Search the blog

Custom Search

Sunday, June 16, 2013

സാംസങ്ങ് അവതരിപ്പിച്ച പുതിയ ക്യാമറ - സാംസങ്ങ് ഗാലക്സി ക്യാമറ.

സാംസങ്ങ് അവതരിപ്പിച്ച പുതിയ ക്യാമറ ആണ് സാംസങ്ങ് ഗാലക്സി ക്യാമറ. ലോകത്ത്‌ തന്നെ തരങ്കമായി മാറിയ സംസന്ഗ് ന്റെ മൊബൈല്‍ ഫോണുകള്‍ക്ക് ശേഷം അവര്‍ ക്യാമറ രംഗത്തേക്ക് ഉള്ള കുതിച്ചു ചാട്ടത്തിന് വേഗത കൂട്ടിയ ഒരു ഹിറ്റ്‌ മോഡല്‍ ആണ് സാംസങ്ങ് ഗാലക്സി ക്യാമറ. തുടക്കത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഈ ക്യാമറ പിന്നീട് റെക്കോര്‍ഡ്‌ തകര്‍ത്ത കച്ചവടത്തില്‍ കുതിക്കുനതായി ക്യാമറ ലോകം കണ്ടു. DSLR ക്യാമറ കളില്‍ എന്നും ആവേശം കണ്ടിരുന്ന അറബ് ലോകത്തിനു ഈ ക്യാമറയുടെ വരവോടു കൂടി ഒരു മാറ്റം ഉണ്ടായി. മുഴുവന്‍ അറബികള്‍ക്ക് ഇത് സ്വന്തമാക്കാന്‍ തിടുക്കമയതും ക്യാമറ ലോകം കണ്ടു. അറബികള്‍ മാത്രമല്ല ഇംഗ്ലീഷ് റഷ്യന്‍  ജര്‍മന്‍ യുറോപ് പോലുള്ള രാജ്യങ്ങളിലും വന്‍ ഹിറ്റ് ആയി മാറി. 16 Megapixel ഉള്ള ഈ ക്യാമറ 21X  ഒപ്ടിക്കല്‍ സൂം ഉള്ളതാണ്. Android operating system എന്നതിലെ Android 4.0 വേര്‍ഷന്‍ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഒരു സാംസങ്ങ് ഗാലക്സി S3 യില്‍ അടങ്ങിയിട്ടുള്ള മൊബൈല്‍ ഫോണ്‍ വിളി ഒഴികെ എല്ലാ ഫെസിലിറ്റിയും ഉള്‍ക്കൊള്ളുന്ന ഇതില്‍ WI-FI ഉള്ളതിനാല്‍ ഫേസ്ബുക്ക് യുട്യൂബ് ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് SKYPE കാള്‍ തുടങ്ങി എല്ലാം ചെയ്യാന്‍ പറ്റുമെന്നത് ജനങ്ങളെ ഇതിലേക്ക്‌ ആകര്‍ഷിക്കുന്നു . ദുബായ് - യു എ ഇ  യില്‍ ഇതിപ്പോള്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ അതേ വിലയില്‍ തന്നെ വിറ്റ് കൊണ്ടിരിക്കുന്നു. 
ഇപ്പോയാതെ ഇതിന്റെ വില  - 1999 ദിര്‍ഹം ആണ്. 


 

What means megapixel.- മേഗപിക്സേല്‍ എന്തിനു???


Whenever anyone want to buy a camera, whether it is a compact camera or Dslr camera people mostly check the camera features and price. When they see the specs always they give the priority for the Mega pixel. But always they will get confuse about that the Compact camera is 16-20 mega pixel and DSLR camera only with 12-18 mega pixel. Why this happens?? Actually the basic need of mega pixel in a camera is to determine the print size of a picture. The larger the mega pixel the bigger you can make the print-out of the picture. Most of us will take a print of post card size or a maximum of A4 size. For that its only need to have a 3 to 8 mega pixel.
                 A pixel is a dot. So mega pixel means means 1000 dots. So 14 mega pixel is equal to 14000 dots. Most of the camera will be included with the option of changing the mega pixel. If you need to use the picture for the use of mailing or Facebook upload then you can just reduce the mega pixel to 2 or in some camera will have a option of PC mega pixel. 
So now you may ask that why that most of the company comes with 24 and 36 mega pixels. Actually that is only in the highly professional camera which need when the professionals play with ISO and other manual control. so as per my suggestion never go behind megapixel for compact cameras.  

പലരും ചോദിക്കുനത് കേള്‍ക്കാറുണ്ട് എത്ര മെഗാപിക്സെല്‍ വേണം എന്താണ് ക്യാമറ വാങ്ങുമ്പോള്‍ നോക്കേണ്ടത് എന്നൊക്കെ. അവരോടു പറയാനുള്ളത്‌ ഒന്ന് മാത്രം. ഒരിക്കലും നിങ്ങള്‍ മെഗാപിക്സെല്‍ ന്റെ പിന്നാലെ ഓടരുത് എന്ന് മാത്രമാണ്. കാരണം ഒരു ഡിജിറ്റല്‍ ക്യാമറ യെ സംബന്ധിച്ചിടത്തോളം ഒരിക്കലും മെഗാപിക്സേല്‍ എന്നത് ഒരു മുഖ്യ കാര്യം അല്ല. ഒരു A4 വണ്ണത്തില്‍ ഉള്ള ഒരു പ്രിന്‍റ് വരെ വെറും എട്ടു മേഗപിക്സേല്‍ ഉള്ള ഒരു ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താല്‍ സാധിക്കും.അതായത്‌ മൂന്ന് മേഗപിക്സേല്‍ ഉള്ള ഒരു ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താല്‍ അത് A4 വണ്ണത്തില്‍ പ്രിന്‍റ് എടുത്താല്‍ ക്ലിയര്‍ ഉണ്ടാവണമെന്നില്ല. ആ ചിത്രം നിങ്ങള്‍ക്ക്  ഒരു പോസ്റ്റ്‌ കാര്‍ഡ്‌ വണ്ണത്തില്‍ പ്രിന്‍റ് എടുത്താല്‍ നല്ലതായിരിക്കും. ഇപ്പൊ മനസ്സിലായി കാണുമല്ലോ എന്താണ് കാര്യം എന്നത്. നിങ്ങള്‍ നോകേണ്ടത് ക്യാമറയുടെ മറ്റു ഫീച്ചര്‍കള്‍ ആണ്. സൂം - സെന്‍സര്‍ പോലുള്ളവ. അതിനെ  പറ്റി അടുത്ത പോസ്റ്റില്‍ വിശദീകരിക്കാന്‍ ശ്രമിക്കാം. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം .. കമന്റ്‌ ചെയ്യാന്‍ മറക്കല്ലേ.......

ഇത്തിരി ലാഭം നോക്കി ഒത്തിരി നഷ്ടം വരുത്തല്ലേ ...

posted by Tinu N Simi 

ഇത്തിരി ലാഭം നോക്കി VR ഇല്ലാത്ത ലെന്‍സ്‌ അടങ്ങിയ ക്യാമറ കിറ്റ്‌ വാങ്ങരുത്.... കുറച്ചു ദിവസം കൂടി കാത്തിരുന്നു, കുറച്ചു പണം കൂടി സംഘടിപ്പിച്ചു, VR (VIBRATION REDUCTION) ഉള്ള നിക്കോര്‍ ലെന്‍സ്‌ തന്നെ വാങ്ങണം..സ്പെസിഫിക്കെഷനിലും ലെന്‍സിലും VR എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക...

ഇപ്പോള്‍ തന്നെ വില കുറവ് കണ്ടു വാങ്ങാനിരുന്ന നാല് പേര്‍ ഡീല്‍ നിര്‍ത്തി വച്ചു.... മാര്‍ക്കറ്റ് വിലയില്‍ നിന്നും നല്ല വ്യത്യാസം കണ്ടാല്‍ സംശയിക്കുക, എന്തോ കുരുക്ക് കടക്കാര്‍ അതില്‍ ഒരുക്കി വച്ചിട്ടുണ്ട്...


കാനോണ്‍ ആണെങ്കില്‍; IS (IMAGE STABILIZATION)
സിഗ്മ ആണെങ്കില്‍; OS (OPTICAL STABILIZATION)
ടാമറോണ്‍ ആണെങ്കില്‍; VC (VIBRATION COMPENSATION)
നികോണ്‍ ആണെങ്കില്‍ VR (VIBRATION REDUCTION)

ട്രൈപോഡ്‌ ഇല്ലാതെ കുറഞ്ഞ ഷട്ടര്‍ സ്പീഡ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ എട്ടിന്‍റെ പണി കിട്ടും..!!!!

എന്ന് മാത്രമല്ല, പിന്നീട് കയ്യൊഴിയാന്‍ നോക്കിയാല്‍ , VR/IS/OS/VC ഇല്ലാത്ത ലെന്‍സുകള്‍ ഫ്രീയായി കൊടുത്താല്‍ പോലും ആരും എടുക്കുകയുമില്ല.....

ENJOY SHOOTING!!!!

Thursday, June 13, 2013

ക്യാമറ വാങ്ങുമ്പോള്‍ എന്തൊക്കെ നോക്കണം.

ടിനുവിന്റെ മെസ്സേജ് കുറിപ്പുകള്‍
************************
posted by Tinu N Simi  re-posted by Jadutips  

പല സുഹൃത്തുക്കളും പല സമയങ്ങളിലായി മെസ്സേജ് ചെയ്തു ചോദിച്ച ചോദ്യങ്ങള്... ഫോട്ടോഗ്രഫിയില്‍ താല്പ്പെര്യമുണ്ട്, ഒരു ക്യാമറ വാങ്ങിയാല്‍ കൊള്ളാം, ഏതു ക്യാമറ വാങ്ങണം??? ഏതു ബ്രാന്ഡ്ി വാങ്ങണം ?? ഏതു മോഡല്‍ വാങ്ങണം? ഏതു ലെന്സ് ‌ തെരഞ്ഞെടുക്കണം?? ഫ്ലാഷ് ഏതാണ് നല്ലത്? ആകെ കണ്ഫ്യൂെഷന്‍.,.. മിക്കവര്ക്കും നോട്ടം DSLR അഥവാ പ്രൊഫഷനല്‍ ക്യാമറ തന്നെയാണ്.. താല്പ്പരര്യമുള്ള എല്ലാവര്ക്കും ഉപകാരമാകുന്ന രീതിയില്‍, ലളിതമായി മനസിലാകുന്ന ഭാഷയില്‍, കൊടുത്ത മറുപടികള്‍ ഒന്നിച്ചാക്കി ഒരു വലിയ പോസ്റ്റ്‌ ആക്കിയാല്‍ , ആവശ്യമുള്ളവര്ക്ക് ഉപകാരമാകുമല്ലോ എന്ന് കരുതുന്നു . ഒരു കാര്യം ആദ്യമേ പറയുന്നു, ഞാന്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറോ വിദഗ്ദനോ അല്ല, ഫോട്ടോഗ്രഫി അതീവതാല്പ്പോര്യത്തോടെ പഠിച്ചു കൊണ്ടിരിക്കുന്ന, ഒരു ഫോട്ടോഗ്രഫി enthusiast അല്ലെങ്കില്‍ ഒരു ഹോബി ഫോട്ടോഗ്രാഫര്‍ മാത്രമാണ്. എന്നു മാത്രമല്ല, പല സമയത്തും പലരും ചോദിച്ച ചോദ്യങ്ങള്ക്കുലള്ള മറുപടി ആയതു കൊണ്ട് ഒരു ലേഖനത്തിന്റെ നിലവാരം പ്രതീക്ഷിക്കുകയും വേണ്ട. താല്പ്പ്ര്യമുള്ളവരുടെ ഇന്ഫ ര്മേമഷനു മാത്രമായി പോസ്റ്റ്‌ ചെയ്യുന്നു. - 

tinumathew | photography.

ക്യാമറ വാങ്ങുമ്പോള്‍ വേറെ ഏതൊരു സാധനവും വാങ്ങും പോലെ ആദ്യം കണക്കിലെടുക്കേണ്ടത് ബട്ജറ്റ് തന്നെയാണ്.... 5000 മുതല്‍ ഇരുപതു ലക്ഷം വരെ ഇന്ത്യന്‍ രൂപ വിലയുള്ള ക്യാമറകള്‍ (HASSELBLAD, MAMIYA) ഇന്ന് മാര്ക്ക്റ്റില്‍ ലഭ്യമാണ്...അവനനവന്റെന ആവശ്യവും ബഡ്ജറ്റും അനുസരിച്ച് വേണം ഒരു ക്യാമറ സെലക്റ്റ് ചെയ്യാന്‍..,..

മെഗാ പിക്സല്‍ മാത്രം നോക്കി ക്യാമറ വാങ്ങുന്നത് ശുദ്ധ മണ്ടത്തരമാണ്, ക്യാമറ നിര്മ്മാങതാക്കളുടെ ഒരു തട്ടിപ്പ് നമ്പര്‍ മാത്രമാണ് മെഗാ പിക്സലിനെ ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത്. ഒരു ചിത്രത്തിന്റെ നിലവാരം നിര്ണ്ണംയിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും അവസാനത്തേത് മാത്രമായി മെഗാ പിക്സലിനെ കണക്കാക്കാം. അല്ലെങ്കില്‍ 14 മെഗാപിക്സല്‍ ഉള്ള സോണി സൈബര്‍ ഷോട്ടിനു , 12 മെഗാ പിക്സല്‍ മാത്രമുള്ള നിക്കോണ്‍ D90യെക്കാള്‍ നല്ല ചിത്രം ലഭിക്കണമല്ലോ... 
"ഒരു ചിത്രത്തിന്റെ ക്ലാരിറ്റിയും നിലവാരവും നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങള്‍, ക്യാമറയുടെ സെന്സയറും ലെന്സും തന്നെയാണ്...."


ക്യാമറകളെ പ്രധാനമായും മൂന്നായി തരം തിരിക്കാം..

01. കോമ്പാക്റ്റ് ക്യാമറ, അല്ലെങ്കില്‍, പോയിന്റ്‌ ആന്ഡ്്‌ ഷൂട്ട്‌ ക്യാമറ
02. ബ്രിഡ്ജ് ക്യാമറ
03. . DSLR അഥവാ പ്രൊഫഷണല്‍ ക്യാമറ 

01. കോമ്പാക്റ്റ് ക്യാമറ, അല്ലെങ്കില്‍, പോയിന്റ്് ആന്ഡ് ‌ ഷൂട്ട്‌ ക്യാമറ
എല്ലാവര്ക്കും വളരെ പരിചയമുള്ള , ഒരിക്കല്‍ എങ്കിലും ഉപയോഗിച്ചിട്ടുള്ള ക്യാമറ ആണ് ഇത്.. പേര് പോലെ തന്നെ ഫോട്ടോ എടുക്കാന്‍ യാതൊരു വൈദഗ്ദ്യവും ആവശ്യമില്ലാത്ത ടൈപ്പ് ആണ് ഇത്,, എളുപ്പത്തില്‍ പോക്കറ്റില്‍ ഇട്ടു കൊണ്ട് നടക്കാന്‍ കഴിയണം, പോസ്റ്റ്‌ കാര്ഡ് സൈസ് അല്ലെങ്കില്‍ A5 OR A4 സൈസ് വരെ പ്രിന്റ്‌ ചെയ്യണം , ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യണം എന്നൊക്കെ മാത്രം ലക്ഷ്യമുള്ളവര്ക്ക്ര പറ്റിയ ക്യാമറകള്‍ ആണ് ഇത്. ഫോട്ടോഗ്രാഫര്ക്ക് സബ്ജെക്റ്റില്‍ പോയിന്റ്‌ ചെയ്യുക, പിന്നെ ക്ലിക്ക് ചെയ്യുക എന്ന ഒരു ജോലിയെ ഉണ്ടാകുകയുള്ളൂ..സെറ്റിംഗ്സ് മൊത്തം ക്യാമറ തീരുമാനിക്കും, ക്യാമറ തരുന്ന പടം കൊണ്ട് തൃപ്തിപ്പെടുകയേ നിവൃത്തിയുള്ളൂ...നല്ലതായാലും മോശമായാലും..സോണി സൈബര്‍ ഷോട്ട് DSC W730, ക്യാനോന്‍ IXUS, NIKON COOLPIX S3200 തുടങ്ങിയവ ഇത്തരം ക്യാമറകള്ക്ക് ഉദാഹരണങ്ങളാണ്.

02. ബ്രിഡ്ജ് ക്യാമറ
കോമ്പാക്റ്റ് ക്യാമറയും പ്രൊഫെഷണല്‍ ക്യാമറയും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന, അല്ലെങ്കില്‍ പാലം പോലെ പ്രവര്ത്തിരക്കുന്ന ക്യാമറ ആണ് ബ്രിഡ്ജ് ക്യാമറ. നിക്കോണ്‍ L 510, കാനോന്‍ പവര്‍ ഷോട്ട് SX500 തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്.കോമ്പാക്റ്റ് ക്യാമറകളുടെപോലെ എളുപ്പത്തില്‍ കൊണ്ട് നടക്കാവുന്നതും എന്നാല്‍ DSLR പോലെ ഫോട്ടോഗ്രാഫര്ക്ക്മ ഇമേജില്‍ നിയന്ത്രണവും ഉള്ള ക്യാമറകള്‍ ആണ് ഇവ. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത സൂപ്പര്‍ സൂം ആണ്.വളരെ വളരെ ദൂരത്തുള്ള ഒരു വസ്തു പോലും ക്ലോസ് അപ്പില്‍ കിട്ടുവാന്‍ ഇവ സഹായിക്കുന്നു. DSLR ക്യാമറകളില്‍ ടെലിഫോട്ടോ ലെന്സ്്‌ ആയ 70-300mm ഇല്‍ 5.4X സൂം മാത്രം ലഭിക്കുമ്പോള്‍ ഇത്തരം ക്യാമറകള്‍ 25X,35X,40X സൂം തരുന്നു.

03. DSLR (DIGITAL SINGLE-LENS REFLEX) അഥവാ പ്രൊഫഷനല്‍ ക്യാമറ.
ഫോട്ടോഗ്രാഫിയുടെ എല്ലാ പൂര്ണ്ണXതകളും ഒത്തിണങ്ങിയ, ഫോട്ടോഗ്രാഫര്ക്ക് ഇമേജില്‍ പൂര്ണ്ണR നിയന്ത്രമുള്ള ഒരു സമ്പൂര്ണ്ണ ഫോട്ടോഗ്രഫി മെഷിന്‍ ആണ് DSLR. നിക്കോണ്‍, ക്യാനോന്‍ ഇവരാണ് ഇത്തരം ക്യാമറകള്‍ നിര്മ്മി ക്കുന്നതില്‍ മുന്‍ പന്തിയില്‍.,. നിക്കോണ്‍ D90/D7000/D300S/D800 , ക്യാനോണ്‍ 60D/7D/5D തുടങ്ങിയവ ഇത്തരം ക്യാമറകള്ക്ക് ഉദാഹരണങ്ങളാണ്.

അതു പോലെ തന്നെ, DSLR മടിയന്മാര്ക്ക്ഇ ഒട്ടും പറ്റിയ ഒരു ക്യാമറയല്ല. ഒരു സെമി പ്രൊഫഷണല്‍ DSLR കിറ്റിന്റെ ഭാരം ഏകദേശം ഇത് പോലെയാണ്.

ബോഡി 750 gr
ലെന്സ്ന‌ 1- (കിറ്റ്‌ ലെന്സ്റ‌ 18-105mm- must have) 420 gr
ട്രൈപോഡ്‌ 1500 gr. (മുക്കാലി- ലോങ്ങ്‌ എക്സ്പോഷര്‍/// //അല്ലെങ്കില്‍ ടൈമര്‍ ഷോട്ടുകള്ക്ക് )
ലെന്സ്ോ‌ 2- (പ്രൈം ലെന്സ്ട‌ 50mm-optional) 185 gr
സ്പീഡ് ലൈറ്റ് ഫ്ലാഷ് 450 gr
ലെന്സ് ‌ 3- (ടെലി ഫോട്ടോ ലെന്സ്L‌ 70-300mm-optional) 750 gr.

ഏകദേശം നാലു കിലോ ഭാരം കൊണ്ട് നടക്കാന്‍ സന്നദ്ധത ഉള്ളവര്‍ മാത്രം DSLR ഫുള്‍ കിറ്റ്‌ വാങ്ങിയാല്‍ മതിയാകും.തുടക്കത്തില്‍ ബോഡിയും കിറ്റ്‌ ലെന്സുംയ മാത്രം വാങ്ങിയാല്‍ പോലും പുതിയ പുതിയ ഐഡിയകള്‍ മനസ്സില്‍ തോന്നുമ്പോള്‍ പുതിയ ലെന്സു്കളും അനുബന്ധ ഉപകരണങ്ങളും അറിയാതെ വാങ്ങി പോകും. ബോഡിയും കിറ്റ്‌ ലെന്സും മാത്രം കൊണ്ട് നടക്കാം എന്ന് കരുതിയാല്‍ ഉദ്ദേശിച്ച പല ക്വാളിറ്റി ഷോട്ടുകളും മിസ്സ്‌ ആകുകയും ചെയ്യും. പ്രൈം ലെന്സ്സ‌ കൊണ്ട് ഷൂട്ട്‌ ചെയ്യേണ്ട ഫ്രെയിം അത് കൊണ്ട് തന്നെ ഷൂട്ട്‌ ചെയ്യണം. ഇവയെല്ലാം കൂടി അടങ്ങിയ 18-300mm ലെന്സ്ം‌ വാങ്ങാം എന്ന് വച്ചാല്‍ വില എഴുപതിനായിരം രൂപയ്ക്കു മുകളില്‍ ഒന്നിച്ചു മുടക്കേണ്ടി വരും എന്ന് മാത്രമല്ല, ക്വാളിറ്റിയില്‍ കൊമ്പ്രമൈസ് ചെയ്യേണ്ടിയും വരും.(ലെന്സ്റ‌ നിര്മ്മാ താക്കള്ക്ക്ര ഇത്രയും ഫോക്കല്‍ ദൂരം ഒറ്റ ലെന്സിരല്‍ കൊള്ളിക്കേണ്ടി വരുമ്പോള്‍ ക്വാളിറ്റി കുറയുന്നത് സ്വാഭാവികം). DSLR വാങ്ങുമ്പോള്‍ മുകളില്‍ എഴുതിയ ക്രമത്തില്‍ അനുബന്ധ സാമഗ്രികള്‍ വാങ്ങുന്നതാവും ഉചിതം. ലെന്സുികളെ കുറിച്ച് വിശദമായി ഒരു പോസ്റ്റ്‌ പിന്നീടു ചെയ്യാം. 


ബ്രാന്ഡ് ;
ക്യാനോന്‍ , നിക്കോണ്‍ എന്നിവയാണ് DSLR ക്യാമറ വിപണിയിലെ രാജാക്കന്മാര്‍..,. സോണി, പെന്റാക്സ്, ഒളിമ്പസ് തുടങ്ങിയ ബ്രാന്ഡുറകള്‍ അത്ര ജനകീയം അല്ല, അതിനു കാരണം, ഉപയോഗിക്കാവുന്ന ലെന്സുസകളുടെ എണ്ണം തീരെ കുറവാണ്, റീ സെയില്‍ വാല്യൂ തീരെയില്ല, റിപ്പയര്‍ വേണ്ടി വന്നാല്‍ സ്പെയര്‍ പാര്ട്സ് ലഭ്യത കുറവാണ്, വില്ക്കാ നും പ്രയാസമാണ് എന്നതൊക്കെയാണ്.. 

ഹോബി എന്ന നിലയില്‍ ഞാന്‍ ഫോട്ടോഗ്രഫി പഠിച്ചു തുടങ്ങുമ്പോള്‍ ഒരു ബ്രാന്ഡിഫനോടും പ്രത്യേകിച്ച് മമത ഇല്ലായിരുന്നു.. പല ഫോറങ്ങളിലെയും വിദഗ്ദരുടെ ചര്ച്ച.കളും, ഉപയോഗിച്ച് നോക്കിയവരുടെ റിവ്യൂകളും ശ്രദ്ധിച്ചു മനസിലാക്കിയതോടു കൂടി നിക്കോണ്‍ ആരാധകനായി മാറി. ഞാന്‍ ഇഷ്ടപ്പെടുന്ന പല ഫോട്ടോഗ്രഫി പുലികളും ഉപയോഗിക്കുന്ന ക്യാമറ നിക്കോണ്‍ ആണെന്നതും ഒരു കാരണമാണ്. 

ക്യാനോണ്‍ മോശം ആണെന്നല്ല പറഞ്ഞു വരുന്നത്, രണ്ടും തുല്യാ തുല്യം നില്ക്കു മെങ്കിലും ക്യാനോണിനെ അപേക്ഷിച്ച് നിക്കൊണിനു ചില പ്ലസ്‌ പോയിന്റുകള്‍ ഉള്ളതായി മനസിലാക്കുന്നു. ചില തരത്തില്‍ പെട്ട ആളുകള്‍ ചില ബ്രാന്ഡ്പ‌ ക്യാമറകളില്‍ താല്പര്യം കാണിക്കുന്നതും നോട്ടു ചെയ്തിട്ടുണ്ട്. പ്രസ് ഫോട്ടോഗ്രഫര്മാ ര്‍- -നിക്കോണ്‍, സ്റ്റുഡിയോ ഫോട്ടോഗ്രാഫര്മാലര്‍ നിക്കോണ്‍, സ്പോര്ട്സ് ഫോട്ടോഗ്രാഫര്മാടര്‍- ക്യാനോണ്‍, അമച്വര്‍ ഫോട്ടോഗ്രാഫര്മാാര്‍ ക്യാനോണ്‍. എന്നിങ്ങനെ.. 

വിലയുടെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ ക്യാനോണ്‍ ആണ് മെച്ചം, ഏതാണ്ട് ഒരേ കോണ്ഫിിഗറേഷന്‍ ഉള്ള മോഡലുകളില്‍ നിക്കൊണിനു ക്യാനോണിനെ അപേക്ഷിച്ച് വില അല്പ്പം് കൂടുതലുമാണ്.. എന്ന് മാത്രമല്ല NIKKOR ലെന്സുൂകള്‍ മിക്കതും വിലയുടെ കാര്യത്തില്‍ കൈ പൊള്ളിക്കുകയും ചെയ്യും. (നിക്കോണിന്റെ‍ ലെന്സ്ക‌ ബ്രാന്ഡ്ക ആണ് നിക്കോര്‍),) ക്യാനോണിന്റെ എന്ട്രി ലെവല്‍ മോഡലുകളില്‍ ചിത്രങ്ങള്‍ സോഫ്റ്റ്‌ ആണെന്ന് പലരും പരാതിപ്പെടുന്നുമുണ്ട്,. 
ബോഡിയുടെ വില കുറച്ചു കുറച്ചു ക്യാനോന്‍ , എന്ട്രിെ ലെവല്‍ മോഡലുകളില്‍ ക്വാളിറ്റി കോമ്പ്രമൈസ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അതേ സമയം നിക്കോണ്‍ എന്ട്രിി ലെവലുകളില്‍ പോലും ചിത്രങ്ങള്‍ ക്രിസ്പ് ആന്ഡ്ര‌ ഷാര്പ്പ് ആണ്. 

പിന്നെ നോട്ടു ചെയ്ത വേറൊരു കാര്യം, DSLR ഇല്‍ മീറ്ററിംഗ് മോഡുകള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍, (സ്പോട്ട് മീറ്ററിംഗ് സെലക്റ്റ് ചെയ്യുമ്പോള്‍),) ക്യാനോണില്‍ സെന്റ്ര്‍ ഫോക്കസ് പൊയന്റിനെ അടിസ്ഥാനമാക്കിയാണ് മീറ്ററിംഗ് ചെയ്യുന്നത്, സെലക്റ്റ് ചെയ്തിരിക്കുന്ന ഫോക്കസ് പോയിന്റിനെ അടിസ്ഥാനമാക്കിയല്ല.. പക്ഷെ നിക്കൊണില്‍, ഏതു ഫോക്കസ് പോയന്റാണോ നാം സെലക്റ്റ് ചെയ്യുന്നത്, ആ സ്പോട്ടിലെ ലൈറ്റിനെ കണക്കാക്കിയായിരിക്കും ലൈറ്റ് മീറ്റര്‍ വെളിച്ചം കണക്കാക്കുന്നത്. പക്ഷെ സെന്റ്ര്‍ ഫോക്കസ് പോയന്റ് ഉപയോഗിച്ചു മാത്രം ഫോക്കസ് ചെയ്യുന്ന എന്നെ പോലെ ഉള്ളവര്ക്ക്് അതൊരു വലിയ പ്രത്യേകത എന്ന് പറയാനും പറ്റില്ല.. (ക്യാമറയിലെ ഏറ്റവും കൃത്യതയുള്ള ഫോക്കസ് പോയന്റായി കണക്കാക്കപ്പെടുന്നത് , സെന്റ ര്‍ ഫോക്കസ് പോയന്റ് ആയത് കൊണ്ടാണ്, ഞാന്‍ സെന്റരര്‍ ഫോക്കസ് പോയന്റ്ണ ഉപയോഗിച്ചു മാത്രം ഫോക്കസ് ചെയ്യുന്നത്, ഫ്രെയിം റീ-കമ്പോസ് ചെയ്യേണ്ടി വരും എന്നൊരു ദൂഷ്യം ഉണ്ട്, ഇങ്ങനെ ചെയ്യുമ്പോള്‍,). 

നിക്കോണിന്റെയ വേറൊരു പ്രധാനപ്പെട്ട ഒരു പ്ലസ് പോയിന്റ്ന , ഒരു ചിത്രത്തിന്റെ് ക്വാളിറ്റി നിര്ണ്ണ്യിക്കുന്ന ഏറ്റവും അടിസ്ഥാന ഘടകം ആയ സെന്സ്ര്‍ വലുപ്പത്തിലും ക്യാനോണിനേക്കാള്‍ ഇത്തിരി മുന്പി്ല്‍ ആണ് നിക്കോണ്‍., (APS.C DX- SENSOR SIZES- Nikon 23.6x15.8mm , Canon 22.3x14.9mm). 

പിന്നെ നിക്കോണിനുള്ള ഏറ്റവും നല്ല ഗുണമായി എനിക്ക് തോന്നുന്നത്, വെളിച്ചം കുറവുള്ള സമയത്തും, നല്ല പ്രകടനം കാഴ്ച വയ്ക്കും. വെളിച്ചം തീരെ കുറവുള്ളപ്പോള്‍ ഫോട്ടോഗ്രാഫര്‍ സ്വാഭാവികമായും ISO RANGE കൂട്ടിയിട്ടു പടമെടുക്കും, ക്യാനോണിന്റെ എന്ട്രി ലെവല്‍ മോഡലുകളില്‍ ISO RANGE 800 കഴിഞ്ഞാല്‍ പിന്നെ നോക്കണ്ട, പടം നോയിസ് കയറി കുളമാകും. പക്ഷെ നിക്കോണിന്റെ എന്ട്രിക ലെവല്‍ ആയ D3200 ഇല്‍ 1600 വരെ ഒരു പൊടി നോയിസ് കാണില്ല. സെമി പ്രൊഫഷനല്‍ ആയ D90, D7000 മോഡലുകളില്‍ ISO RANGE 3200 വരെ നോയിസ് തീരെയില്ല എന്നുള്ളതിന് ഞാന്‍ ഗ്യാരണ്ടി,!!!! 

നിക്കോണിന്റെ എന്ട്രി ലെവല്‍ ക്യാമറ മോഡലുകളുടെ ഒരു പ്രധാന പോരായ്മ, ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല എന്നുള്ളതാണ്. (ഒരു സബ്ജക്ടിനെ ഫോക്കസ് ചെയ്യാന്‍ വേണ്ടി dedicated ആയ ഒരു മോട്ടോര്‍ DSLR ക്യാമറബോഡിയില്‍ അല്ലെങ്കില്‍ ലെന്സു്കളില്‍ ഉണ്ടാകും, ഈ മോട്ടോര്‍ ആണ് ലെന്സിനനുള്ളിലെ ഗ്ലാസ്‌ ഘടകങ്ങള്‍ ചലിപ്പിച്ച് അതിവേഗത്തിലുള്ള ഫോക്കസ് സാധ്യമാക്കുന്നത്,) 

ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല എങ്കില്‍, നമ്മള്‍ ലെന്സ്്‌ വാങ്ങുമ്പോള്‍, ലെന്സിനല്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ടൈപ്പ് മാത്രമേ തെരഞ്ഞെടുക്കാന്‍ പറ്റൂ. മോട്ടോര്‍ ഉള്ള ലെന്സുടകള്ക്ക് അല്ലാത്തവയെ അപേക്ഷിച്ചു വില കൂടുതലുമാണ്...(AF-S എന്നു ഇത്തരം ലെന്സുികളില്‍ രേഖപ്പെടുത്തിയിരികും, AUTO FOCUS-SILENTWAVE MOTOR) ഒന്നുകില്‍ ക്യാമറബോഡിയില്‍, അല്ലെങ്കില്‍ ലെന്സിബല്‍ ഫോക്കസ് മോട്ടോര്‍ ഇല്ലെങ്കില്‍ മാനുവല്‍ ആയി ഫോക്കസ് ചെയ്യേണ്ടി വരും., അതത്ര എളുപ്പമുള്ള പണിയല്ലെന്നു മാത്രമല്ല, നടക്കുകയെ ഇല്ല.

DSLR ക്യാമറകളുടെ ചില ഗുണങ്ങള്‍ ,.

01. വളരെ പെട്ടെന്നുള്ള സ്റ്റാര്ട്ട്്‌ അപ്പ്. പവര്‍ സ്വിച്ച് ഓണ്‍ ചെയ്യുന്ന മാത്രയില്‍ തന്നെ ഷൂട്ടിംഗ് ചെയ്യാന്‍ സാധിക്കും. (NO START UP DELAY).
02. നല്ല വ്യക്തതയുള്ളതും വിശദാംശങ്ങള്‍ അടങ്ങിയതുമായ ചിത്രങ്ങള്‍ .
03. അതീവ കൃത്യതയാര്ന്നുതും അതിവേഗത്തിലും ഉള്ള ഫോക്കസിംഗ്. സെക്കണ്ടിന്റെ ഒരംശം കൊണ്ട് ഉദ്ദേശിക്കുന്ന സബ്ജെക്റ്റ് ഫോക്കസില്‍ ആയി കഴിയും.
04. വേഗതയാര്ന്നെ ഷൂട്ടിംഗ്,.ഒരു സെക്കണ്ട് കൊണ്ട് എട്ടു ഫ്രെയിം വരെ എടുക്കുന്നു. (കോമ്പാക്റ്റ് ക്യാമറകളില്‍ ഷട്ടര്‍ റിലീസ് അമര്ത്തിക കഴിഞ്ഞു ഇത്തിരി സമയം കഴിഞ്ഞാണ് ഷട്ടര്‍ തുറന്നടഞ്ഞു ചിത്രം എടുക്കപ്പെടുന്നത്.അപ്പോള്‍ ഓടുന്ന പട്ടിക്കു ഒരു മുഴം മുന്പേപ എറിയുന്ന പോലെ, ഇത്തിരി മുന്കൂഴട്ടി വേണം പടം എടുക്കാന്‍,)
05. തീരെ കുറഞ്ഞ വെളിച്ചത്തിലും നോയിസ് തീരെ കുറഞ്ഞ നല്ല ചിത്രങ്ങള്‍ ലഭിക്കുന്നു.
06. ആവശ്യമുള്ള സമയത്തോളം ഷട്ടര്‍ തുറന്നു വച്ച് പടം എടുക്കാന്‍ സാധിക്കുന്നു. (സെക്കണ്ടിന്റെ എണ്ണായിരത്തില്‍ ഒരംശം മുതല്‍ മിനിട്ടുകളോളം വരെ ഫോട്ടോഗ്രഫരുടെ ആവശ്യാനുസരണം ഷട്ടര്‍ തുറന്നു വയ്ക്കാനുള്ള സൗകര്യം ഈ ക്യാമറകളില്‍ ഉണ്ട്.)
07. ഫോട്ടോഗ്രഫിയില്‍ ഏതു രീതിയിലുള്ള പരീക്ഷണവും നടത്താന്‍ ഇവ കൊണ്ട് സാധിക്കും.
08. വിവിധ തരം ഫോര്മാ‍റ്റില്‍ ചിത്രം എടുക്കാന്‍ സാധിക്കുന്നു. (eg;JPEG/3types, RAW)
09. കൂടിയ ബാറ്ററി ബാക്ക് അപ്പ്.....സെമിപ്രൊഫഷണല്‍ ലെവല്‍ ക്യാമറകള്‍ മിക്കതും 850 ഷോട്ടുകള്ക്ക് മേല്‍ ബാറ്ററി ബാക്ക് അപ്പ് ഉണ്ട്, എന്ട്രിള ലെവലുകള്ക്ക് 500+ ഉം.
10. കൂടുതല്‍ മെമ്മറി കാര്ഡുെകള്‍ ലോഡ് ചെയ്യാന്‍ സാധിക്കും (സെമിപ്രൊഫഷണല്‍&പ്രൊഫഷണല്‍ മാത്രം.). 
11. EXTERNAL MIC JACK, EXTERNAL FLASH ഇവ പിടിപ്പിക്കാനുള്ള സൗകര്യം.


ദോഷങ്ങള്‍: ; 
01. കൂടിയ ഭാരവും വലുപ്പവും; കൊണ്ട് നടക്കുന്നത് എളുപ്പമല്ല.
02. ക്യാമറയും അനുബന്ധ ഉപകരണങ്ങളും ചിലവേറിയതാണ്.


ഒരു DSLR ക്യാമറക്ക്‌ മൂന്നു ഭാഗങ്ങള്‍ ഉണ്ട്, അല്ലെങ്കില്‍ മൂന്നായിട്ടാണ് വാങ്ങാന്‍ കിട്ടാറു...

ബോഡി
ലെന്സ്്‌ 
EXTERNAL ഫ്ലാഷ് (മിക്ക മോഡലുകളിലും BUILT-IN FLASH ഉണ്ടാകും, പക്ഷെ നമ്പാന്‍ കൊള്ളില്ല എന്ന് മാത്രം.)


വിലയുടെ അടിസ്ഥാനത്തില്‍ DSLR നെ മൂന്നായി തരം തിരിക്കാം.

a) എന്ട്രിന ലെവല്‍ (eg: Nikon D3200, D5200, / Canon 650D, 1100D) വില ഏകദേശം 32000 രൂപ മുതല്‍ 
b) സെമി പ്രൊഫഷണല്‍ ലെവല്‍ അല്ലെങ്കില്‍ പ്രോസ്യൂമര്‍ ലെവല്‍ (eg: Nikon D7100, D300s / Canon 60D, 7D) വില ഏകദേശം 75000 രൂപ മുതല്‍ 
c) ഫുള്‍ പ്രൊഫഷണല്‍ (eg: Nikon D800E,D3X, Canon D5MKII) വില ഏകദേശം 200,000 രൂപ മുതല്‍ ... ഇവ നമ്മുടെ പോക്കറ്റിനു പറ്റിയതല്ല.

ഒരു ക്യാമറ വാങ്ങുവാന്‍ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍, 
ഒന്ന്. ക്യാമറയുടെ സെന്സപര്‍;..
ഡിജിറ്റല്‍ ക്യാമറയില്‍ സെന്സറര്‍ എന്നത് പഴയ ഫിലിം ക്യാമറയിലെ ഫിലിമിനു തുല്യമായ സംഗതിയാണ്.സെന്സമറിന്റെ വലിപ്പത്തിന് അനുസരിച്ചായിരിക്കും പടത്തിന്റെ ഗുണ നിലവാരവും ക്ലാരിറ്റിയും,.

രണ്ടു. ലെന്സിംന്റെ ഗുണ നിലവാരം..
വില കൂടിയ ലെന്സുലകളുടെ ഒപ്ടിക്കല്‍ ക്വാളിറ്റിയും, പ്രകാശം കടന്നു പോകുന്ന സുഷിരം അഥവാ തുറക്കാവുന്ന APPERTURE വലുതായിരിക്കും, അപ്പോള്‍ പ്രകാശം കുറവുള്ള സമയത്തും നല്ല വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കും.

DSLR വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:;

കഴിയുന്നതും മിഡ് ലെവല്‍ (സെമി പ്രൊഫഷണല്‍ ലെവല്‍),) അല്ലെങ്കില്‍ പ്രൊഫഷനല്‍ ലെവല്‍ ബോഡി വാങ്ങാന്‍ ശ്രമിക്കുക, കുറഞ്ഞ വില കൊടുത്തു എന്ട്രി് ലെവല്‍ വാങ്ങിയാല്‍, കുറെ നാള്‍ കഴിഞ്ഞു ഫോട്ടോഗ്രഫി നന്നായി പഠിച്ചു കഴിയുമ്പോള്‍, അല്ലെങ്കില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍, വാങ്ങിയത് പോരായിരുന്നു എന്ന് തോന്നും. ഫോട്ടോഗ്രഫി ഒരു തുടര്‍ ഹോബ്ബി ആയി കൊണ്ട് നടക്കുന്ന എല്ലാവര്ക്കും പൊതുവായി ഉള്ള ഒരു ഫീലിംഗ് ആണ് ഇത്. സെമി-പ്രൊഫഷനല്‍ ലെവല്‍ DSLR കളില്‍ എല്ലാ നിയന്ത്രണവും നേരിട്ട് DEDICATED ബട്ടണുകള്‍ വഴി ആയതു കൊണ്ട് ഷൂട്ടിംഗില്‍ പെട്ടെന്നു മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. പക്ഷെ എന്ട്രി ലെവലുകളില്‍ ഇവ മെനു വഴിയാണ് നിയന്ത്രിക്കപ്പെടുക, സമയനഷ്ടം കാരണം പ്രധാന ഷോട്ടുകള്‍ ചിലപ്പോള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്.

എന്ട്രി് ലെവല്‍ ക്യാമറകളില്‍ വ്യൂ ഫൈന്ഡ്ര്‍ (ഫോട്ടോഗ്രാഫര്‍ സബ്ജക്ടിനെ നോക്കുന്ന ഗ്ലാസ് ജനാല) പെന്റാമിറര്‍ ആണ്,..അതെ സമയം സെമി പ്രൊഫെഷണല്‍, പ്രൊഫെഷണല്‍ DSLR കളില്‍ പെന്റാപ്രിസവും. പെന്റാപ്രിസം വില കൂടിയതും, നല്ല വ്യക്തതയുള്ളതുമാണ്. 

തുടക്കത്തില്‍ ബോഡിയും കിറ്റ്‌ ലെന്സും മതിയാകും.(DSLR ബോഡിയുടെ കൂടെ വരുന്ന ലെന്സിുനു കിറ്റ്‌ ലെന്സ്വ‌ എന്നാണ് പറയുക. സാധാരണയായി ഇത് 18-55mm അല്ലെങ്കില്‍ 18-105mm ആയിരിക്കും. കഴിയുന്നതും 18-105mm വാങ്ങാന്‍ ശ്രമിക്കുക. 18-55mm നു സൂം റേഞ്ച് തീരെ കുറവാണ്, 18-200mm, 18-300mm ഇവ വിലയേറിയ ലെന്സു്കളുമാണ്‌ .)

ചില സ്റ്റോറുകളില്‍ DSLR കിറ്റിനു മാര്ക്ക റ്റ് വിലയില്‍ നിന്ന് അയ്യായിരം രൂപ വരെ വില കുറവ് കാണുന്നു, അത്തരം കിറ്റില്‍ ഉള്പ്പെ ടുത്തിയിരിക്കുന്ന ലെന്സ് ‌ NON VR ആണ്. ഇത്തരം ലെന്സു്കള്‍ കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്ഫോട്ടോ എടുക്കാന്‍ പറ്റിയവ അല്ല, എന്ന് വച്ചാല്‍ ട്രൈപോഡ്‌ മസ്റ്റ്‌ ആണ്. VR എന്നത് Vibration Reduction എന്നതിന്റെ ഹ്രസ്വരൂപം ആണ്. വെളിച്ചം കുറഞ്ഞ സമയത്ത് ഷൂട്ട്‌ ചെയ്യുമ്പോള്‍ ക്യാമറ ഷേക്ക്‌ മൂലം ഉണ്ടാകുന്ന ചിത്രത്തിന്റെ നിലവാരത്തകര്ച്ചഷ തടയാന്‍ ഒരു പരിധി വരെ VR സഹായിക്കുന്നു. ഈ ടെക്നോളജി നിക്കൊണില്‍ VR എന്നും ക്യാനോണില്‍ IS (IMAGE STABILIZATION) എന്നും ടാമറോണില്‍ VC (VIBRATION COMPENSATION) എന്നും സിഗ്മയില്‍ OS (OPTICAL STABILIZATION) എന്നും അറിയപ്പെടുന്നു. അതു കൊണ്ട്, വാങ്ങുന്ന സൂം ലെന്സിപല്‍ ബ്രാന്ഡിടന് അനുസരിച്ചു VR/IS/VC/OS എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

നിക്കോണിന്റെ ലെന്സ്യ‌ ക്യാനോണിനോ ക്യാനോന്‍ ലെന്സ്ണ‌ നിക്കൊണിനോ ഉപയോഗിക്കാന്‍ പറ്റുകയില്ല. പക്ഷെ ഇവര്ക്ക് വേണ്ടി ഉണ്ടാക്കുന്ന തേഡ് പാര്ട്ടി ലെന്സുഷകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷെ തേഡ് പാര്ട്ടിഉ ലെന്സ്്‌ ബോക്സില്‍ , TAMRON FOR NIKON, TAMRON FOR CANON എന്ന് രേഖപ്പെടുത്തിയത് തന്നെ ശ്രദ്ധിച്ചു വാങ്ങുക. നിക്കോണ്‍, ക്യാനോന്‍ ഇവരേക്കാള്‍ വില കുറഞ്ഞ ലെന്സ്ണ‌ ടാമറോണ്‍ , സിഗ്മ എന്നെ കമ്പനികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ക്വാളിറ്റിയുടെ കാര്യത്തില്‍ പിന്നോക്കം ആണ്. അത് കൊണ്ട് ഇവ ഒഴിവാക്കി കഴിയുന്നതും അതാതു ബ്രാന്ഡുണകള്‍ തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഇത്തരം ലെന്സു കളെ തേഡ് പാര്ട്ടി ലെന്സ് ‌ എന്നാണു പറയുക. ഇത്തരം ലെന്സുാകള്‍ തുടക്കത്തില്‍ കുഴപ്പം ഇല്ലെങ്കിലും, കുറെ നാള്‍ കഴിയുമ്പോള്‍ ഫോക്കസ് ചെയ്യുന്ന സമയത്ത് കരകര ശബ്ദം കേള്ക്കുയന്നു , ഫോക്കസ് സ്പീഡ് കുറയുന്നു എന്നൊക്കെ പല ഫോട്ടോഗ്രഫി സുഹൃത്തുക്കളും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. DSLR ക്യാമറ ബോഡിയും അതിന്റെ ആക്സസറീസും തമ്മില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഒരു രസതന്ത്രം ഉണ്ട്. അപ്പോള്‍ നിക്കോണ്‍ ബോഡിയും നിക്കോണ്‍ ലെന്സുംു തമ്മില്‍ ആ രസതന്ത്രം ഭംഗിയായി പ്രവര്ത്തിയക്കും. മറ്റൊരു ബ്രാന്ഡ്യ‌ ഇടയ്ക്ക് കയറിയാല്‍ അതേ പെര്ഫോസമന്സ്ാ കിട്ടണം എന്നില്ല.

സെന്സ്റിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ DSLR രണ്ടു തരം ഉണ്ട്. 
ഫുള്‍ ഫ്രെയിം ( FX ഫോര്മാഡറ്റ് )
ക്രോപ്പ് ഫോര്മാരറ്റ്‌ അല്ലെങ്കില്‍ DX ഫോര്മായറ്റ് (APS-C SENSOR)

ഫുള്‍ ഫ്രെയിം എന്നത് പഴയ ഫിലിം ഫോര്മാകറ്റ്‌ ക്യാമറയിലെ ഫിലിമിന്റെ അതെ വലുപ്പത്തില്‍ ഉള്ള സെന്സRര്‍ ആണ്. ഇവ പൊതുവേ വിലയേറിയ ക്യാമറകള്‍ ആയിരിക്കും. eg; Nikon D600/D700/D800 ,Canon 5D)
ക്യാമറയുടെ വലുപ്പം കുറയ്ക്കാനും വില കുറയ്ക്കാനും സെന്സ ര്‍ ക്രോപ്പ് ചെയ്തു , വലുപ്പം കുറച്ചു നിര്മ്മി ച്ചിരിക്കുന്ന സെന്സോര്‍ ആണ് APS-C.(Eg: Nikon D90/D7000/D300, Canon 60D/7D)

വീഡിയോ റെക്കോര്ഡിം7ഗ്; 

മാര്ക്കററ്റില്‍ ഇറങ്ങുന്ന എല്ലാ DSLR കളിലും ഹൈ-ഡെഫനിഷന്‍ വീഡിയോ റെക്കോര്ഡിംനഗ് ഉണ്ട്. പക്ഷെ വീഡിയോ റെക്കോര്ഡ്ി ചെയ്യാന്‍ വേണ്ടി DSLR ഉപയോഗിക്കുന്നത് അത്ര നല്ലതാണെന്ന് എനിക്കഭിപ്രായമില്ല.. അതിനു കാരണം, ഒരു ഫോട്ടോ എടുക്കാന്‍ ക്യാമറയുടെ സെന്സഅര്‍ പയോഗിക്കപ്പെടുന്നത് ഒരു സെക്കണ്ടിന്റെ ആയിരത്തില്‍ ഒരംശം, അല്ലെങ്കില്‍ അഞ്ഞൂറില്‍ ഒരംശം ആണ്.(ഷട്ടര്‍ തുറന്നടയുന്ന സമയം,) പക്ഷെ ഒരു വീഡിയോ റെക്കോര്ഡ്ട ചെയ്യപ്പെടുമ്പോള്‍ ചിലപ്പോള്‍ മണിക്കൂറുകളോളം തുടര്ച്ച യായി സെന്സപര്‍ ഉപയോഗിക്കപ്പെടും. സെന്സെര്‍ അമിതമായി ചൂടാകാന്‍ അതിടയാക്കും.ഒരു ക്യാമറയുടെ ബ്രെയിന്‍ & ഹാര്ട്ട് എന്ന് പറയുന്നതും, ഏറ്റവും വില പിടിച്ചതുമായ ഭാഗം അതിന്റെു സെന്സുര്‍ ആണെന്നറിയാമല്ലോ. പല തവണയായുള്ള ഇങ്ങനയുള്ള ഉപയോഗം മൂലം സെന്സആര്‍ ചീത്തയായി പോയാലോ, പെര്ഫോറമന്സ്സ കുറഞ്ഞാലോ, പുതിയ സെന്സ്ര്‍ വാങ്ങി വയ്ക്കുന്നതിലും നല്ലത് പുതിയ ഒരു ബോഡി വാങ്ങുന്നതാവും.

ക്യാനോണ്‍ സെമിപ്രൊഫഷനല്‍ DSLR ക്യാമറകള്‍ വീഡിയോ റെക്കോര്ഡിം്ഗ് സപ്പോര്ട്ട് ചെയ്യുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്, പ്രത്യേകിച്ചും 7D,6D മോഡലുകള്‍,.. (എന്തായാലും നിക്കോണ്‍ DSLR ക്യാമറ കൊണ്ടുള്ള, പ്രത്യേകിച്ചും നിക്കോണ്‍ D7000, വീഡിയോ റെക്കോര്ഡിം.ഗിനെ പറ്റി എനിക്ക് നല്ല അഭിപ്രായമില്ല,) ചാപ്പാകുരിശ്, സന്തോഷ്‌ പണ്ടിറ്റിന്റെ കൃഷ്ണനും രാധയും എന്നീ മലയാള സിനിമകള്‍ ഷൂട്ട്‌ ചെയ്തത് ക്യാനോന്‍ 7D യില്‍ ആയിരുന്നു..

ഞാന്‍ ഇന്നേവരെ ഉപയോഗിച്ച് പോലും നോക്കിയിട്ടില്ലാത്ത ഒരു ഒപ്ഷന്‍ ആണ് വീഡിയോ. വെറുതെ വീഡിയോ ഷൂട്ട്‌ ചെയ്തു വിലപിടിച്ച ഒരുപകരണം കേടാക്കി റിസ്ക്‌ എടുക്കാതെ, അധികം വിലയില്ലാത്ത , വീഡിയോ റെക്കോര്ഡിംാഗിനായി പ്രത്യേകമായി നിര്മ്മി ച്ച 10000 രൂപാ മുതല്‍ മാര്ക്കകറ്റില്‍ ലഭ്യമായ CAMCORDER ഒരെണ്ണം വാങ്ങി ഉപയോഗിക്കുന്നതാവും നല്ലത്. കാരണം സെന്സCര്‍ ചീത്തയായി പോയാല്‍ ഇന്നത്തെ സെന്സസര്‍ വില അനുസരിച്ച് ആ ക്യാമറ നഷ്ടപ്പെട്ടു പോയി എന്ന് തന്നെയാണ് അര്ഥംയ.


സ്പീഡ് ലൈറ്റ് ഫ്ലാഷുകള്‍;

ഫ്ലാഷുകള്‍ രണ്ടു വിധമുണ്ട്.
01. TTL ഫ്ലാഷ് (Through The Lens)
02. മാനുവല്‍ ഫ്ലാഷ് 

TTL ഫ്ലാഷ് എന്നതു ഇത്തിരി വില കൂടിയ ഫ്ലാഷുകള്‍ ആണ്. ലെന്സിഇലൂടെ കടന്നു വരുന്ന പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ (THROUGH THE LENS) ഫ്ലാഷ് ഔട്ട്‌പുട്ട് തീരുമാനിക്കപെടുന്നു. 12,000 രൂപ മുതല്‍ തേഡ് പാര്‍ട്ടി TTL ഫ്ലാഷുകള്‍ ലഭ്യമാണ്, നിക്കോണ്‍ ബ്രാന്ഡ്പ‌ ഫ്ലാഷുകളുടെ വില 18000 രൂപയില്‍ തുടങ്ങുന്നു.(SB600/SB700/SB900).

മാനുവല്‍ ഫ്ലാഷ്: CHEAP AND BEST!! ഫോട്ടോഗ്രഫിയില്‍ പൂര്ണ്ണനനിയന്ത്രണം ഒരു ഫോട്ടോഗ്രാഫര്ക്ക്N കിട്ടുന്നു എന്നതാണല്ലോ DSLR ന്റെു പ്രധാന ഗുണം. അപ്പോള്‍ തീരുമാനങ്ങള്‍ ക്യാമറ എടുക്കുകയാണെങ്കില്‍ നമ്മള്‍ എന്തിനു??? ഫ്ലാഷ് ഔട്ട്‌പുട്ടിലും ഈ നിയന്ത്രണം പൂര്ണ്ണങമായും ഫോട്ടോഗ്രാഫര്ക്ക്ക വിട്ടു കൊടുക്കുകയാണ് മാനുവല്‍ ഫ്ലാഷുകള്‍ ചെയ്യുന്നത്, വില കുറഞ്ഞതും എന്നാല്‍ വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതുമായ ഫ്ലാഷ് യൂണിറ്റുകള്‍ ആണ് ഇവ. അയ്യായിരം രൂപ മുതല്‍, എന്നു വച്ചാല്‍ നിക്കോണ്‍ SB-700 ന്റെ നാലിലൊന്ന് വിലയ്ക്ക് ഇവ വാങ്ങാന്‍ കഴിയും. തുടക്കക്കാര്ക്ക് മാനുവല്‍ ഫ്ലാഷ് ഒരു കീറാമുട്ടി തന്നെയാണ് എങ്കിലും, കുറച്ചു നാളത്തെ പരിചയം കൊണ്ട് ക്യാമറയില്‍ നിന്നും സബ്ജക്ടിലെക്കുള്ള ദൂരവും സബ്ജക്റ്റില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശവും കണക്കാക്കി എത്ര ഫ്ലാഷ് ഔട്ട്‌ പുട്ട് വേണം എന്ന് മനസിലാക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ ടെസ്റ്റ്‌ അടിച്ചു നോക്കുമ്പോള്‍ സംഗതി പെര്ഫെറക്റ്റ്,!!!!! YOUNGNOU, NISSIN, METZ, SIGMA തുടങ്ങിയവ വില കുറഞ്ഞതും എന്നാല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതുമായ തേഡ് പാര്ട്ടി ഫ്ലാഷുകള്‍ ആണ്. TTL ഫ്ലാഷുകളെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് വില കുറഞ്ഞ മാനുവല്‍ ഫ്ലാഷുകള്‍ തന്നെയാണ്,.

ഫ്ലാഷുകളുടെ പവര്‍ അറിയപ്പെടുന്നത് ഗൈഡ് നമ്പര്‍ എന്ന അളവില്‍ ആണ്. 24, 38, 44, 58 ഒക്കെ റേഞ്ചില്‍ വാങ്ങാന്‍ കിട്ടും. ഫ്ലാഷ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍, Compatibility of Camera model, ഗൈഡ് നമ്പര്‍, പിന്നെ RECYCLING TIME ഇവയാണ്.
RECYCLING TIME എന്നു പറയുന്നത്, ഒരു ഡിസ്ചാര്ജ്T കഴിഞ്ഞു അടുത്ത ഫ്ലാഷ് അടിക്കാന്‍ വേണ്ടി വരുന്ന സമയം ആണ്. സെക്കന്ഡിനല്‍ ആണ് ഇത് പറയാറ്..(eg; 2sec, 3sec, 5sec..and so on). മുന്തിയ സ്പീഡ് ലൈറ്റ് ഫ്ലാഷുകളുടെ ഗൈഡ് നമ്പര്‍ കൂടുതലും, RECYCLING TIME കുറവും ആയിരിക്കും. നമ്മുടെ ഉപയോഗത്തിന് 38,44 ഒക്കെ ഗൈഡ് നമ്പരുകള്‍ ധാരാളമാണ്.

HONG KONG ഇല്‍ ഉള്ള YOUNGNOU കമ്പനിയില്‍ നിന്നും നമുക്ക് കുറഞ്ഞ വിലയില്‍ ഫ്ലാഷുകള്‍ പ്രൈസ് ലിസ്റ്റ് നോക്കി നേരിട്ട് വാങ്ങാന്‍ സാധിക്കും. മിക്ക രാജ്യങ്ങളിലേക്കും അവര്‍ കൊറിയര്‍ സൌജന്യമായി ചെയ്തു കൊടുക്കുന്നുണ്ട് (ഫാസ്റ്റ് ഡെലിവറിക്ക് ചാര്ജ് ചെയ്യും,) എന്നാണ് അവരുടെ വെബ്‌ സൈറ്റില്‍ നിന്നും കിട്ടിയ വിവരം. ലിങ്ക് വേണ്ടവര്‍ പ്രൈവറ്റ് മെസ്സേജ് അയക്കുക. (വാങ്ങുന്നത് സ്വന്തം ഉത്തരവാദിത്തത്തില്‍ ആയിരിക്കണം)

ഇനി ലെന്സു്കളെ കുറിച്ചു പറയുന്നതിനു മുന്പ്ന പലപ്പോഴും കേട്ടിട്ടുള്ള രണ്ടു പദങ്ങള്‍, ഒപ്ടിക്കല്‍ സൂം, ഡിജിറ്റല്‍ സൂം; ഇവ തമ്മിലുള്ള വ്യത്യാസം പറയാം.

ഒപ്ടിക്കല്‍ സൂം: ലെന്സിദന്റെം സഹായത്തോടെ ഒരു സബ്ജക്ടിനെ അല്ലെങ്കില്‍ ഒരു വസ്തുവിനെ സൂം ചെയ്യുന്നതിനെയാണ് ഒപ്ടിക്കല്‍ സൂം എന്ന് പറയുന്നത്. ക്വാളിറ്റി (Resolution) നിലനിര്ത്തിപ്പെടുന്നു എന്നതാണ് ഒപ്ടിക്കല്‍ സൂമിന്റെ് ഗുണം. (ഉദാ; ഡിജിറ്റല്‍ ക്യാമറകളില്‍ സൂം ചെയ്യുന്നത്.)

ഡിജിറ്റല്‍ സൂം; കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിന്റെ സഹായത്തോടെ ഒരു വസ്തുവിനെ സൂം ചെയ്യുന്നതിനെയാണ് ഡിജിറ്റല്‍ സൂം എന്ന് പറയുന്നത്.
(ഉദാ; മൊബൈല്‍ ക്യാമറകളിലെ സൂം, അല്ലെങ്കില്‍ ഫോട്ടോഷോപ്പില്‍ സൂം ചെയ്യുന്നത്,). 

മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ നമ്മള്‍ ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്തു എടുക്കരുത്, കാരണം, സൂം ചെയ്യുമ്പോള്‍ ഇമേജിന്റെ നിലവാരം (resolution) കുറയുന്നു. (ലെന്സിനന്റെ സഹായത്തോടെ സൂം ചെയ്യുന്നതിന് ഇതിനു ബാധകമല്ല, പക്ഷെ ലെന്സിനന്റെ സഹായത്തോടെ സൂം ചെയ്യുന്ന ക്യാമറ ഉള്ള മൊബൈല്‍ ഫോണ്‍ മോഡലുകള്‍ ഉണ്ടോ എന്നറിയില്ല)

പ്രധാന ലെന്സ്ൊ‌ ബ്രാന്ഡു)കള്‍;

നിക്കോര്‍ (നിക്കോണിന്റെബ ലെന്സ്ു‌ ബ്രാന്ഡ് ആണ് നിക്കോര്‍),)
ക്യാനോണ്‍
സോണി
പെന്റാക്സ് 
ടാംറോണ്‍ 
സിഗ്മ 
ടൊക്കീന 


ഒരു DSLR ക്യാമറ വാങ്ങുമ്പോള്‍, തുടക്കത്തില്‍ ബോഡിയും കിറ്റ്‌ ലെന്സും് മതിയാകും. നമ്മുടെ ദൈനംദിന ഉപയോഗത്തിന് (indoor and outdoor photo shoot) കിറ്റ്‌ ലെന്സ് ‌ ധാരാളമാണ്. ഫോട്ടോഗ്രഫി പഠിച്ചു വരുമ്പോള്‍, ഒരു സബ്ജക്റ്റ് കാണുമ്പോള്‍ തന്നെ പല ആംഗിളുകള്‍, പല തരത്തിലുള്ള ഷോട്ടുകള്‍ മനസ്സില്‍ വിചാരിക്കും, അപ്പോളാണ് തോന്നുന്നത്,ഈ ഷോട്ട് ഇന്ന ലെന്സ്ക‌ ഉപയോഗിച്ച് എടുത്തിരുന്നെകില്‍ കിടിലന്‍ ആയേനെ എന്ന്... രണ്ടു മൂന്നു ഷോട്ടുകള്‍ മിസ്സ്‌ ആകുമ്പോള്‍ പിന്നെ ഒന്നും ചിന്തിക്കില്ല, എങ്ങനെയും ആ ലെന്സ്്‌ സ്വന്തമാക്കണം എന്ന് തോന്നും. അങ്ങനെയാണ് ഫോട്ടോഗ്രഫി കിറ്റിന്റെന വലുപ്പവും ഭാരവും വര്ധിിക്കുന്നത്. 

DSLR ബോഡിയുടെ കൂടെ (കിറ്റ്‌ ആയി വാങ്ങുകയാണെങ്കില്‍); ലെന്സ്്‌ ഇല്ലാതെ DSLR ബോഡി മാത്രമായും വാങ്ങാന്‍ കഴിയും ) വരുന്ന ലെന്സിുനു കിറ്റ്‌ ലെന്സ്ക‌ എന്നാണ് പറയുക. സാധാരണയായി ഇത് 18-55mm അല്ലെങ്കില്‍ 18-105mm ആയിരിക്കും. ബട്ജറ്റ് ഉള്ളവര്‍ കഴിയുന്നതും 18-105mm വാങ്ങാന്‍ ശ്രമിക്കുക. (അത്യാവശ്യം വില വ്യത്യാസം ഉണ്ട്, രണ്ടും തമ്മില്‍,),.......
18-55mm നു സൂം റേഞ്ച് തീരെ കുറവാണ്, 18-200mm (Rs.59000), 18-300mm (Rs.72000) ഇവ വിലയേറിയ ലെന്സുmകളുമാണ്‌ .)

ചില സ്റ്റോറുകളില്‍ DSLR കിറ്റിനു മാര്ക്ക റ്റ് വിലയില്‍ നിന്ന് അയ്യായിരം രൂപ വരെ വില കുറവ് കാണുന്നു, അത്തരം കിറ്റില്‍ ഉള്പ്പെ്ടുത്തിയിരിക്കുന്ന ലെന്സ്ര‌ 'NON VR' ആണ്. ഇത്തരം ലെന്സുുകള്‍ ഒരു പരിധിയിലും കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്ഫോട്ടോ എടുക്കാന്‍ പറ്റിയവ അല്ല, എന്ന് വച്ചാല്‍ ട്രൈപോഡ്‌ മസ്റ്റ്‌ ആണ്. VR എന്നത് Vibration Reduction എന്നതിന്റെ ഹ്രസ്വരൂപം ആണ്. വെളിച്ചം കുറഞ്ഞ സമയത്ത് കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍, ക്യാമറ ഷേക്ക്‌ മൂലം ഉണ്ടാകുന്ന ചിത്രത്തിന്റെ നിലവാരത്തകര്ച്ച തടയാന്‍ ഒരു പരിധി വരെ VR സഹായിക്കുന്നു. 

ഈ ടെക്നോളജി നിക്കോണില്‍ VR എന്നും ക്യാനോണില്‍ IS (IMAGE STABILIZATION) എന്നും ടാമറോണില്‍ VC (VIBRATION COMPENSATION) എന്നും സിഗ്മയില്‍ OS (OPTICAL STABILIZATION) എന്നും അറിയപ്പെടുന്നു. അതു കൊണ്ട്, വാങ്ങുന്ന സൂം ലെന്സിുല്‍ ബ്രാന്ഡിNന് അനുസരിച്ചു VR/IS/VC/OS എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

നിക്കോണിന്റെ ലെന്സ്ക‌ ക്യാനോണിനോ ക്യാനോന്‍ ലെന്സ്എ‌ നിക്കൊണിനോ ഉപയോഗിക്കാന്‍ പറ്റുകയില്ല. പക്ഷെ ഇവര്ക്ക് വേണ്ടി ഉണ്ടാക്കുന്ന തേഡ് പാര്ട്ടി ലെന്സുകകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷെ തേഡ് പാര്ട്ടിണ ലെന്സ്്‌ ബോക്സില്‍ , FOR NIKON, FOR CANON എന്ന് രേഖപ്പെടുത്തിയത് തന്നെ ശ്രദ്ധിച്ചു വാങ്ങുക. നിക്കോണ്‍, ക്യാനോന്‍ ഇവരേക്കാള്‍ വില കുറഞ്ഞ ലെന്സ്യ‌ ടാമറോണ്‍ , സിഗ്മ എന്നെ കമ്പനികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ക്വാളിറ്റിയുടെ കാര്യത്തില്‍ പിന്നോക്കം ആണ്. അത് കൊണ്ട് ഇവ ഒഴിവാക്കി കഴിയുന്നതും അതാതു ബ്രാന്ഡുികള്‍ തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഇത്തരം ലെന്സുനകളെ തേഡ് പാര്ട്ടി ലെന്സ്ക‌ എന്നാണു പറയുക. 

തേഡ് പാര്ട്ടി ലെന്സുകകള്‍ തുടക്കത്തില്‍ കുഴപ്പം ഇല്ലെങ്കിലും, കുറെ നാള്‍ കഴിയുമ്പോള്‍ ഫോക്കസ് ചെയ്യുന്ന സമയത്ത് കരകര ശബ്ദം കേള്ക്കുംന്നു , ഫോക്കസ് സ്പീഡ് കുറയുന്നു എന്നൊക്കെ പല ഫോട്ടോഗ്രഫി സുഹൃത്തുക്കളും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. 

DSLR ക്യാമറ ബോഡിയും അതിന്റെ ആക്സസറീസും തമ്മില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഒരു രസതന്ത്രം ഉണ്ട്. അപ്പോള്‍ നിക്കോണ്‍ ബോഡിയും നിക്കോണ്‍ ലെന്സുംര തമ്മില്‍ ആ രസതന്ത്രം ഭംഗിയായി പ്രവര്ത്തിമക്കും. മറ്റൊരു ബ്രാന്ഡ്യ‌ ഇടയ്ക്ക് കയറിയാല്‍ അതേ പെര്ഫോ്മന്സ് കിട്ടണം എന്നില്ല.

ഒരു സബ്ജക്ടിനെ ഫോക്കസ് ചെയ്യാന്‍ വേണ്ടി dedicated ആയ ഒരു മോട്ടോര്‍ DSLR ക്യാമറബോഡിയില്‍ അല്ലെങ്കില്‍ ലെന്സുബകളില്‍ ഉണ്ടാകും,........; ഉണ്ടാകണം...; ഈ മോട്ടോര്‍ ആണ് ലെന്സി്നുള്ളിലെ ഗ്ലാസ്‌ ഘടകങ്ങള്‍ ചലിപ്പിച്ച് അതിവേഗത്തിലുള്ള ഫോക്കസ് സാധ്യമാക്കുന്നത്. 

ചില എന്ട്രി് ലെവല്‍ ക്യാമറ ബോഡികളില്‍ ഈ മോട്ടോര്‍ കാണുകയില്ല, ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല എങ്കില്‍, നമ്മള്‍ ലെന്സ്്‌ വാങ്ങുമ്പോള്‍, ലെന്സിാല്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ടൈപ്പ് മാത്രമേ തെരഞ്ഞെടുക്കാന്‍ പറ്റൂ. മോട്ടോര്‍ ഉള്ള ലെന്സുെകള്ക്ക് അല്ലാത്തവയെ അപേക്ഷിച്ചു വില കൂടുതലുമാണ്...(AF-S എന്നു ഇത്തരം ലെന്സുടകളില്‍ രേഖപ്പെടുത്തിയിരികും, AUTO FOCUS-SILENTWAVE MOTOR) ഒന്നുകില്‍ ക്യാമറബോഡിയില്‍, അല്ലെങ്കില്‍ ലെന്സിബല്‍ ഫോക്കസ് മോട്ടോര്‍ ഇല്ലെങ്കില്‍ മാനുവല്‍ ആയി ഫോക്കസ് ചെയ്യേണ്ടി വരും., അതത്ര എളുപ്പമുള്ള പണിയല്ലെന്നു മാത്രമല്ല, നടക്കുകയെ ഇല്ല.

ഉദാ; നിക്കോണ്‍ D3100, D3200, D5100, D5200 എന്നീ ക്യാമറ ബോഡികള്‍ Nikkor D series ലെന്സുകകളില്‍ ഓട്ടോഫോക്കസ് ചെയ്യില്ല. അപ്പോള്‍ ഈ ക്യാമറകളില്‍ ഉപയോഗിക്കാന്‍ "AF-S" എന്നു രേഖപ്പെടുത്തിയ ലെന്സു കള്‍ തന്നെ വാങ്ങണം.
(Nikkor D series ലെന്സുാകള്‍ ഫോക്കസ് മോട്ടോര്‍ ഇല്ലാത്തവയാണ്‌.,)

അതു പോലെ ചില നിക്കോര്‍ ലെന്സു്കളില്‍ "G" എന്നു രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക, ഇവ അപ്പെര്ച്ചനര്‍ റിംഗ് ഇല്ലാത്ത ലെന്സുപകള്‍ എന്നേ അര്ഥംഗ ഉള്ളൂ... പുതിയ ജെനറെഷന്‍ ലെന്സുുകളില്‍ അപ്പര്ച്ചവര്‍ റിംഗ് കാണാറില്ല. DEDICATED ആയ ഒരു അപ്പര്ച്ച ര്‍ കണ്ട്രോള്‍ ഡയല്‍ ക്യാമറ ബോഡിയുടെ മുന്പിോല്‍ ഉണ്ടാകും.

മിക്ക ക്വാളിറ്റി ലെന്സു്കളും ക്യാമറ ബോഡിയെക്കള്‍ വില പിടിച്ചതാണ്. DSLR ന്റെപ ഒരു പ്രത്യേകത, നമുക്ക് ബോഡി മാത്രമായും വാങ്ങാന്‍ കഴിയും എന്നതാണ്. താല്പര്യമുള്ള ലെന്സ്ക‌ വേറെ വാങ്ങിയാല്‍ മതിയല്ലോ. നിക്കോണ്‍ ബോഡി + ലെന്സ്റ‌ കിറ്റ്‌ വാങ്ങിയാല്‍, മിക്കതിലും വരുന്നതു 18-55 അല്ലെങ്കില്‍ 18-105 ആയിരിക്കും. (ക്യാനോണില്‍ 18-55mm അല്ലെങ്കില്‍ 18-135mm)

ലെന്സുയകള്‍ പ്രധാനമായും നാലു തരം. ഉപവിഭാഗങ്ങള്‍ വേറെയും ഉണ്ടെങ്കിലും അത്ര ജനകീയം അല്ല. (പ്രൊഫെഷണല്‍ രീതിയില്‍ അല്ലാതെ, ഒരു ഹോബി ആയി സാധാരണ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവര്ക്ക് വേണ്ടിയുള്ള പോസ്റ്റ്‌ ആണ് ഇത്,)

വൈഡ് ആംഗിള്‍ ലെന്സ്േ‌
പ്രൈം ലെന്‍സ്‌ / ഫാസ്റ്റ് ലെന്സ്്‌
ടെലി ഫോട്ടോ ലെന്സ്യ‌ 
മാക്രോ ലെന്സുെകള്‍ 


വൈഡ് ആംഗിള്‍ ലെന്സ്േ‌; 50mm ഫോക്കല്‍ ലെങ്ങ്തില്‍ താഴെയുള്ള ലെന്സു കള്‍ ആണ് വൈഡ് ആംഗിള്‍ ലെന്സുളകള്‍.,. (ഫോക്കല്‍ ലെങ്ങ്ത്, ലെന്സുനകളില്‍ സ്കെയില്‍ പോലെ രേഖപ്പെടുത്തിയിരിക്കും.)

ഉപയോഗം; വൈഡ് ആംഗിള്‍ ഷോട്ടുകള്ക്ക് ,.... ലളിതമായി പറഞ്ഞാല്‍, പ്രകൃതി ദൃശ്യങ്ങള്‍ ഭംഗിയായി പകര്ത്താ ന്‍ (LANDSCAPE PHOTOGRAPHY) , അങ്ങനെയുള്ള ഷോട്ടുകള്‍ എടുക്കാന്‍ താല്പ്പഞര്യമുള്ളവര്ക്ക്ക ഈ ലെന്സ്്‌ പ്രയോജനപ്പെടും. (കുടുംബം കുളം തോണ്ടുന്ന വില ആണെന്ന് മാത്രം, 12-24mm നിക്കോര്‍ ലെന്സിരനു വെറും 71000 രൂപാ മാത്രം, തേഡ് പാര്ട്ടി ലെന്സുലകള്‍ ഇത്തിരി കൂടി വില കുറയും, പക്ഷെ ഒത്തിരി ദാക്ഷിണ്യം പ്രതീക്ഷിക്കണ്ട ......)

പ്രൈം ലെന്സ്ഷ‌ / ഫാസ്റ്റ് ലെന്സ്ള‌; ഒറ്റ ഫോക്കല്‍ ലെങ്ങ്ത് മാത്രമുള്ള ലെന്സുസകള്‍ ആണ് പ്രൈം ലെന്സ് ‌..,; കുറഞ്ഞ വെളിച്ചത്തിലും ഫാസ്റ്റ് ഷട്ടര്‍ സ്പീഡ് ഉപയോഗിക്കാവുന്നതിനാല്‍ ഫാസ്റ്റ് ലെന്സ്ീ‌. എന്നും അറിയപ്പെടുന്നു.,.
eg; 35mm, 50mm, 85mm 

ഒരു ഫങ്ങ്ഷനു പോകുമ്പോള്‍ ഒറ്റ ലെന്സേീ കൊണ്ട് പോകാന്‍ സാധിക്കൂ, അപ്പോള്‍ ഏതു ലെന്സ് ‌ കൈവശം വയ്ക്കും??
ഏതാണ് ഏറ്റവും പ്രിയപ്പെട്ട ലെന്സ്ക‌.?? 
ഫോട്ടോഗ്രഫിയില്‍ ഏറ്റവും തൃപ്തി തന്ന ലെന്സ്ഗ‌ ഏതാണ്??? 
ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ എടുത്തിട്ടുള്ളത് ഏതു ലെന്സ്പ‌ ഉപയോഗിച്ചാണ്??? 

ഈ ചോദ്യങ്ങള്‍ ആരെങ്കിലും എന്നോട് ചോദിച്ചാല്‍ എനിക്ക് ഒരേ ഒരു ഉത്തരമേ ഉണ്ടാകൂ....

Nikkor 50mm 1.8G, 

അതായത് എന്റെ1 പ്രിയപ്പെട്ട പ്രൈം ലെന്സ് ‌.,.. (നിക്കോണിന്റെഉ ലെന്സ്ഏ‌ ബ്രാന്ഡ്ോ ആണ് നിക്കോര്‍),) എനിക്ക് വളരെ ആത്മ ബന്ധമുള്ള ഒരു ലെന്സ്)‌ കൂടിയാണ് ഇത്. ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത എന്റെ് ചിത്രങ്ങളുടെ EXIF (പടം എടുത്ത ഷട്ടര്‍ സ്പീഡ്, ഉപയോഗിച്ച ലെന്സ്്‌, അപ്പെര്ച്ച.ര്‍, ISO, മീറ്ററിംഗ് തുടങ്ങിയവ രേഖപ്പെടുത്തിയ ഡേറ്റാ ഷീറ്റ് ആണ് EXIF എന്നു പറയുന്നത്, സിംപ്ലി പറഞ്ഞാല്‍ പടം എടുക്കാന്‍ ഉപയോഗിച്ച ഫുള്‍ സെറ്റിംഗ്സ്,) നോക്കിയാല്‍ 90% ചിത്രങ്ങളും ഈ ലെന്സ്ക‌ ഉപയോഗിച്ച് എടുത്തതായിരിക്കും.

ഉപയോഗം; പ്രധാനമായും പോര്ട്രെ യിറ്റുകള്ക്ക് , പിന്നെ പ്രകാശം തീരെ കുറഞ്ഞ സാഹചര്യങ്ങളില്‍.... ഉള്ള ഷോട്ടുകള്ക്ക് .

പ്രൈം ലെന്സ്‍‌ എന്നത് പേര് പോലെ തന്നെ പ്രധാന ലെന്സ്യ‌ തന്നെയാണ്. പക്ഷെ ദൌര്ഭാ ഗ്യവശാല്‍ മിക്ക ഫോട്ടോഗ്രാഫര്മാ്ര്ക്കും അത്ര താല്പ്പരര്യം ഇല്ലാത്തതും, കൈവശം വയ്ക്കാത്തതുമായ ഒരു ലെന്സ്ം‌ ആണ് ഇത്. ഫോട്ടോഗ്രഫി കിറ്റ്‌ എന്ന് പറഞ്ഞാല്‍ പുട്ടുകുറ്റി പോലത്തെ ലെന്സ്പ‌ ഉണ്ടെങ്കിലെ ഒരു ഗമ ഉള്ളൂ, അവ പ്രൈം ലെന്സുസകളെക്കാള്‍ ഗുണ നിലവാരം ഉള്ള ചിത്രങ്ങള്‍ തരും, എന്നൊക്കെയുള്ള തെറ്റിദ്ധാരണ മൂലമാണ് ഈ ലെന്സ്ര‌ വാങ്ങാതെ ആളുകള്‍ 55-300mm ഒക്കെ വാങ്ങുന്നത്. പിന്നെ സൂം ചെയ്യാന്‍ പറ്റാത്തതും , ഒറ്റ ഫോക്കല്‍ ലെങ്ങ്ത് മാത്രമേ ഉള്ളൂ എന്നതും കാരണങ്ങളാവാം. 

ഈ ലെന്സ്ഉ‌ എന്റെയ പ്രിയപ്പെട്ട ലെന്സ്ം‌ ആയി മാറാനുള്ള കാരണങ്ങള്‍:;

മറ്റു ലെന്സുളകളെ അപേക്ഷിച്ച് താങ്ങാവുന്ന വില. (ഫോക്കസ് മോട്ടോര്‍ ഉള്ളതിന് (AF-S) ഏകദേശം 14000 രൂപ)

ഉള്ളില്‍ ലെന്സ്പ‌ ഘടകങ്ങള്‍ കുറവായതിനാല്‍, വളരെ ഉയര്ന്ന ഒപ്ടിക്കല്‍ ക്വാളിറ്റി.

DX ക്യാമറയില്‍ നിന്ന് ഏതെങ്കിലും കാലത്ത് അപ്പ്‌ഗ്രേഡ് ചെയ്തു FX (ഫുള്‍ ഫ്രെയിം,) വാങ്ങിയാല്‍ അതിലും ഉപയോഗിക്കാം.

തുറക്കാവുന്ന apperture (പ്രകാശം കടന്നു പോകുന്ന സുഷിരം) വളരെ വലുതായതിനാല്‍, വെളിച്ചം കുറവുള്ള സമയത്തും നല്ല പടങ്ങള്‍ ലഭിക്കും. സാധാരണ സൂം ലെന്സു്കള്‍ f/3.5 വരെ മാത്രം തുറക്കാന്‍ സാധിക്കുമ്പോള്‍, ഇവ f/1.8 അല്ലെങ്കില്‍ f/1.4 ( ഇത്തിരി കൂടി വില കൊടുത്താല്‍),) വരെ തുറക്കാന്‍ സാധിക്കും.

അപ്പര്ച്ച്ര്‍ ഒത്തിരി കൂടുതലായതിനാലും, നല്ല ക്വാളിറ്റി ലെന്സ്ങ‌ ആയതിനാലും, നല്ല ഭംഗിയുള്ള Bokeh. (ബാക്ക്ഗ്രൌണ്ട് ബ്ലര്‍),)

സ്റ്റാന്ഡേ ര്ഡ് സൂം ലെന്സു്കളെക്കാള്‍ പതിന്മടങ്ങ്‌ വേഗതയും അതീവ കൃത്യതയുമുള്ള ഓട്ടോ ഫോക്കസ്.

സ്റ്റാന്ഡേളര്ഡ്ക സൂം ലെന്സുയകളെക്കാള്‍ ഭാരക്കുറവ്.

സബ്ജെക്ടിനു തൊട്ടടുത്ത്‌ വരെ ഷൂട്ട്‌ ചെയ്യാം.(close shooting distance), പിന്നെ മാക്രോ സാധ്യതകള്‍,....

ദോഷങ്ങള്‍;

സൂം ചെയ്യാന്‍ സാധിക്കില്ല. സബ്ജെക്റ്റ് ക്ലോസ് ആയി വേണമെങ്കില്‍ (സൂം ഇന്‍ ) മുന്പോ ട്ടു നടക്കണം, സൂം ഔട്ട്‌ ചെയ്യണം എങ്കില്‍ പിന്പോധട്ടും നടക്കണം.

(എന്നു വച്ചാല്‍ മടി ഉള്ളവര്ക്ക്് പറ്റിയ ഒരു ലെന്സ ല്ല ഇത്, മുന്പോ്ട്ടും പുറകോട്ടും നടന്നാണ് ഫ്രെയിം കമ്പോസ് ചെയ്യേണ്ടത്, സൂം ലെന്സ്് ആണെങ്കില്‍ ഒരിടത്തു നിന്നാല്‍ മതിയല്ലോ, പലരും ഈ ലെന്സ്ത‌ ഒഴിവാക്കുന്നതിനു ഇതും ഒരു കാരണമാവാം.)

പരിചയമില്ലെങ്കില്‍ വളരെ പെട്ടെന്ന് ഫോക്കസ് ഔട്ട്‌ ആയി പോകാന്‍ സാധ്യതയുണ്ട്, പടത്തില്‍ മൂടല്‍ മാത്രമേ കാണൂ.. 

പരിചയമില്ലെങ്കില്‍ ഡെപ്ത് ഓഫ് ഫീല്ഡ്ൂ കണ്ട്രോള്‍ ചെയ്യാന്‍ പ്രയാസമാണ്. (ചില ചിത്രങ്ങളിലെ ബ്ലര്‍ ആയിട്ടുള്ള ഭാഗങ്ങള്‍ കണ്ടിട്ടില്ലേ, ഷാര്പ്പ് ആയിട്ടുള്ള ഭാഗത്തെയാണ് ഡെപ്ത് ഓഫ് ഫീല്ഡ്ട എന്നു ലളിതമായി പറയുന്നത്,) 

ഫ്രെയിമുകള്‍ അനുസരിച്ച് ലെന്സ്്‌ മാറ്റി മാറ്റി ഇടേണ്ടി വരുന്നു. (ഉദാ; ഫോക്കല്‍ ലെങ്ങ്ത് 100 ഇല്‍ അല്ലെങ്കില്‍ 20 ഇല്‍ എടുക്കണ്ട ഒരു ഷോട്ടിന് സൂം ലെന്സ്്‌ ഫിറ്റ്‌ ചെയ്തെ മതിയാകൂ., )

ടെലിഫോട്ടോ ലെന്സ്്‌ : 

50mm ഇല്‍ കൂടുതല്‍ ഫോക്കല്‍ ദൂരമുള്ള ലെന്സുടകളാണ് ടെലിഫോട്ടോ ലെന്സുദകള്‍..,.
eg; 55-300mm, 70-300mm (എന്ന് വച്ചാല്‍ 70mm മുതല്‍ 300mm വരെയുള്ള ഫോക്കല്‍ ദൂരം ഈ ഒറ്റ ലെന്സിുല്‍ സൂം ചെയ്തു എടുക്കാം)

ഉപയോഗം; വൈല്ഡ്ട‌ ലൈഫ് ഫോട്ടോഗ്രഫി, സ്പോര്ട്സ്് ഫോട്ടോഗ്രഫി 
(എന്നെ പോലെ ഇതില്‍ രണ്ടിലും താല്പ്പനര്യമില്ലാത്തവര്‍ വെറുതെ ടെലിഫോട്ടോ ലെന്സ്യ‌ വാങ്ങി കാശ് കളയണ്ടാ എന്നാണു എന്റെ് അഭിപ്രായം) 

ഗുണങ്ങള്‍::; 

വളരെ ദൂരെയുള്ള ഒരു സബ്ജക്ടിനെ ക്ലോസ്ഫോക്കസില്‍ ആക്കാന്‍ സാധിക്കുന്നു. (പക്ഷികള്‍, മൃഗങ്ങള്‍),) 
ചിത്രങ്ങളില്‍ നല്ല ബാക്ക് ഗ്രൌണ്ട് ബ്ലര്‍.,.(സബ്ജക്റ്റ് നല്ല തെളിമയിലും, സബ്ജക്റ്റ് ഒഴികെയുള്ള ഭാഗങ്ങള്‍ തീരെ മങ്ങിയും,) 

ദോഷങ്ങള്‍; 

വൈഡ് ആംഗിള്‍ ലെന്സ്റ‌ പോലെ ഡെപ്ത് ഓഫ് ഫീല്ഡ്് കിട്ടുകയില്ല. ഉദ്ദേശിക്കുന്ന സബ്ജെക്റ്റ് മാത്രം ഷാര്പ്പ്ി ഫോക്കസിലും ബാക്കിയുള്ള ഭാഗങ്ങള്‍ ബ്ലര്‍ ആയും കാണപ്പെടും... (ചില ഷോട്ടുകള്ക്ക് ഈ അവസ്ഥ ആകര്ഷ ണീയതയും കൊടുക്കും.)

കുറഞ്ഞ (ഇടുങ്ങിയ) പെര്സ്പെ ക്ടീവ് ആയതു കൊണ്ട് ചില ഷോട്ടുകള്‍ അരോചകമാക്കും..(ലാന്‌്ൊടസ്കേപ് ഫോട്ടോഗ്രഫി ഷോട്ടുകള്‍ ) 

കൂടിയ ഭാരവും വലുപ്പവും കാരണം കൊണ്ട് നടക്കുന്നത് ബുദ്ധിമുട്ടാവും.

കൂടിയ ഫോക്കല്‍ ലെങ്ങ്ത് കാരണം ട്രൈപോഡ്‌ ഇല്ലാതെ ഷൂട്ട്‌ ചെയ്യുന്നത് ചിത്രത്തിന്റെ ക്വാളിറ്റി കുറയ്ക്കും.

സ്റ്റാന്ഡേ്ര്ഡ്റ കിറ്റ്‌ ലെന്സുനകളെക്കാള്‍ ഇവ വിലയേറിയതാണ്.....

ഈ ദോഷങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം അത്ര പ്രശ്നകാരികള്‍ ആണെന്ന് പറയില്ല. നല്ല ഫോട്ടോഗ്രഫി ചെയ്യണം എങ്കില്‍ കുറച്ചു ബുദ്ധിമുട്ട് സഹിച്ചേ മതിയാകൂ. കഴിയുന്നതും സ്ഥലങ്ങളില്‍ ഞാന്‍ ഫോള്ഡനബിള്‍ ട്രൈപോഡ്‌ കൊണ്ട് നടക്കാറുമുണ്ട്. പക്ഷെ എനിക്ക് ഏറ്റവും ദോഷകരമായി തോന്നിയ ഒരു ന്യൂനത,

""സാധാരണ ടെലിഫോട്ടോ ലെന്സു,കളില്‍ ഒരു പരിധി ദൂരം കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഷാര്പ്പ്നെ സ് ദയനീയമാം വണ്ണം താഴോട്ടാണ്.. (ഉദാ; 55-300mm ഇല്‍ ഫോക്കല്‍ ദൂരം 200mm കഴിഞ്ഞാല്‍ പിന്നെ പോക്കാ, ലെന്സ്ാ‌ നിക്കോര്‍ ആണെങ്കിലും... അല്ലെങ്കില്‍ തീ പിടിച്ച വിലയുള്ള ഹൈപ്രൊഫഷനല്‍ നിക്കോര്‍ ലെന്സുഫകള്‍ ഉപയോഗിക്കണം, ക്യാനോണില്‍ 'L' സീരീസ് ) ഫോട്ടോഗ്രഫി അറിയാത്ത ഒരാള്‍ ഷാര്പ്പ്നെ സിലെ ഈ വ്യത്യാസം പെട്ടെന്ന് നോട്ടു ചെയ്യുകയില്ല എങ്കിലും, ക്വാളിറ്റി ചിത്രം ആഗ്രഹിക്കുന്ന, ഷാര്പ്പടനെസിന്റെ് കാര്യത്തില്‍ നിര്ബ്ന്ധബുദ്ധിയുള്ള ഒരു ഫോട്ടോഗ്രാഫര്‍ ഈ ലെന്സി‍ല്‍ തൃപ്തന്‍ ആകുകയില്ല..""

പൊതുവേ പറഞ്ഞാല്‍ എനിക്ക് തീരെ താല്പ്പപര്യം ഇല്ലാത്ത, വാങ്ങാന്‍ ഒട്ടും ആഗ്രഹമില്ലാത്ത ഒരു ലെന്സ്ത‌ ആണ് ടെലി ഫോട്ടോ ലെന്സുതകള്‍.,. ഇനി ഒരു ലെന്സ്പ‌ വാങ്ങുകയാണെങ്കില്‍ തീര്ച്ച യായും അതൊരു മാക്രോ ലെന്സ്ക‌ (85mm macro) ആയിരിക്കും.

മാക്രോ ലെന്സുകകള്‍; 
ചെറിയ സബ്ജക്ടുകളെ ഫ്രെയിം നിറയത്തക്കവണ്ണം വലുപ്പത്തിലാക്കുന്ന ലെന്സുതകളാണ് മാക്രോ ലെന്സു്കള്‍. , ചില ചിത്രങ്ങളില്‍ ചെറിയ സൂര്യകാന്തി പൂവിന്റെ ഉള്ളിലെ പൂമ്പൊടി വലിയ വലുപ്പത്തില്‍ കണ്ടിട്ടില്ലേ, അത് മാക്രോ ലെന്സ്ത‌ ഉപയോഗിച്ച് എടുക്കുന്നതാണ്. മിക്ക മാക്രോ ലെന്സു്കളും ഒരു നിശ്ചിത അപ്പര്ച്ചനര്‍ മാത്രം ഉള്ളവയാണ്.(എന്ന് വച്ചാല്‍ സാധാരണ ലെന്സുാകളില്‍ അപ്പര്ച്ചനര്‍, ക്രമീകരിക്കുന്നത് പോലെ ഇവയില്‍ ക്രമീകരിക്കാന്‍ പറ്റുകയില്ല) 

DEPTH OF FIELD കണ്ട്രോള്‍ ചെയ്യാന്‍ വളരെ പ്രയാസമുള്ള ലെന്സുചകളാണ് ഇവ. സൂഷ്മതയോടെ എടുത്തില്ലെങ്കില്‍ എടുക്കുന്ന ചിത്രത്തില്‍ ബ്ലര്‍ മാത്രമേ കാണൂ. 

ചില പ്രധാന നിക്കോര്‍ ലെന്സുരകളുടെ ഏകദേശ വില ചുവടെ കൊടുക്കുന്നു.വില ഇന്ത്യന്‍ രൂപയില്‍ .


Nikon AF-S DX NIKKOR 18-55mm ************************ Rs.7000.00
Nikon AF-S DX NIKKOR 18-105mm ************************Rs.19900.00
Nikon AF-S DX NIKKOR 55-300mm *********************** Rs.20450.00
Nikon AF-S VR Zoom-Nikkor 70-300mm ********************Rs.32000.00
Nikon AF-S DX NIKKOR 18-300mm ************************Rs.72000.00
Nikon AF-S DX NIKKOR 18-200mm ************************Rs.59,000.00
Nikon AF-S NIKKOR 24-70mm F/2.8G **********************Rs.110600.00
Nikon AF-S NIKKOR 300mm F/4D *************************Rs.72000.00
Nikon AF-S NIKKOR 24-120mm F/4G **********************Rs.89000.00
Nikon AF-S DX NIKKOR 35mm F/1.8G **********************Rs.14000.00
Nikon AF-S NIKKOR 50mm F/1.8G *************************Rs.13330.00
Nikon AF-S NIKKOR 50mm F/1.4G *************************Rs.31000.00
Nikon AF-S Nikkor 85mm F/1.8G ***************************Rs.31000.00
Nikon AF-S NIKKOR 28-300mm ****************************Rs.67000.00
Nikon AF-S VR Macro-Nikkor 105mm F/2.8G *****************Rs.53000.00
Nikon AF-S NIKKOR 16-35mm F/4G ED VR Lens *************Rs.92000.00
Nikon AF Zoom-Nikkor 24-85mm F/2.8-4D *******************Rs.38000.00
Nikon AF-S Zoom-Nikkor 17-35mm F/2.8D *********************Rs.103000.00
Nikon AF VR Zoom-Nikkor 80-400mm ************************Rs.95000.00

ഒരു കൌതുകത്തിനായി ഈ ലെന്സിkന്റെ വില കൂടി കാണൂ...

Nikon AF-S Nikkor 200-400mm F/4G Rs.525,000.00 (ടൈപ്പു ചെയ്തപ്പോള്‍ പൂജ്യം കൂടിപ്പോയതോന്നുമല്ല)

ടെലിഫോട്ടോ ലെന്സ്്‌ (പുട്ടുകുറ്റി) യുടെ കാര്യത്തില്‍ ഏറ്റവുമധികം ആളുകള്‍ എന്നോട് ചോദിച്ചിട്ടുള്ള സംശയം, 55-300 വാങ്ങണോ അതോ 70-300 വാങ്ങണോ എന്നതായിരുന്നു. മിക്ക ആളുകളും സാധാരണയായി വാങ്ങുന്നത് 55-300 തന്നെയാണ്, അതിനു രണ്ടു കാരണങ്ങളാണ് ഉള്ളത്. മിക്ക ആളുകളുടെയും ധാരണ 55-300 കൂടുതല്‍ സൂം റേഞ്ച് ലഭിക്കുമല്ലോ എന്നതാണ്. രണ്ടാമത് 12000 രൂപയുടെ വ്യത്യാസം. ഞാന്‍ തീര്ച്ചലയായും 55-300 നെ അപേക്ഷിച്ച്, 70-300 ആണ് താല്പഷര്യപ്പെടുന്നത്‌.,. എന്തു കൊണ്ടെന്നാല്‍, ;

രണ്ടും തമ്മില്‍ കിട്ടുന്ന സൂം വ്യത്യാസം (55 മുതല്‍ 70വരെ mm) , അത് ഫോട്ടോഗ്രഫിയെ ഒരു തരത്തിലും ബാധിക്കുകയില്ല.

70-300 ന്റെക ഏറ്റവും വലിയ പ്രത്യേകത അതൊരു ഫുള്‍ ഫ്രെയിം (FX FORMAT) ലെന്സ്അ‌ ആണെന്നുള്ളതാണ്. എന്ന് വച്ചാല്‍ നമ്മള്‍ ഭാവിയില്‍ DX ഫോര്മാവറ്റ്‌ DSLR മാറ്റി, ഒരു പ്രൊഫഷനല്‍ ഫുള്‍ ഫ്രെയിം DSLR വാങ്ങുകയാണെങ്കില്‍ , (ഉദാ; D7000 മാറ്റി D600 വാങ്ങുകയാണെങ്കില്‍),) ഇതേ ലെന്സ്ന‌ ഉപയോഗിക്കാം. 55-300 ഫുള്‍ ഫ്രെയിമില്‍ പറ്റില്ല.

55-300 ന്റെ് ഓട്ടോ ഫോക്കസ്, 70-300 നെ അപേക്ഷിച്ചു സ്ലോ ആണ്. അതിവേഗതയാര്ന്നല ഓട്ടോ ഫോക്കസിന് 70-300 ആണ് ബെസ്റ്റ്.

നമ്മള്‍ ഒരു സ്പോര്ട്സ്് പരിപാടി, അല്ലെങ്കില്‍ ഒരു എയര്‍ ഷോ യുടെ പടം എടുക്കാന്‍ പോകുകയാണ് എന്നിരിക്കട്ടെ, മിന്നല്‍ വേഗത്തില്‍ പറക്കുന്ന ഒരു യുദ്ധ വിമാനത്തിന്റെ ചിത്രം എടുക്കാന്‍ അതിവേഗതയുള്ള ഫോക്കസ് അത്യാവശ്യമാണ്. അതെ സമയം മരച്ചില്ലയില്‍ വിശ്രമിക്കുന്ന പക്ഷിയുടെ പടം എടുക്കാന്‍ 55-300 മതി.

പക്ഷെ ഒപ്ടിക്കല്‍ ക്വാളിറ്റി രണ്ടിനും ഒരേ പോലെയാണ് എന്ന് ഞാന്‍ ചോദിച്ച പല പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്മാിരും പറഞ്ഞിട്ടുണ്ട്, (അതാണല്ലോ ഏറ്റവും IMPORTANT) അത് കൊണ്ട് ബട്ജറ്റ് ഉള്ളവര്‍ 70-300 വാങ്ങുക, അത്ര ബട്ജറ്റ് ഇല്ലാത്തവര്‍ 55-300 ഉം വാങ്ങുക.

70-300 ന്റൊ ഒരു ദൂഷ്യം, 55-300 നെ അപേക്ഷിച്ച് വളരെ വലിപ്പക്കൂടുതലും, HOOD കൂടി ഫിറ്റ്‌ ചെയ്യുമ്പോള്‍ ഇരട്ടിയോളം ഭാരവുമുണ്ട്.

ഏകദേശ വില; 55-300 with VR- 20,000 രൂപ (Vibration Reduction is MUST for these type of lenses)
70-300 with VR -32,000 രൂപ 


നല്ല ഷാര്പ്പ് , ക്വാളിറ്റി ചിത്രങ്ങള്‍ ലഭിക്കാനുള്ള ചില മുന്കRരുതലുകള്‍: അടുത്ത പോസ്റ്റില്‍....,... 

Wednesday, June 12, 2013

LATEST AND THE NEW FUJIFILM X100S LAUNCH



With the launch of Fujifilm's latest X series the X100s, its time to take your passion for the photography  to the next level. The X100s leads the way with ultimate quality images from the APS-C 16M X-Trans CMOS II and the EXR Processor II. The camera features the world's fastest AF(auto focus) of 0.08sec, along with a near instant start up. Depending on the subject and scene, the 23mm F2 fujinon fixed focal length 
lens is high quality with no compromise. In addition, the built in advanced filter give the user unlimited possibilities in photography while keeping it fun and simple.

Friday, June 7, 2013

Where and how to buy???

Are you really planning to buy a laptop, camera, television this summer. So hurry to the shop floors of different outlets in DUBAI right now.
Summer sale is on.
Enjoy  .... 
Dubai summer surprise..... ...

Wednesday, May 29, 2013

MORE DEMAND FOR DSLR CAMERA FOR CASUAL AND HOME PURPOSE IN CHEAPER PRICE



Now a days DSLR became a very popular for the casual and homely use. Before 3-4 years the DSLR camera is used only by the professional and for studio purpose. The price for the camera is also not that much affordable by the normal people. The rich people also not ready to buy the camera because they are not much aware about the camera before. They thought that its only for professionals and they used to buy the small compact or bridge camera. 

But now the story changed. Normal people is now ready to buy the DSLR camera. They are more interested in the processional camera for the casual use also. Two main things made this change. One is the price drop of this kind of camera and the other is that they think that a DSLR is the part of the society status. 

Mostly this kind of casual users choose the camera like Nikon D3100,D3200,D5100,D5200, D7000 or the latest D7100. And also they choose Canon 1100D,550D,600D,650D or the latest 700D. Once the Nikon D90 and the Canon 550D was the most popular. 

For the people who really wants to buy a basic , DSLR some peoplewill not have a brand of model with them.They just go to a showroom and will get a DSLR sujjested by the shop owner or a branf merchandiser. But someone will really go through the Internet and research about current models abd features. For basic choice I will sujjest you to buy the Nikon D3100 better that Canon 1100D. Specs wise and clarity wise Nikon D3100 stay a step forward. The price is almost same. Nikon D3100 cost just 2199 Dirhams in the UAE market with a 18-55VR Lens. And for the kit with Non-VR is only for the price of 1999 Dirhams. And for the Canon 1100D the price is only 1999 Dirhams for the kit of 18-55mm lens.


Someone like Canon brand and some one likes Nikon brand. As per my sujjesion dont look for the brand name. Just pay for the features and quality. As per the experts opinion Nikon gives a natural picrure while the Canon produces a brightened picture.



Sunday, May 26, 2013

CANON POWERSHOT A2550 BEST AND LOWEST PRICE IN DUBAI :

DSS  - DUBAI SUMMER SALE 2013 ANNOUNCES DIFFERENT KIND OF OFFERS IN DIFFERENT OUTLETS . SOME OFFERS IN THAT SERIES YOU CAN SEE HERE

CANON POWERSHOT A2550 BEST AND LOWEST PRICE IN DUBAI :
  • 16MEGAPIXEL 
  • 5X OPTICAL ZOOM
  •  720p HD MOVIE RECORDING
  • 2.7" LCD SCREEN
  •  4GB MEMORY CARD + CASE


CANON CAMERA POWERSHOT A2550 IS A VERY COOL CAMERA WITH 16MEGAPIXEL AND 5X OPTICAL ZOOM. IT RECORDS 720p HD MOVIE RECORDING  WITH A 2.7" LCD SCREEN.ITS CURRENTLY SOLD FOR THE PRICE OF AED 389 WITH 4GB MEMORY CARD + CASE. THIS WORKS WITH A LITHIUM-ION BATTERY.