posted by Tinu N Simi
ഇത്തിരി ലാഭം നോക്കി VR ഇല്ലാത്ത ലെന്‍സ് അടങ്ങിയ ക്യാമറ കിറ്റ് വാങ്ങരുത്.... കുറച്ചു ദിവസം കൂടി കാത്തിരുന്നു, കുറച്ചു പണം കൂടി സംഘടിപ്പിച്ചു, VR (VIBRATION REDUCTION) ഉള്ള നിക്കോര്‍ ലെന്‍സ് തന്നെ വാങ്ങണം..സ്പെസിഫിക്കെഷനിലും ലെന്‍സിലും VR എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക...
ഇപ്പോള്‍ തന്നെ വില കുറവ് കണ്ടു വാങ്ങാനിരുന്ന നാല് പേര്‍ ഡീല്‍ നിര്‍ത്തി വച്ചു.... മാര്‍ക്കറ്റ് വിലയില്‍ നിന്നും നല്ല വ്യത്യാസം കണ്ടാല്‍ സംശയിക്കുക, എന്തോ കുരുക്ക് കടക്കാര്‍ അതില്‍ ഒരുക്കി വച്ചിട്ടുണ്ട്...
സിഗ്മ ആണെങ്കില്‍; OS (OPTICAL STABILIZATION)
ടാമറോണ്‍ ആണെങ്കില്‍; VC (VIBRATION COMPENSATION)
നികോണ്‍ ആണെങ്കില്‍ VR (VIBRATION REDUCTION)
ട്രൈപോഡ് ഇല്ലാതെ കുറഞ്ഞ ഷട്ടര്‍ സ്പീഡ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ എട്ടിന്‍റെ പണി കിട്ടും..!!!!
എന്ന് മാത്രമല്ല, പിന്നീട് കയ്യൊഴിയാന്‍ നോക്കിയാല്‍ , VR/IS/OS/VC ഇല്ലാത്ത ലെന്‍സുകള്‍ ഫ്രീയായി കൊടുത്താല്‍ പോലും ആരും എടുക്കുകയുമില്ല.....
ENJOY SHOOTING!!!!
.jpg)
No comments:
Post a Comment
Note: Only a member of this blog may post a comment.