Search the blog

Custom Search

Tuesday, June 18, 2013

ക്യാമറ ലെന്‍സ്‌ ന്റെ സുരക്ഷക്ക്‌ - ലെന്‍സ്‌ ക്ലീനിംഗ് കിറ്റ്‌

posted by Tinu N Simi

 ഇന്നലെ ഒരു കൂട്ടുകാരന്‍ ലെന്‍സ്‌ നമുക്ക് തന്നെ ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു . എന്നാല്‍ പിന്നെ ഇന്ന് ലെന്‍സ്‌ കെയറിനെ പറ്റി രണ്ടു ഡയലോഗ് കീച്ചിക്കളയാം എന്നു വച്ചു .... 

ലെന്‍സ്‌ നമുക്കു തന്നെ ക്ലീന്‍ ചെയ്യാന്‍ പറ്റും. ലെന്‍സ്‌ ക്ലീനിംഗ് കിറ്റുകള്‍ വാങ്ങുവാന്‍ കിട്ടും. പുറത്തെ വില എത്രയാണ് എന്ന് അറിയില്ല, e-bay യില്‍ ചെക്ക് ചെയ്തപ്പോള്‍ $30 നു ഒക്കെ കിട്ടുന്നുണ്ട്‌...,...(ദുബായ് യില്‍ 150 ദിര്‍ഹംസ്)

ക്യാമറയുടെ കെയര്‍ പോലെ തന്നെ അതീവ പ്രാധാന്യം ഉള്ളതാണ് വില പിടിച്ച ലെന്‍സുകളെ പരിരക്ഷയും. പൊടിയും ഹ്യുമിഡിറ്റിയും പിന്നെ ഉരച്ചിലുകളും (scratches) ആണ് ലെന്‍സിന്റെ ഏറ്റവും പ്രധാന ശത്രുക്കള്‍.,. നമ്മള്‍ സിറ്റുവേഷന്‍ അനുസരിച്ച് ലെന്‍സ് മാറ്റി മാറ്റി ഇടുമ്പോള്‍ അതീവ ശ്രദ്ധാലുക്കലാകണം.പൊടിയുള്ള സ്ഥലത്ത് വച്ച് ഒരു കാരണവശാലും ലെന്‍സ്‌ മാറ്റി ഇടരുത്. മൂടല്‍ പിടിച്ചു പടം മോശമാകും എന്ന് മാത്രമല്ല, ലെന്‍സിന്റെയുള്ളിലെ ഫോക്കസ് മോട്ടോര്‍ തകരാറിലാകാനും അതിടയാക്കും.

ലെന്‍സിലെ ഫോക്കസ് മോട്ടോര്‍ അഥവാ കേടായാലും സാരമില്ലല്ലോ, എന്‍റെ ക്യാമറ ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഉണ്ടല്ലോ എന്ന് കരുതി അധികം സന്തോഷിക്കണ്ട..ഫോക്കസ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന രീതി എന്ന് പറയുന്നത്, ബോഡിയിലും ലെന്‍സിലും ഫോക്കസ് മോട്ടോര്‍ ഉണ്ടെങ്കില്‍ , ലെന്‍സിലെ ഫോക്കസ് മോട്ടോറിന് ആയിരിക്കും പരിഗണന..ആ മോട്ടോര്‍ ആയിരിക്കും ഫോക്കസിന് ഉപയോഗപ്പെടുത്തുന്നത്,. ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല, ബോഡിയില്‍ ഉണ്ട് എങ്കില്‍ മാത്രമേ ബോഡിയിലെ ഫോക്കസ് മോട്ടോര്‍ ഫോക്കസിനായി ഉപയോഗിക്കപ്പെടൂ.. 

എന്തെങ്കിലും കാരണവശാല്‍ ലെന്‍സിലെ ഫോക്കസ് മോട്ടോര്‍ കേടായി പോയി എങ്കിലും ക്യാമറയിലെ കമ്പ്യൂട്ടര്‍ നിയന്ത്രണ സംവിധാനം മനസിലാക്കുന്നത്‌ ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഉണ്ടെന്നു തന്നെയാണ്. അപ്പോള്‍ ബോഡിയിലെ ഫോക്കസ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള command, സിസ്റ്റം കൊടുക്കില്ല. 

ചുരുക്കത്തില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ലെന്‍സിനു തകരാറു സംഭവിച്ചാല്‍, മാനുവല്‍ ആയി ഫോക്കസ് ചെയ്യേണ്ടി വരും..മാനുവല്‍ ഫോക്കസിംഗ് അത്ര എളുപ്പമുള്ള പണിയല്ലെന്ന് അറിയാമല്ലോ....

അത് കൊണ്ട് പൊടിയും ഹ്യുമിഡിറ്റിയും ലെന്‍സിനുള്ളില്‍ കടക്കാതെ നോക്കുക.. 

ലെന്‍സ്‌ കെയറിന് ഞാന്‍ follow ചെയ്യുന്ന രീതികള്‍ വളരെ ഫലപ്രദമായി എനിക്ക് തോന്നിയിട്ടുണ്ട്. അതു കാരണം ഒരിക്കല്‍ ഞാന്‍ എന്‍റെ പഴയ നിക്കോര്‍ കിറ്റ്‌ ലെന്‍സ്‌ വിറ്റപ്പോള്‍ ഞാന്‍ ചോദിച്ച വില തന്നെ കിട്ടി. (ക്യാമറയും ലെന്‍സും വരുന്ന ബോക്സുകള്‍ (Carton Box) കളയാതെ നല്ല രീതിയില്‍ സൂക്ഷിച്ചു വയ്ക്കുക )

വലിയ DSLR കിറ്റ്‌ ബാഗ്‌ വാങ്ങി എപ്പോഴും ലെന്‍സ്‌ ഹുഡോ-ടു കൂടി തന്നെ തന്നെ ബാഗില്‍ സൂക്ഷിക്കുക.(ലെന്‍സ്‌ ഹൂഡ് ഞാന്‍ ഊരി മാറ്റാറെയില്ല.) ചെറിയ ബാഗ്‌ ആണെങ്കില്‍ ഹുഡ് ഊരി തിരിച്ചിടാതെ (reverse fixing) ബാഗില്‍ സൂക്ഷിക്കാന്‍ കഴിയില്ലല്ലോ,.

ആവശ്യമില്ലാത്തപ്പോഴെല്ലാം ലെന്‍സ്‌ ക്യാപ്പ്‌ ഇടും. അതൊരു ഷോര്‍ട്ട് പീരിയഡ് ആണെങ്കില്‍ പോലും....

സ്ക്രാച്ച് വീഴാതെയിരിക്കാന്‍ ലെന്‍സ്‌ ഫില്‍റ്റര്‍ വളരെ നല്ലതാണ് (പക്ഷെ ഇതുവരെ ഞാന്‍ അത് വാങ്ങിയിട്ടില്ല,)

സുരക്ഷിതമായ സ്ഥലത്ത് വച്ചേ, പ്രത്യേകിച്ചും പൊടി ഇല്ലാത്ത covered area യില്‍, ലെന്‍സുകള്‍ മാറ്റി മാറ്റി ഇടൂ...അഥവാ അങ്ങനത്തെ സ്ഥലം അല്ലെങ്കില്‍ ബാഗിനുള്ളില്‍ വച്ചേ ഇത് ചെയ്യൂ.(പുറത്തിറക്കി പൊടി കയറ്റില്ല എന്ന് സാരം,)

ക്യാമറ കിറ്റ്‌ താഴെ വക്കേണ്ടി വന്നാല്‍ ആഘാതം ഏല്‍ക്കാതെ സോഫ്റ്റ്‌ ആയിട്ടെ താഴെ വയ്ക്കൂ..

ടിഷ്യൂ പേപ്പര്‍ ഒക്കെ ഉപയോഗിച്ച് ലെന്‍സിന്റെ പുറത്തെ ഗ്ലാസ് തുടയ്ക്കുന്നത് സ്ക്രാച്ചിനു ഇടയാക്കും.. ലെന്‍സ്‌ തുടക്കാന്‍ പ്രത്യേകമായി നിര്‍മ്മിച്ച സോഫ്റ്റ്‌ ക്ലോത്ത് വാങ്ങാന്‍ കിട്ടും, അതുപയോഗിച്ചു മാത്രമേ ലെന്‍സുകള്‍ തുടയ്ക്കാവൂ.. (this is the most important point)

പിന്നെ മഴയുടെ ഫോട്ടോ എടുക്കുന്നതൊക്കെ പരമ രസമാണ്, പക്ഷെ, ഹ്യുമിഡിറ്റി കയറാതെ നോക്കുക. നല്ല ഒരു RAINHOOD ഉപയോഗിച്ചേ മഴച്ചിത്രങ്ങള്‍ എടുക്കാവൂ...

No comments:

Post a Comment

Note: Only a member of this blog may post a comment.