + 18-55mm
  2. Nikon D3100 + 18-55mm
  3. Sony SLT-A37K + 18-55mm (ലാസ്റ്റ് ചോയിസ് മാത്രം,)

കഴിയുമെങ്കില്‍ ഈ ടോപിക് ഷെയര്‍ ചെയ്യുക, ഒരാള്‍ക്കെങ്കിലും അത് ഉപകാരമാകാതിരിക്കില്ല....

Wednesday, June 19, 2013

നിക്കോണ്‍ D5200 - D5100.. ഇതില്‍ ഏതു വാങ്ങും... എന്താണ് വ്യത്യാസം - with latest and best price

posted by Tinu N Simi

ഒത്തിരി മെസ്സേജുകള്‍ വരുന്നുണ്ട്..സമയം കിട്ടുന്നതിനനുസരിച്ച് റിപ്ലെ അയക്കാം....... മിക്കവാറും Nikon D5200 ആരാധകര്‍ തന്നെയാണ്.....എന്‍ട്രി ലെവലിലെ കിംഗ്‌ ആണ് Nikon D5200, സംശയമില്ല...പുതിയ മോഡലും ആണ്...... 


പക്ഷെ D5200 യും D5100 തമ്മില്‍ വിലയില്‍ നല്ല വ്യത്യാസം ഉണ്ട്.. കോണ്‍ഫിഗറേഷനില്‍ ആകെപ്പാടെയുള്ള വ്യത്യാസം മെഗാ പിക്സലിലും ( 24MP and 16MP.. അതില്‍ ഒരു കാര്യവും ഇല്ല എന്ന് ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ) പിന്നെ ഫോക്കസ് പോയിന്റുകളിലും ഉള്ളതാണ് (11 and 39)....
നോയിസ് ഇല്ലാതെ കിട്ടാവുന്ന മാക്സിമം ISO RANGE, DYNAMIC RANGE, IMAGE QUALITY (DYNAMIC RANGE നെ പറ്റി വരുന്ന പോസ്റ്റുകളില്‍ വിശദീകരിക്കാം) ഇവ രണ്ടു മോഡലുകളിലും ഏകദേശം സെയിം തന്നെയാണ്....

പക്ഷെ D5100 ക്ക്ബാറ്ററി ബാക്ക് അപ്പ് ഇത്തിരി കൂടുതല്‍ ഉണ്ട്. (660 ഷോട്ടുകള്‍), D5200 ക്ക് 500ഷോട്ടുകള്‍ മാത്രം)

കൂടിയ വില കൊടുത്തു D5200+18-55VR വാങ്ങാന്‍ പോകുന്ന നിങ്ങളുടെ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ ഈ രണ്ടു ഓപ്ഷനില്‍ ഏതെങ്കിലും ഒന്നു ചൂസ് ചെയ്യും;

01. കൂടെ ഒരു 2500-3000 രൂപാ കൂടിയിട്ടു, ഒരു d5100 ബോഡി + 18-105 VR കിറ്റ് വാങ്ങിക്കും.

02. അല്ലെങ്കില്‍ D5100+ 18-55VR + 50mm1.8G + A GOOD TRIPOD...

ഐഡിയ എപ്പടി ?????


NIKON D5200 WITH 18-55mm VR LENS  CURRENT PRICE IN UAE : DIRHAMS 3699
NIKON D5100 WITH 18-55mm VR LENS  CURRENT PRICE IN UAE : DIRHAMS 2499

Like this facebook page : Tinu N Simi

Tuesday, June 18, 2013

Nikon cooloix P520 and Fujifilm HS30 - comparison

Most of the people would like to upgrade their old compact camera to a higher level camera which gives more zoom, more picture quality and also should be easy to use. As per my opinion who ever dont know to use the program mode in the camera never buy a DSLR. Because if you want to make use of a DSLR camera you should have to use the program,shutter control, aperture control modes in the camera. Otherwise the camera will be a waste for you.
So in this scene its better to upgrade with a bridge/semi professional camera which the current market holds a  variety of models. In that the Fujifilm leads with the varieties in this category. They have plenty of models starting from 499 Dirhams till 1799 Dirhams. In between this range they have almost 9 and above models in the market.
The top model in Nikon in this category is Nikon coolpix P520 and in fujifilm is HS 35.
Nikon P520 has 18 megapixel which in Fujifilm HS35 has only 16 megapixels. But its not compulsory to have more megapixel as I mentioned in the previous post about the need of megapixel.
The next is the zoom . 42X optical zoom in Nikon P520 which is automatic zoom anf the Fujifilm HS35 has a zoom of 30x optical which you can zoom manually as same as DSLR lenses. In HS 35 its clearly mentioned the maximum magnification range on the top of the lens that you can see when you make zoom which will help you to know the range which you are zooming. But in P520 that information is not available. Then we can take the focusing speed. The Nikon P520 has a bit slow focusing when the zoom is at 38x to 42x where the Fujifilm HS30 will focus very fast in any range when compared to P520. But Nikon improved their focusing speed a far better than the old model called Nikon P510.

ക്യാമറ ലെന്‍സ്‌ ന്റെ സുരക്ഷക്ക്‌ - ലെന്‍സ്‌ ക്ലീനിംഗ് കിറ്റ്‌

posted by Tinu N Simi

 ഇന്നലെ ഒരു കൂട്ടുകാരന്‍ ലെന്‍സ്‌ നമുക്ക് തന്നെ ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു . എന്നാല്‍ പിന്നെ ഇന്ന് ലെന്‍സ്‌ കെയറിനെ പറ്റി രണ്ടു ഡയലോഗ് കീച്ചിക്കളയാം എന്നു വച്ചു .... 

ലെന്‍സ്‌ നമുക്കു തന്നെ ക്ലീന്‍ ചെയ്യാന്‍ പറ്റും. ലെന്‍സ്‌ ക്ലീനിംഗ് കിറ്റുകള്‍ വാങ്ങുവാന്‍ കിട്ടും. പുറത്തെ വില എത്രയാണ് എന്ന് അറിയില്ല, e-bay യില്‍ ചെക്ക് ചെയ്തപ്പോള്‍ $30 നു ഒക്കെ കിട്ടുന്നുണ്ട്‌...,...(ദുബായ് യില്‍ 150 ദിര്‍ഹംസ്)

ക്യാമറയുടെ കെയര്‍ പോലെ തന്നെ അതീവ പ്രാധാന്യം ഉള്ളതാണ് വില പിടിച്ച ലെന്‍സുകളെ പരിരക്ഷയും. പൊടിയും ഹ്യുമിഡിറ്റിയും പിന്നെ ഉരച്ചിലുകളും (scratches) ആണ് ലെന്‍സിന്റെ ഏറ്റവും പ്രധാന ശത്രുക്കള്‍.,. നമ്മള്‍ സിറ്റുവേഷന്‍ അനുസരിച്ച് ലെന്‍സ് മാറ്റി മാറ്റി ഇടുമ്പോള്‍ അതീവ ശ്രദ്ധാലുക്കലാകണം.പൊടിയുള്ള സ്ഥലത്ത് വച്ച് ഒരു കാരണവശാലും ലെന്‍സ്‌ മാറ്റി ഇടരുത്. മൂടല്‍ പിടിച്ചു പടം മോശമാകും എന്ന് മാത്രമല്ല, ലെന്‍സിന്റെയുള്ളിലെ ഫോക്കസ് മോട്ടോര്‍ തകരാറിലാകാനും അതിടയാക്കും.

ലെന്‍സിലെ ഫോക്കസ് മോട്ടോര്‍ അഥവാ കേടായാലും സാരമില്ലല്ലോ, എന്‍റെ ക്യാമറ ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഉണ്ടല്ലോ എന്ന് കരുതി അധികം സന്തോഷിക്കണ്ട..ഫോക്കസ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന രീതി എന്ന് പറയുന്നത്, ബോഡിയിലും ലെന്‍സിലും ഫോക്കസ് മോട്ടോര്‍ ഉണ്ടെങ്കില്‍ , ലെന്‍സിലെ ഫോക്കസ് മോട്ടോറിന് ആയിരിക്കും പരിഗണന..ആ മോട്ടോര്‍ ആയിരിക്കും ഫോക്കസിന് ഉപയോഗപ്പെടുത്തുന്നത്,. ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല, ബോഡിയില്‍ ഉണ്ട് എങ്കില്‍ മാത്രമേ ബോഡിയിലെ ഫോക്കസ് മോട്ടോര്‍ ഫോക്കസിനായി ഉപയോഗിക്കപ്പെടൂ.. 

എന്തെങ്കിലും കാരണവശാല്‍ ലെന്‍സിലെ ഫോക്കസ് മോട്ടോര്‍ കേടായി പോയി എങ്കിലും ക്യാമറയിലെ കമ്പ്യൂട്ടര്‍ നിയന്ത്രണ സംവിധാനം മനസിലാക്കുന്നത്‌ ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഉണ്ടെന്നു തന്നെയാണ്. അപ്പോള്‍ ബോഡിയിലെ ഫോക്കസ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള command, സിസ്റ്റം കൊടുക്കില്ല. 

ചുരുക്കത്തില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ലെന്‍സിനു തകരാറു സംഭവിച്ചാല്‍, മാനുവല്‍ ആയി ഫോക്കസ് ചെയ്യേണ്ടി വരും..മാനുവല്‍ ഫോക്കസിംഗ് അത്ര എളുപ്പമുള്ള പണിയല്ലെന്ന് അറിയാമല്ലോ....

അത് കൊണ്ട് പൊടിയും ഹ്യുമിഡിറ്റിയും ലെന്‍സിനുള്ളില്‍ കടക്കാതെ നോക്കുക.. 

ലെന്‍സ്‌ കെയറിന് ഞാന്‍ follow ചെയ്യുന്ന രീതികള്‍ വളരെ ഫലപ്രദമായി എനിക്ക് തോന്നിയിട്ടുണ്ട്. അതു കാരണം ഒരിക്കല്‍ ഞാന്‍ എന്‍റെ പഴയ നിക്കോര്‍ കിറ്റ്‌ ലെന്‍സ്‌ വിറ്റപ്പോള്‍ ഞാന്‍ ചോദിച്ച വില തന്നെ കിട്ടി. (ക്യാമറയും ലെന്‍സും വരുന്ന ബോക്സുകള്‍ (Carton Box) കളയാതെ നല്ല രീതിയില്‍ സൂക്ഷിച്ചു വയ്ക്കുക )

വലിയ DSLR കിറ്റ്‌ ബാഗ്‌ വാങ്ങി എപ്പോഴും ലെന്‍സ്‌ ഹുഡോ-ടു കൂടി തന്നെ തന്നെ ബാഗില്‍ സൂക്ഷിക്കുക.(ലെന്‍സ്‌ ഹൂഡ് ഞാന്‍ ഊരി മാറ്റാറെയില്ല.) ചെറിയ ബാഗ്‌ ആണെങ്കില്‍ ഹുഡ് ഊരി തിരിച്ചിടാതെ (reverse fixing) ബാഗില്‍ സൂക്ഷിക്കാന്‍ കഴിയില്ലല്ലോ,.

ആവശ്യമില്ലാത്തപ്പോഴെല്ലാം ലെന്‍സ്‌ ക്യാപ്പ്‌ ഇടും. അതൊരു ഷോര്‍ട്ട് പീരിയഡ് ആണെങ്കില്‍ പോലും....

സ്ക്രാച്ച് വീഴാതെയിരിക്കാന്‍ ലെന്‍സ്‌ ഫില്‍റ്റര്‍ വളരെ നല്ലതാണ് (പക്ഷെ ഇതുവരെ ഞാന്‍ അത് വാങ്ങിയിട്ടില്ല,)

സുരക്ഷിതമായ സ്ഥലത്ത് വച്ചേ, പ്രത്യേകിച്ചും പൊടി ഇല്ലാത്ത covered area യില്‍, ലെന്‍സുകള്‍ മാറ്റി മാറ്റി ഇടൂ...അഥവാ അങ്ങനത്തെ സ്ഥലം അല്ലെങ്കില്‍ ബാഗിനുള്ളില്‍ വച്ചേ ഇത് ചെയ്യൂ.(പുറത്തിറക്കി പൊടി കയറ്റില്ല എന്ന് സാരം,)

ക്യാമറ കിറ്റ്‌ താഴെ വക്കേണ്ടി വന്നാല്‍ ആഘാതം ഏല്‍ക്കാതെ സോഫ്റ്റ്‌ ആയിട്ടെ താഴെ വയ്ക്കൂ..

ടിഷ്യൂ പേപ്പര്‍ ഒക്കെ ഉപയോഗിച്ച് ലെന്‍സിന്റെ പുറത്തെ ഗ്ലാസ് തുടയ്ക്കുന്നത് സ്ക്രാച്ചിനു ഇടയാക്കും.. ലെന്‍സ്‌ തുടക്കാന്‍ പ്രത്യേകമായി നിര്‍മ്മിച്ച സോഫ്റ്റ്‌ ക്ലോത്ത് വാങ്ങാന്‍ കിട്ടും, അതുപയോഗിച്ചു മാത്രമേ ലെന്‍സുകള്‍ തുടയ്ക്കാവൂ.. (this is the most important point)

പിന്നെ മഴയുടെ ഫോട്ടോ എടുക്കുന്നതൊക്കെ പരമ രസമാണ്, പക്ഷെ, ഹ്യുമിഡിറ്റി കയറാതെ നോക്കുക. നല്ല ഒരു RAINHOOD ഉപയോഗിച്ചേ മഴച്ചിത്രങ്ങള്‍ എടുക്കാവൂ...

Sunday, June 16, 2013

അന്ധകാരത്തിലെ വെട്ടം - ചേതന്‍ ബെനന്‍ (Photography)

നികോണ്‍ ക്യാമറയില്‍ എന്റെ സുഹൃത്ത് ആയ ചേതന്‍ എടുത്ത ചിത്രമാണ്‌ ഇത്. അതിനു അദ്ദേഹം ഉപയോഗിച്ച ടിപ്സ് ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. 
വ്യത്യസ്തമായ രീതിയില്‍ ഫോട്ടോ എടുക്കുന്ന ഇദേഹത്തിന്റെയും ഇതുപോലുള്ള അഗ്രഗണ്യന്മാരായ ഫോട്ടോഗ്രാഫര്‍മാരുടെ കൂടുതല്‍ ചിത്രങ്ങള്‍ ഈ ബ്ലോഗ്ഗില്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിക്കുനുണ്ട്. നിങ്ങളുടെയും ചിത്രങ്ങള്‍ ഇതുപോലെ പോസ്റ്റ്‌ ചെയ്യാന്‍ ബ്ലോഗ്ഗിലുള്ള ഇമെയില്‍ ലിങ്കിലേക്ക് മെയില്‍ അയക്കുക . ...
Camera -Nikon D7000
Mode -Manual
Shutter speed -1/80s
Aperture -f/2.0
ISO -500
Metering -Spot
EV:+0.0
Cropped
Handheld
Without flash



സാംസങ്ങ് അവതരിപ്പിച്ച പുതിയ ക്യാമറ - സാംസങ്ങ് ഗാലക്സി ക്യാമറ.

സാംസങ്ങ് അവതരിപ്പിച്ച പുതിയ ക്യാമറ ആണ് സാംസങ്ങ് ഗാലക്സി ക്യാമറ. ലോകത്ത്‌ തന്നെ തരങ്കമായി മാറിയ സംസന്ഗ് ന്റെ മൊബൈല്‍ ഫോണുകള്‍ക്ക് ശേഷം അവര്‍ ക്യാമറ രംഗത്തേക്ക് ഉള്ള കുതിച്ചു ചാട്ടത്തിന് വേഗത കൂട്ടിയ ഒരു ഹിറ്റ്‌ മോഡല്‍ ആണ് സാംസങ്ങ് ഗാലക്സി ക്യാമറ. തുടക്കത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഈ ക്യാമറ പിന്നീട് റെക്കോര്‍ഡ്‌ തകര്‍ത്ത കച്ചവടത്തില്‍ കുതിക്കുനതായി ക്യാമറ ലോകം കണ്ടു. DSLR ക്യാമറ കളില്‍ എന്നും ആവേശം കണ്ടിരുന്ന അറബ് ലോകത്തിനു ഈ ക്യാമറയുടെ വരവോടു കൂടി ഒരു മാറ്റം ഉണ്ടായി. മുഴുവന്‍ അറബികള്‍ക്ക് ഇത് സ്വന്തമാക്കാന്‍ തിടുക്കമയതും ക്യാമറ ലോകം കണ്ടു. അറബികള്‍ മാത്രമല്ല ഇംഗ്ലീഷ് റഷ്യന്‍  ജര്‍മന്‍ യുറോപ് പോലുള്ള രാജ്യങ്ങളിലും വന്‍ ഹിറ്റ് ആയി മാറി. 16 Megapixel ഉള്ള ഈ ക്യാമറ 21X  ഒപ്ടിക്കല്‍ സൂം ഉള്ളതാണ്. Android operating system എന്നതിലെ Android 4.0 വേര്‍ഷന്‍ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഒരു സാംസങ്ങ് ഗാലക്സി S3 യില്‍ അടങ്ങിയിട്ടുള്ള മൊബൈല്‍ ഫോണ്‍ വിളി ഒഴികെ എല്ലാ ഫെസിലിറ്റിയും ഉള്‍ക്കൊള്ളുന്ന ഇതില്‍ WI-FI ഉള്ളതിനാല്‍ ഫേസ്ബുക്ക് യുട്യൂബ് ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് SKYPE കാള്‍ തുടങ്ങി എല്ലാം ചെയ്യാന്‍ പറ്റുമെന്നത് ജനങ്ങളെ ഇതിലേക്ക്‌ ആകര്‍ഷിക്കുന്നു . ദുബായ് - യു എ ഇ  യില്‍ ഇതിപ്പോള്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ അതേ വിലയില്‍ തന്നെ വിറ്റ് കൊണ്ടിരിക്കുന്നു. 
ഇപ്പോയാതെ ഇതിന്റെ വില  - 1999 ദിര്‍ഹം ആണ്. 


 

What means megapixel.- മേഗപിക്സേല്‍ എന്തിനു???


Whenever anyone want to buy a camera, whether it is a compact camera or Dslr camera people mostly check the camera features and price. When they see the specs always they give the priority for the Mega pixel. But always they will get confuse about that the Compact camera is 16-20 mega pixel and DSLR camera only with 12-18 mega pixel. Why this happens?? Actually the basic need of mega pixel in a camera is to determine the print size of a picture. The larger the mega pixel the bigger you can make the print-out of the picture. Most of us will take a print of post card size or a maximum of A4 size. For that its only need to have a 3 to 8 mega pixel.
                 A pixel is a dot. So mega pixel means means 1000 dots. So 14 mega pixel is equal to 14000 dots. Most of the camera will be included with the option of changing the mega pixel. If you need to use the picture for the use of mailing or Facebook upload then you can just reduce the mega pixel to 2 or in some camera will have a option of PC mega pixel. 
So now you may ask that why that most of the company comes with 24 and 36 mega pixels. Actually that is only in the highly professional camera which need when the professionals play with ISO and other manual control. so as per my suggestion never go behind megapixel for compact cameras.  

പലരും ചോദിക്കുനത് കേള്‍ക്കാറുണ്ട് എത്ര മെഗാപിക്സെല്‍ വേണം എന്താണ് ക്യാമറ വാങ്ങുമ്പോള്‍ നോക്കേണ്ടത് എന്നൊക്കെ. അവരോടു പറയാനുള്ളത്‌ ഒന്ന് മാത്രം. ഒരിക്കലും നിങ്ങള്‍ മെഗാപിക്സെല്‍ ന്റെ പിന്നാലെ ഓടരുത് എന്ന് മാത്രമാണ്. കാരണം ഒരു ഡിജിറ്റല്‍ ക്യാമറ യെ സംബന്ധിച്ചിടത്തോളം ഒരിക്കലും മെഗാപിക്സേല്‍ എന്നത് ഒരു മുഖ്യ കാര്യം അല്ല. ഒരു A4 വണ്ണത്തില്‍ ഉള്ള ഒരു പ്രിന്‍റ് വരെ വെറും എട്ടു മേഗപിക്സേല്‍ ഉള്ള ഒരു ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താല്‍ സാധിക്കും.അതായത്‌ മൂന്ന് മേഗപിക്സേല്‍ ഉള്ള ഒരു ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താല്‍ അത് A4 വണ്ണത്തില്‍ പ്രിന്‍റ് എടുത്താല്‍ ക്ലിയര്‍ ഉണ്ടാവണമെന്നില്ല. ആ ചിത്രം നിങ്ങള്‍ക്ക്  ഒരു പോസ്റ്റ്‌ കാര്‍ഡ്‌ വണ്ണത്തില്‍ പ്രിന്‍റ് എടുത്താല്‍ നല്ലതായിരിക്കും. ഇപ്പൊ മനസ്സിലായി കാണുമല്ലോ എന്താണ് കാര്യം എന്നത്. നിങ്ങള്‍ നോകേണ്ടത് ക്യാമറയുടെ മറ്റു ഫീച്ചര്‍കള്‍ ആണ്. സൂം - സെന്‍സര്‍ പോലുള്ളവ. അതിനെ  പറ്റി അടുത്ത പോസ്റ്റില്‍ വിശദീകരിക്കാന്‍ ശ്രമിക്കാം. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം .. കമന്റ്‌ ചെയ്യാന്‍ മറക്കല്ലേ.......