Search the blog

Custom Search
Showing posts with label CANON PRODUCTS. Show all posts
Showing posts with label CANON PRODUCTS. Show all posts

Wednesday, August 7, 2013

Eid - ul - fithr (2013) bonanza from Canon; Reduced price for EOS 1100D

Canon DSLR EOS 1100D in its best price drop; as the Eid offer announced by the CANON middle east in the UAE sector ( Abudabi,Dubai,Sharjah,Ras Al Khaima, Ajman,Fujeira and Um Al Quwain) they reduced their price for the model like never before. The price is dropped as low as a semi-pro category camera with the same package with all the accessories. To push the sales in the DSLR category this price drop will help the maximum, but in this price point the standard of the DSLR category is being destroying by the brand which will effect the concept of the DSLR prices. Nikon middle-east kept their standard in the price by maintaining the offer in the DSLR as same as before. The CANON 1100D which is : 
  • 12 megapixels
  • HD movie recording in 720p 
  • 3 frames per second 
  • ISO range of 100-6400
  • As this model is very famous model in the middle east 
As this model is a very famous model in the UAE sector the sale will be boosted in between the people looking for just a basic starting level DSLR camera. And moreover the brand name is so popular people will not think about the specs and the quality. The updated and the latest price for CANON 1100D as EID offer is AED 1999 AED 1799.(check the price of semi pro camera's price in UAE)Those who really wants to go for a DSLR in a starting range check this offer too before going for a CANON 1100D for this price :  Best DSLR offer

Wednesday, July 24, 2013

CANON EXPENSIVE-LUXURY LENS - ക്യാനോണിന്‍റെ ആഡംബര ലെന്‍സ്‌

POSTED BY Tinu N Simi



ക്യാനോണിന്‍റെ ആഡംബര ലെന്‍സ്‌ (L series, L denotes LUXURY) ശ്രേണിയില്‍ പെട്ട EF 70-200mm f/2.8L IS II USM Lens..

ഫോക്കല്‍ ദൂരം : 70-200mm 
മാക്സിമം അപ്പര്‍ച്ചര്‍ ; f/2.8
ലെന്‍സ്‌ നിര്‍മ്മിതി ; 23 elements in 19 groups
ഫോക്കസ് : Inner focusing system with USM. Full-time manual focus available (നിക്കോര്‍ 18-55mm കിറ്റ്‌ ലെന്‍സ്‌ പോലെ പുറമേ കറങ്ങുന്ന ഭാഗങ്ങള്‍ ഉണ്ടാവില്ല, USM എന്ന് വച്ചാല്‍ Ultrasonic Motor)
IS : IMAGE STABILIZATION (eqlnt to VR in Nikkor)

മിനിമം ഫോക്കസിംഗ് അകലം ; 1.2മീറ്റര്‍ / 3.94 അടി
ഫില്‍റ്റര്‍ സൈസ് ; 77mm
വലുപ്പം ; 3.5 x 7.8 ഇഞ്ച്‌ (88.8 x 199mm)
ഭാരം ; 1490 gr. (ഒന്നര കിലോ മാത്രം)
ലെന്‍സ്‌ ഹുഡ് ; ET-87
ഏകദേശ വില : Indian Rs. 172,000.00


ലെന്‍സ്‌ ഇഷ്ടപ്പെട്ടുവെങ്കില്‍ ഷെയര്‍ ചെയ്യൂ....


Follow me : Tinu N Simi

Saturday, July 20, 2013

How you rate this experimentation? - An amazing picture with Canon 40D

Tintu Thampi and his brother Kukku Thampi likes experimenting the harry potter style and the attached image is part of that initiative! 
They used the Canon 40D, with settings as follows 
Aperture: 7.1, 
ISO : 500, 
Exposure : 1/1667. 
How do you guys rate their creative input? Keep your comments coming and help them in their efforts towards improving their photography....

Friday, July 5, 2013

ക്യാമറ വാങ്ങി , ഇനി ലെന്‍സ് ഏതു ???


ടിനുവിന്റെ മെസ്സേജ് കുറിപ്പുകള്‍:; രണ്ടാം ഭാഗം; ലെന്‍സുകള്‍.....,......

എന്‍റെ ഇന്‍ബോക്സില്‍ പല സമയത്തും, പലര്‍ക്കായി അയച്ചു കൊടുത്ത മെസ്സേജുകള്‍ ഒന്നിച്ചു ഒരു പോസ്റ്റ്‌ ആക്കി എല്ലാവര്‍ക്കുമായി ഷെയര്‍ ചെയ്തപ്പോള്‍ ഇത്രയും വലിയ ഒരു encouragement ഞാന്‍ പ്രതീക്ഷിച്ചില്ല. ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൊടുത്ത വിവരങ്ങള്‍ എല്ലാവര്‍ക്കുമായി പ്രയോജനപ്പെട്ടോട്ടെ എന്ന് കരുതിയാണ് പോസ്റ്റ്‌ ചെയ്തത് എങ്കിലും, ഷെയര്‍ ചെയ്തു പോയതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പരിചയം പോലും ഇല്ലാത്ത കുറേ പേര്‍ മെസ്സേജ് അയച്ചു നന്ദി പറയുകയുണ്ടായി. ഇത്രയധികം ആളുകള്‍ ഫോട്ടോഗ്രഫിയില്‍, DSLR ക്യാമറയില്‍ താല്പര്യം പ്രകടിപ്പിക്കുന്നു എന്ന അറിവ് തന്നെ എന്നെ ആശ്ചര്യപ്പെടുത്തി. നേരിട്ട് പരിചയമില്ലാത്ത, ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന കുറച്ചാളുകള്‍ ഇപ്പോള്‍ സുഹൃദ് വലയത്തിലെത്തുകയും ചെയ്തു.

കുറച്ചു കാര്യങ്ങള്‍ കൂടി പങ്കു വയ്ക്കുന്നു. ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞ പോലെ, ഞാന്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറോ വിദഗ്ദനോ അല്ല, ഫോട്ടോഗ്രഫി അതീവതാല്‍പ്പര്യത്തോടെ പഠിച്ചു കൊണ്ടിരിക്കുന്ന, ഒരു ഫോട്ടോഗ്രഫി enthusiast അല്ലെങ്കില്‍ ഒരു ഹോബി ഫോട്ടോഗ്രാഫര്‍ മാത്രമാണ്. എന്നു മാത്രമല്ല, പല സമയത്തും പലരും ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ആയതു കൊണ്ട് ഒരു ലേഖനത്തിന്റെ നിലവാരം പ്രതീക്ഷിക്കുകയും വേണ്ട. താല്‍പ്പര്യമുള്ളവരുടെ ഇന്‍ഫര്‍മേഷനു മാത്രമായി പോസ്റ്റ്‌ ചെയ്യുന്നു. -

tinumathew | photography.

DSLR ക്യാമറകളെ കുറിച്ചുള്ള ഈ പോസ്റ്റിന്റെ ആദ്യഭാഗം വായിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്യാമറ വാങ്ങുമ്പോള്‍ എന്തൊക്കെ നോക്കണം.

ഇനി ലെന്‍സുകളെ കുറിച്ചു പറയുന്നതിനു മുന്‍പ് പലപ്പോഴും കേട്ടിട്ടുള്ള രണ്ടു പദങ്ങള്‍, ഒപ്ടിക്കല്‍ സൂം, ഡിജിറ്റല്‍ സൂം; ഇവ തമ്മിലുള്ള വ്യത്യാസം പറയാം.

ഒപ്ടിക്കല്‍ സൂം: ലെന്‍സിന്‍റെ സഹായത്തോടെ ഒരു സബ്ജക്ടിനെ അല്ലെങ്കില്‍ ഒരു വസ്തുവിനെ സൂം ചെയ്യുന്നതിനെയാണ് ഒപ്ടിക്കല്‍ സൂം എന്ന് പറയുന്നത്. ക്വാളിറ്റി (Resolution) നിലനിര്‍ത്തപ്പെടുന്നു എന്നതാണ് ഒപ്ടിക്കല്‍ സൂമിന്‍റെ ഗുണം. (ഉദാ; ഡിജിറ്റല്‍ ക്യാമറകളില്‍ സൂം ചെയ്യുന്നത്.)

ഡിജിറ്റല്‍ സൂം; കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിന്റെ സഹായത്തോടെ ഒരു വസ്തുവിനെ സൂം ചെയ്യുന്നതിനെയാണ് ഡിജിറ്റല്‍ സൂം എന്ന് പറയുന്നത്.
(ഉദാ; മൊബൈല്‍ ക്യാമറകളിലെ സൂം, അല്ലെങ്കില്‍ ഫോട്ടോഷോപ്പില്‍ സൂം ചെയ്യുന്നത്,).

മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ നമ്മള്‍ ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്തു എടുക്കരുത്, കാരണം, സൂം ചെയ്യുമ്പോള്‍ ഇമേജിന്റെ നിലവാരം (resolution) കുറയുന്നു. (ലെന്‍സിന്റെ സഹായത്തോടെ സൂം ചെയ്യുന്നതിന് ഇതിനു ബാധകമല്ല, പക്ഷെ ലെന്‍സിന്റെ സഹായത്തോടെ സൂം ചെയ്യുന്ന ക്യാമറ ഉള്ള മൊബൈല്‍ ഫോണ്‍ മോഡലുകള്‍ ഉണ്ടോ എന്നറിയില്ല)

പ്രധാന ലെന്‍സ്‌ ബ്രാന്‍ഡുകള്‍;

  • നിക്കോര്‍ (നിക്കോണിന്‍റെ ലെന്‍സ്‌ ബ്രാന്‍ഡ് ആണ് നിക്കോര്‍),)
  • ക്യാനോണ്‍
  • സോണി
  • പെന്റാക്സ് 
  • ടാംറോണ്‍ 
  • സിഗ്മ 
  • ടൊക്കീന 
ഒരു DSLR ക്യാമറ വാങ്ങുമ്പോള്‍, തുടക്കത്തില്‍ ബോഡിയും കിറ്റ്‌ ലെന്‍സും മതിയാകും. നമ്മുടെ ദൈനംദിന ഉപയോഗത്തിന് (indoor and outdoor photo shoot) കിറ്റ്‌ ലെന്‍സ്‌ ധാരാളമാണ്. ഫോട്ടോഗ്രഫി പഠിച്ചു വരുമ്പോള്‍, ഒരു സബ്ജക്റ്റ് കാണുമ്പോള്‍ തന്നെ പല ആംഗിളുകള്‍, പല തരത്തിലുള്ള ഷോട്ടുകള്‍ മനസ്സില്‍ വിചാരിക്കും, അപ്പോളാണ് തോന്നുന്നത്,ഈ ഷോട്ട് ഇന്ന ലെന്‍സ്‌ ഉപയോഗിച്ച് എടുത്തിരുന്നെകില്‍ കിടിലന്‍ ആയേനെ എന്ന്... രണ്ടു മൂന്നു ഷോട്ടുകള്‍ മിസ്സ്‌ ആകുമ്പോള്‍ പിന്നെ ഒന്നും ചിന്തിക്കില്ല, എങ്ങനെയും ആ ലെന്‍സ്‌ സ്വന്തമാക്കണം എന്ന് തോന്നും. അങ്ങനെയാണ് ഫോട്ടോഗ്രഫി കിറ്റിന്‍റെ വലുപ്പവും ഭാരവും വര്‍ധിക്കുന്നത്.

DSLR ബോഡിയുടെ കൂടെ (കിറ്റ്‌ ആയി വാങ്ങുകയാണെങ്കില്‍); ലെന്‍സ്‌ ഇല്ലാതെ DSLR ബോഡി മാത്രമായും വാങ്ങാന്‍ കഴിയും ) വരുന്ന ലെന്‍സിനു കിറ്റ്‌ ലെന്‍സ്‌ എന്നാണ് പറയുക. സാധാരണയായി ഇത് 18-55mm അല്ലെങ്കില്‍ 18-105mm ആയിരിക്കും. ബട്ജറ്റ് ഉള്ളവര്‍ കഴിയുന്നതും 18-105mm വാങ്ങാന്‍ ശ്രമിക്കുക. (അത്യാവശ്യം വില വ്യത്യാസം ഉണ്ട്, രണ്ടും തമ്മില്‍,),.......
18-55mm നു സൂം റേഞ്ച് തീരെ കുറവാണ്, 18-200mm (Rs.59000), 18-300mm (Rs.72000) ഇവ വിലയേറിയ ലെന്‍സുകളുമാണ്‌ .)

ചില സ്റ്റോറുകളില്‍ DSLR കിറ്റിനു മാര്‍ക്കറ്റ് വിലയില്‍ നിന്ന് അയ്യായിരം രൂപ വരെ വില കുറവ് കാണുന്നു, അത്തരം കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലെന്‍സ്‌ 'NON VR' ആണ്. ഇത്തരം ലെന്‍സുകള്‍ ഒരു പരിധിയിലും കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്ഫോട്ടോ എടുക്കാന്‍ പറ്റിയവ അല്ല, എന്ന് വച്ചാല്‍ ട്രൈപോഡ്‌ മസ്റ്റ്‌ ആണ്. VR എന്നത് Vibration Reduction എന്നതിന്റെ ഹ്രസ്വരൂപം ആണ്. വെളിച്ചം കുറഞ്ഞ സമയത്ത് കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍, ക്യാമറ ഷേക്ക്‌ മൂലം ഉണ്ടാകുന്ന ചിത്രത്തിന്റെ നിലവാരത്തകര്‍ച്ച തടയാന്‍ ഒരു പരിധി വരെ VR സഹായിക്കുന്നു.

ഈ ടെക്നോളജി നിക്കോണില്‍ VR എന്നും ക്യാനോണില്‍ IS (IMAGE STABILIZATION) എന്നും ടാമറോണില്‍ VC (VIBRATION COMPENSATION) എന്നും സിഗ്മയില്‍ OS (OPTICAL STABILIZATION) എന്നും അറിയപ്പെടുന്നു. അതു കൊണ്ട്, വാങ്ങുന്ന സൂം ലെന്‍സില്‍ ബ്രാന്‍ഡിന് അനുസരിച്ചു VR/IS/VC/OS എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

നിക്കോണിന്റെ ലെന്‍സ്‌ ക്യാനോണിനോ ക്യാനോന്‍ ലെന്‍സ്‌ നിക്കൊണിനോ ഉപയോഗിക്കാന്‍ പറ്റുകയില്ല. പക്ഷെ ഇവര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന തേഡ് പാര്‍ട്ടി ലെന്‍സുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷെ തേഡ് പാര്‍ട്ടി ലെന്‍സ്‌ ബോക്സില്‍ , FOR NIKON, FOR CANON എന്ന് രേഖപ്പെടുത്തിയത് തന്നെ ശ്രദ്ധിച്ചു വാങ്ങുക. നിക്കോണ്‍, ക്യാനോന്‍ ഇവരേക്കാള്‍ വില കുറഞ്ഞ ലെന്‍സ്‌ ടാമറോണ്‍ , സിഗ്മ എന്നെ കമ്പനികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ക്വാളിറ്റിയുടെ കാര്യത്തില്‍ പിന്നോക്കം ആണ്. അത് കൊണ്ട് ഇവ ഒഴിവാക്കി കഴിയുന്നതും അതാതു ബ്രാന്‍ഡുകള്‍ തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഇത്തരം ലെന്‍സുകളെ തേഡ് പാര്‍ട്ടി ലെന്‍സ്‌ എന്നാണു പറയുക.

തേഡ് പാര്‍ട്ടി ലെന്‍സുകള്‍ തുടക്കത്തില്‍ കുഴപ്പം ഇല്ലെങ്കിലും, കുറെ നാള്‍ കഴിയുമ്പോള്‍ ഫോക്കസ് ചെയ്യുന്ന സമയത്ത് കരകര ശബ്ദം കേള്‍ക്കുന്നു , ഫോക്കസ് സ്പീഡ് കുറയുന്നു എന്നൊക്കെ പല ഫോട്ടോഗ്രഫി സുഹൃത്തുക്കളും പരാതി പറയുന്നത് കേട്ടിട്ടുണ്ട്.

DSLR ക്യാമറ ബോഡിയും അതിന്റെ ആക്സസറീസും തമ്മില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഒരു രസതന്ത്രം ഉണ്ട്. അപ്പോള്‍ നിക്കോണ്‍ ബോഡിയും നിക്കോണ്‍ ലെന്‍സും തമ്മില്‍ ആ രസതന്ത്രം ഭംഗിയായി പ്രവര്‍ത്തിക്കും. മറ്റൊരു ബ്രാന്‍ഡ്‌ ഇടയ്ക്ക് കയറിയാല്‍ അതേ പെര്‍ഫോമന്‍സ് കിട്ടണം എന്നില്ല.

ഒരു സബ്ജക്ടിനെ ഫോക്കസ് ചെയ്യാന്‍ വേണ്ടി dedicated ആയ ഒരു മോട്ടോര്‍ DSLR ക്യാമറബോഡിയില്‍ അല്ലെങ്കില്‍ ലെന്‍സുകളില്‍ ഉണ്ടാകും,........; ഉണ്ടാകണം...; ഈ മോട്ടോര്‍ ആണ് ലെന്‍സിനുള്ളിലെ ഗ്ലാസ്‌ ഘടകങ്ങള്‍ ചലിപ്പിച്ച് അതിവേഗത്തിലുള്ള ഫോക്കസ് സാധ്യമാക്കുന്നത്.

ചില എന്‍ട്രി ലെവല്‍ ക്യാമറ ബോഡികളില്‍ ഈ മോട്ടോര്‍ കാണുകയില്ല, ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല എങ്കില്‍, നമ്മള്‍ ലെന്‍സ്‌ വാങ്ങുമ്പോള്‍, ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ടൈപ്പ് മാത്രമേ തെരഞ്ഞെടുക്കാന്‍ പറ്റൂ. മോട്ടോര്‍ ഉള്ള ലെന്‍സുകള്‍ക്ക് അല്ലാത്തവയെ അപേക്ഷിച്ചു വില കൂടുതലുമാണ്...(AF-S എന്നു ഇത്തരം ലെന്‍സുകളില്‍ രേഖപ്പെടുത്തിയിരികും, AUTO FOCUS-SILENTWAVE MOTOR) ഒന്നുകില്‍ ക്യാമറബോഡിയില്‍, അല്ലെങ്കില്‍ ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഇല്ലെങ്കില്‍ മാനുവല്‍ ആയി ഫോക്കസ് ചെയ്യേണ്ടി വരും., അതത്ര എളുപ്പമുള്ള പണിയല്ലെന്നു മാത്രമല്ല, നടക്കുകയെ ഇല്ല.

ഉദാ; നിക്കോണ്‍ D3100, D3200, D5100, D5200 എന്നീ ക്യാമറ ബോഡികള്‍ Nikkor D series ലെന്‍സുകളില്‍ ഓട്ടോഫോക്കസ് ചെയ്യില്ല. അപ്പോള്‍ ഈ ക്യാമറകളില്‍ ഉപയോഗിക്കാന്‍ "AF-S" എന്നു രേഖപ്പെടുത്തിയ ലെന്‍സുകള്‍ തന്നെ വാങ്ങണം.
(Nikkor D series ലെന്‍സുകള്‍ ഫോക്കസ് മോട്ടോര്‍ ഇല്ലാത്തവയാണ്‌.,)

അതു പോലെ ചില നിക്കോര്‍ ലെന്‍സുകളില്‍ "G" എന്നു രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക, ഇവ അപ്പെര്‍ച്ചര്‍ റിംഗ് ഇല്ലാത്ത ലെന്‍സുകള്‍ എന്നേ അര്‍ഥം ഉള്ളൂ... പുതിയ ജെനറെഷന്‍ ലെന്‍സുകളില്‍ അപ്പര്‍ച്ചര്‍ റിംഗ് കാണാറില്ല. DEDICATED ആയ ഒരു അപ്പര്‍ച്ചര്‍ കണ്ട്രോള്‍ ഡയല്‍ ക്യാമറ ബോഡിയുടെ മുന്‍പില്‍ ഉണ്ടാകും.

മിക്ക ക്വാളിറ്റി ലെന്‍സുകളും ക്യാമറ ബോഡിയെക്കള്‍ വില പിടിച്ചതാണ്. DSLR ന്‍റെ ഒരു പ്രത്യേകത, നമുക്ക് ബോഡി മാത്രമായും വാങ്ങാന്‍ കഴിയും എന്നതാണ്. താല്പര്യമുള്ള ലെന്‍സ്‌ വേറെ വാങ്ങിയാല്‍ മതിയല്ലോ. നിക്കോണ്‍ ബോഡി + ലെന്‍സ്‌ കിറ്റ്‌ വാങ്ങിയാല്‍, മിക്കതിലും വരുന്നതു 18-55 അല്ലെങ്കില്‍ 18-105 ആയിരിക്കും. (ക്യാനോണില്‍ 18-55mm അല്ലെങ്കില്‍ 18-135mm)

ലെന്‍സുകള്‍ പ്രധാനമായും നാലു തരം. ഉപവിഭാഗങ്ങള്‍ വേറെയും ഉണ്ടെങ്കിലും അത്ര ജനകീയം അല്ല. (പ്രൊഫെഷണല്‍ രീതിയില്‍ അല്ലാതെ, ഒരു ഹോബി ആയി സാധാരണ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പോസ്റ്റ്‌ ആണ് ഇത്,)

  • വൈഡ് ആംഗിള്‍ ലെന്‍സ്‌
  • പ്രൈം ലെന്‍സ്‌ / ഫാസ്റ്റ് ലെന്‍സ്‌
  • ടെലി ഫോട്ടോ ലെന്‍സ്‌ 
  • മാക്രോ ലെന്‍സുകള്‍ 

വൈഡ് ആംഗിള്‍ ലെന്‍സ്‌; 50mm ഫോക്കല്‍ ലെങ്ങ്തില്‍ താഴെയുള്ള ലെന്‍സുകള്‍ ആണ് വൈഡ് ആംഗിള്‍ ലെന്‍സുകള്‍.,. (ഫോക്കല്‍ ലെങ്ങ്ത്, ലെന്‍സുകളില്‍ സ്കെയില്‍ പോലെ രേഖപ്പെടുത്തിയിരിക്കും.)

ഉപയോഗം; വൈഡ് ആംഗിള്‍ ഷോട്ടുകള്‍ക്ക്,.... ലളിതമായി പറഞ്ഞാല്‍, പ്രകൃതി ദൃശ്യങ്ങള്‍ ഭംഗിയായി പകര്‍ത്താന്‍ (LANDSCAPE PHOTOGRAPHY) , അങ്ങനെയുള്ള ഷോട്ടുകള്‍ എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ലെന്‍സ്‌ പ്രയോജനപ്പെടും. (കുടുംബം കുളം തോണ്ടുന്ന വില ആണെന്ന് മാത്രം, 12-24mm നിക്കോര്‍ ലെന്‍സിനു വെറും 71000 രൂപാ മാത്രം, തേഡ് പാര്‍ട്ടി ലെന്‍സുകള്‍ ഇത്തിരി കൂടി വില കുറയും, പക്ഷെ ഒത്തിരി ദാക്ഷിണ്യം പ്രതീക്ഷിക്കണ്ട ......)

പ്രൈം ലെന്‍സ്‌ / ഫാസ്റ്റ് ലെന്‍സ്‌; ഒറ്റ ഫോക്കല്‍ ലെങ്ങ്ത് മാത്രമുള്ള ലെന്‍സുകള്‍ ആണ് പ്രൈം ലെന്‍സ്‌..,; കുറഞ്ഞ വെളിച്ചത്തിലും ഫാസ്റ്റ് ഷട്ടര്‍ സ്പീഡ് ഉപയോഗിക്കാവുന്നതിനാല്‍ ഫാസ്റ്റ് ലെന്‍സ്‌. എന്നും അറിയപ്പെടുന്നു.,.
eg; 35mm, 50mm, 85mm

ഒരു ഫങ്ങ്ഷനു പോകുമ്പോള്‍ ഒറ്റ ലെന്‍സേ കൊണ്ട് പോകാന്‍ സാധിക്കൂ, അപ്പോള്‍ ഏതു ലെന്‍സ്‌ കൈവശം വയ്ക്കും??
ഏതാണ് ഏറ്റവും പ്രിയപ്പെട്ട ലെന്‍സ്‌.??
ഫോട്ടോഗ്രഫിയില്‍ ഏറ്റവും തൃപ്തി തന്ന ലെന്‍സ്‌ ഏതാണ്???
ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ എടുത്തിട്ടുള്ളത് ഏതു ലെന്‍സ്‌ ഉപയോഗിച്ചാണ്???

ഈ ചോദ്യങ്ങള്‍ ആരെങ്കിലും എന്നോട് ചോദിച്ചാല്‍ എനിക്ക് ഒരേ ഒരു ഉത്തരമേ ഉണ്ടാകൂ....

Nikkor 50mm 1.8G,

അതായത് എന്‍റെ പ്രിയപ്പെട്ട പ്രൈം ലെന്‍സ്‌.,.. (നിക്കോണിന്‍റെ ലെന്‍സ്‌ ബ്രാന്‍ഡ് ആണ് നിക്കോര്‍),) എനിക്ക് വളരെ ആത്മ ബന്ധമുള്ള ഒരു ലെന്‍സ്‌ കൂടിയാണ് ഇത്. ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത എന്‍റെ ചിത്രങ്ങളുടെ EXIF (പടം എടുത്ത ഷട്ടര്‍ സ്പീഡ്, ഉപയോഗിച്ച ലെന്‍സ്‌, അപ്പെര്‍ച്ചര്‍, ISO, മീറ്ററിംഗ് തുടങ്ങിയവ രേഖപ്പെടുത്തിയ ഡേറ്റാ ഷീറ്റ് ആണ് EXIF എന്നു പറയുന്നത്, സിംപ്ലി പറഞ്ഞാല്‍ പടം എടുക്കാന്‍ ഉപയോഗിച്ച ഫുള്‍ സെറ്റിംഗ്സ്,) നോക്കിയാല്‍ 90% ചിത്രങ്ങളും ഈ ലെന്‍സ്‌ ഉപയോഗിച്ച് എടുത്തതായിരിക്കും.


ഉപയോഗം; പ്രധാനമായും പോര്‍ട്രെയിറ്റുകള്‍ക്ക്, പിന്നെ പ്രകാശം തീരെ കുറഞ്ഞ സാഹചര്യങ്ങളില്‍.... ഉള്ള ഷോട്ടുകള്‍ക്ക്.

പ്രൈം ലെന്‍സ്‌ എന്നത് പേര് പോലെ തന്നെ പ്രധാന ലെന്‍സ്‌ തന്നെയാണ്. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ മിക്ക ഫോട്ടോഗ്രാഫര്‍മാര്‍ക്കും അത്ര താല്‍പ്പര്യം ഇല്ലാത്തതും, കൈവശം വയ്ക്കാത്തതുമായ ഒരു ലെന്‍സ്‌ ആണ് ഇത്. ഫോട്ടോഗ്രഫി കിറ്റ്‌ എന്ന് പറഞ്ഞാല്‍ പുട്ടുകുറ്റി പോലത്തെ ലെന്‍സ്‌ ഉണ്ടെങ്കിലെ ഒരു ഗമ ഉള്ളൂ, അവ പ്രൈം ലെന്‍സുകളെക്കാള്‍ ഗുണ നിലവാരം ഉള്ള ചിത്രങ്ങള്‍ തരും, എന്നൊക്കെയുള്ള തെറ്റിദ്ധാരണ മൂലമാണ് ഈ ലെന്‍സ്‌ വാങ്ങാതെ ആളുകള്‍ 55-300mm ഒക്കെ വാങ്ങുന്നത്. പിന്നെ സൂം ചെയ്യാന്‍ പറ്റാത്തതും , ഒറ്റ ഫോക്കല്‍ ലെങ്ങ്ത് മാത്രമേ ഉള്ളൂ എന്നതും കാരണങ്ങളാവാം.

ഈ ലെന്‍സ്‌ എന്‍റെ പ്രിയപ്പെട്ട ലെന്‍സ്‌ ആയി മാറാനുള്ള കാരണങ്ങള്‍:;

മറ്റു ലെന്‍സുകളെ അപേക്ഷിച്ച് താങ്ങാവുന്ന വില. (ഫോക്കസ് മോട്ടോര്‍ ഉള്ളതിന് (AF-S) ഏകദേശം 14000 രൂപ)

ഉള്ളില്‍ ലെന്‍സ്‌ ഘടകങ്ങള്‍ കുറവായതിനാല്‍, വളരെ ഉയര്‍ന്ന ഒപ്ടിക്കല്‍ ക്വാളിറ്റി.

DX ക്യാമറയില്‍ നിന്ന് ഏതെങ്കിലും കാലത്ത് അപ്പ്‌ഗ്രേഡ് ചെയ്തു FX (ഫുള്‍ ഫ്രെയിം,) വാങ്ങിയാല്‍ അതിലും ഉപയോഗിക്കാം.

തുറക്കാവുന്ന apperture (പ്രകാശം കടന്നു പോകുന്ന സുഷിരം) വളരെ വലുതായതിനാല്‍, വെളിച്ചം കുറവുള്ള സമയത്തും നല്ല പടങ്ങള്‍ ലഭിക്കും. സാധാരണ സൂം ലെന്‍സുകള്‍ f/3.5 വരെ മാത്രം തുറക്കാന്‍ സാധിക്കുമ്പോള്‍, ഇവ f/1.8 അല്ലെങ്കില്‍ f/1.4 ( ഇത്തിരി കൂടി വില കൊടുത്താല്‍),) വരെ തുറക്കാന്‍ സാധിക്കും.

അപ്പര്‍ച്ചര്‍ ഒത്തിരി കൂടുതലായതിനാലും, നല്ല ക്വാളിറ്റി ലെന്‍സ്‌ ആയതിനാലും, നല്ല ഭംഗിയുള്ള Bokeh. (ബാക്ക്ഗ്രൌണ്ട് ബ്ലര്‍),)

സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സുകളെക്കാള്‍ പതിന്മടങ്ങ്‌ വേഗതയും അതീവ കൃത്യതയുമുള്ള ഓട്ടോ ഫോക്കസ്.

സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സുകളെക്കാള്‍ ഭാരക്കുറവ്.

സബ്ജെക്ടിനു തൊട്ടടുത്ത്‌ വരെ ഷൂട്ട്‌ ചെയ്യാം.(close shooting distance), പിന്നെ മാക്രോ സാധ്യതകള്‍,....

ദോഷങ്ങള്‍;

സൂം ചെയ്യാന്‍ സാധിക്കില്ല. സബ്ജെക്റ്റ് ക്ലോസ് ആയി വേണമെങ്കില്‍ (സൂം ഇന്‍ ) മുന്‍പോട്ടു നടക്കണം, സൂം ഔട്ട്‌ ചെയ്യണം എങ്കില്‍ പിന്‍പോട്ടും നടക്കണം.

(എന്നു വച്ചാല്‍ മടി ഉള്ളവര്‍ക്ക് പറ്റിയ ഒരു ലെന്‍സല്ല ഇത്, മുന്‍പോട്ടും പുറകോട്ടും നടന്നാണ് ഫ്രെയിം കമ്പോസ് ചെയ്യേണ്ടത്, സൂം ലെന്‍സ് ആണെങ്കില്‍ ഒരിടത്തു നിന്നാല്‍ മതിയല്ലോ, പലരും ഈ ലെന്‍സ്‌ ഒഴിവാക്കുന്നതിനു ഇതും ഒരു കാരണമാവാം.)

പരിചയമില്ലെങ്കില്‍ വളരെ പെട്ടെന്ന് ഫോക്കസ് ഔട്ട്‌ ആയി പോകാന്‍ സാധ്യതയുണ്ട്, പടത്തില്‍ മൂടല്‍ മാത്രമേ കാണൂ..

പരിചയമില്ലെങ്കില്‍ ഡെപ്ത് ഓഫ് ഫീല്‍ഡ് കണ്ട്രോള്‍ ചെയ്യാന്‍ പ്രയാസമാണ്. (ചില ചിത്രങ്ങളിലെ ബ്ലര്‍ ആയിട്ടുള്ള ഭാഗങ്ങള്‍ കണ്ടിട്ടില്ലേ, ഷാര്‍പ്പ് ആയിട്ടുള്ള ഭാഗത്തെയാണ് ഡെപ്ത് ഓഫ് ഫീല്‍ഡ് എന്നു ലളിതമായി പറയുന്നത്,)

ഫ്രെയിമുകള്‍ അനുസരിച്ച് ലെന്‍സ്‌ മാറ്റി മാറ്റി ഇടേണ്ടി വരുന്നു. (ഉദാ; ഫോക്കല്‍ ലെങ്ങ്ത് 100 ഇല്‍ അല്ലെങ്കില്‍ 20 ഇല്‍ എടുക്കണ്ട ഒരു ഷോട്ടിന് സൂം ലെന്‍സ്‌ ഫിറ്റ്‌ ചെയ്തെ മതിയാകൂ., )

ടെലിഫോട്ടോ ലെന്‍സ്‌ :

50mm ഇല്‍ കൂടുതല്‍ ഫോക്കല്‍ ദൂരമുള്ള ലെന്‍സുകളാണ് ടെലിഫോട്ടോ ലെന്‍സുകള്‍..,.
eg; 55-300mm, 70-300mm (എന്ന് വച്ചാല്‍ 70mm മുതല്‍ 300mm വരെയുള്ള ഫോക്കല്‍ ദൂരം ഈ ഒറ്റ ലെന്‍സില്‍ സൂം ചെയ്തു എടുക്കാം)

ഉപയോഗം; വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി, സ്പോര്‍ട്സ് ഫോട്ടോഗ്രഫി
(എന്നെ പോലെ ഇതില്‍ രണ്ടിലും താല്‍പ്പര്യമില്ലാത്തവര്‍ വെറുതെ ടെലിഫോട്ടോ ലെന്‍സ്‌ വാങ്ങി കാശ് കളയണ്ടാ എന്നാണു എന്‍റെ അഭിപ്രായം)

ഗുണങ്ങള്‍::;

വളരെ ദൂരെയുള്ള ഒരു സബ്ജക്ടിനെ ക്ലോസ്ഫോക്കസില്‍ ആക്കാന്‍ സാധിക്കുന്നു. (പക്ഷികള്‍, മൃഗങ്ങള്‍),)
ചിത്രങ്ങളില്‍ നല്ല ബാക്ക് ഗ്രൌണ്ട് ബ്ലര്‍.,.(സബ്ജക്റ്റ് നല്ല തെളിമയിലും, സബ്ജക്റ്റ് ഒഴികെയുള്ള ഭാഗങ്ങള്‍ തീരെ മങ്ങിയും,)

ദോഷങ്ങള്‍;

വൈഡ് ആംഗിള്‍ ലെന്‍സ്‌ പോലെ ഡെപ്ത് ഓഫ് ഫീല്‍ഡ് കിട്ടുകയില്ല. ഉദ്ദേശിക്കുന്ന സബ്ജെക്റ്റ് മാത്രം ഷാര്‍പ്പ് ഫോക്കസിലും ബാക്കിയുള്ള ഭാഗങ്ങള്‍ ബ്ലര്‍ ആയും കാണപ്പെടും... (ചില ഷോട്ടുകള്‍ക്ക് ഈ അവസ്ഥ ആകര്‍ഷണീയതയും കൊടുക്കും.)

കുറഞ്ഞ (ഇടുങ്ങിയ) പെര്‍സ്പെക്ടീവ് ആയതു കൊണ്ട് ചില ഷോട്ടുകള്‍ അരോചകമാക്കും..(ലാന്‍ഡ്‌സ്കേപ് ഫോട്ടോഗ്രഫി ഷോട്ടുകള്‍ )

കൂടിയ ഭാരവും വലുപ്പവും കാരണം കൊണ്ട് നടക്കുന്നത് ബുദ്ധിമുട്ടാവും.

കൂടിയ ഫോക്കല്‍ ലെങ്ങ്ത് കാരണം ട്രൈപോഡ്‌ ഇല്ലാതെ ഷൂട്ട്‌ ചെയ്യുന്നത് ചിത്രത്തിന്റെ ക്വാളിറ്റി കുറയ്ക്കും.

സ്റ്റാന്‍ഡേര്‍ഡ് കിറ്റ്‌ ലെന്‍സുകളെക്കാള്‍ ഇവ വിലയേറിയതാണ്.....

ഈ ദോഷങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം അത്ര പ്രശ്നകാരികള്‍ ആണെന്ന് പറയില്ല. നല്ല ഫോട്ടോഗ്രഫി ചെയ്യണം എങ്കില്‍ കുറച്ചു ബുദ്ധിമുട്ട് സഹിച്ചേ മതിയാകൂ. കഴിയുന്നതും സ്ഥലങ്ങളില്‍ ഞാന്‍ ഫോള്‍ഡബിള്‍ ട്രൈപോഡ്‌ കൊണ്ട് നടക്കാറുമുണ്ട്. പക്ഷെ എനിക്ക് ഏറ്റവും ദോഷകരമായി തോന്നിയ ഒരു ന്യൂനത,

""സാധാരണ ടെലിഫോട്ടോ ലെന്‍സുകളില്‍ ഒരു പരിധി ദൂരം കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഷാര്‍പ്പ്നെസ് ദയനീയമാം വണ്ണം താഴോട്ടാണ്.. (ഉദാ; 55-300mm ഇല്‍ ഫോക്കല്‍ ദൂരം 200mm കഴിഞ്ഞാല്‍ പിന്നെ പോക്കാ, ലെന്‍സ്‌ നിക്കോര്‍ ആണെങ്കിലും... അല്ലെങ്കില്‍ തീ പിടിച്ച വിലയുള്ള ഹൈപ്രൊഫഷനല്‍ നിക്കോര്‍ ലെന്‍സുകള്‍ ഉപയോഗിക്കണം, ക്യാനോണില്‍ 'L' സീരീസ് ) ഫോട്ടോഗ്രഫി അറിയാത്ത ഒരാള്‍ ഷാര്‍പ്പ്നെസിലെ ഈ വ്യത്യാസം പെട്ടെന്ന് നോട്ടു ചെയ്യുകയില്ല എങ്കിലും, ക്വാളിറ്റി ചിത്രം ആഗ്രഹിക്കുന്ന, ഷാര്‍പ്പനെസിന്‍റെ കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള ഒരു ഫോട്ടോഗ്രാഫര്‍ ഈ ലെന്‍സില്‍ തൃപ്തന്‍ ആകുകയില്ല..""

പൊതുവേ പറഞ്ഞാല്‍ എനിക്ക് തീരെ താല്‍പ്പര്യം ഇല്ലാത്ത, വാങ്ങാന്‍ ഒട്ടും ആഗ്രഹമില്ലാത്ത ഒരു ലെന്‍സ്‌ ആണ് ടെലി ഫോട്ടോ ലെന്‍സുകള്‍.,. ഇനി ഒരു ലെന്‍സ്‌ വാങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും അതൊരു മാക്രോ ലെന്‍സ്‌ (85mm macro) ആയിരിക്കും.

മാക്രോ ലെന്‍സുകള്‍;
ചെറിയ സബ്ജക്ടുകളെ ഫ്രെയിം നിറയത്തക്കവണ്ണം വലുപ്പത്തിലാക്കുന്ന ലെന്‍സുകളാണ് മാക്രോ ലെന്‍സുകള്‍. , ചില ചിത്രങ്ങളില്‍ ചെറിയ സൂര്യകാന്തി പൂവിന്റെ ഉള്ളിലെ പൂമ്പൊടി വലിയ വലുപ്പത്തില്‍ കണ്ടിട്ടില്ലേ, അത് മാക്രോ ലെന്‍സ്‌ ഉപയോഗിച്ച് എടുക്കുന്നതാണ്. മിക്ക മാക്രോ ലെന്‍സുകളും ഒരു നിശ്ചിത അപ്പര്‍ച്ചര്‍ മാത്രം ഉള്ളവയാണ്.(എന്ന് വച്ചാല്‍ സാധാരണ ലെന്‍സുകളില്‍ അപ്പര്‍ച്ചര്‍, ക്രമീകരിക്കുന്നത് പോലെ ഇവയില്‍ ക്രമീകരിക്കാന്‍ പറ്റുകയില്ല)

DEPTH OF FIELD കണ്ട്രോള്‍ ചെയ്യാന്‍ വളരെ പ്രയാസമുള്ള ലെന്‍സുകളാണ് ഇവ. സൂഷ്മതയോടെ എടുത്തില്ലെങ്കില്‍ എടുക്കുന്ന ചിത്രത്തില്‍ ബ്ലര്‍ മാത്രമേ കാണൂ.

ചില പ്രധാന നിക്കോര്‍ ലെന്‍സുകളുടെ ഏകദേശ വില ചുവടെ കൊടുക്കുന്നു.വില ഇന്ത്യന്‍ രൂപയില്‍ .(price in india)
  • Nikon AF-S DX NIKKOR 18-55mm ************************* Rs.7000.00
  • Nikon AF-S DX NIKKOR 18-105mm ************************Rs.19900.00
  • Nikon AF-S DX NIKKOR 55-300mm ********************** Rs.20450.00
  • Nikon AF-S VR Zoom-Nikkor 70-300mm ******************Rs.32000.00
  • Nikon AF-S DX NIKKOR 18-300mm ***********************Rs.72000.00
  • Nikon AF-S DX NIKKOR 18-200mm ***********************Rs.59,000.00
  • Nikon AF-S NIKKOR 24-70mm F/2.8G ********************Rs.110600.00
  • Nikon AF-S NIKKOR 300mm F/4D *************************Rs.72000.00
  • Nikon AF-S NIKKOR 24-120mm F/4G *********************Rs.89000.00
  • Nikon AF-S DX NIKKOR 35mm F/1.8G ********************Rs.14000.00
  • Nikon AF-S NIKKOR 50mm F/1.8G ************************Rs.13330.00
  • Nikon AF-S NIKKOR 50mm F/1.4G ***********************Rs.31000.00
  • Nikon AF-S Nikkor 85mm F/1.8G **************************Rs.31000.00
  • Nikon AF-S NIKKOR 28-300mm ****************************Rs.67000.00
  • Nikon AF-S VR Macro-Nikkor 105mm F/2.8G **************Rs.53000.00
  • Nikon AF-S NIKKOR 16-35mm F/4G ED VR Lens ********Rs.92000.00
  • Nikon AF Zoom-Nikkor 24-85mm F/2.8-4D *****************Rs.38000.00
  • Nikon AF-S Zoom-Nikkor 17-35mm F/2.8D ****************Rs.103000.00
  • Nikon AF VR Zoom-Nikkor 80-400mm **********************Rs.95000.00

ഒരു കൌതുകത്തിനായി ഈ ലെന്‍സിന്റെ വില കൂടി കാണൂ...

Nikon AF-S Nikkor 200-400mm F/4G Rs.525,000.00 (ടൈപ്പു ചെയ്തപ്പോള്‍ പൂജ്യം കൂടിപ്പോയതോന്നുമല്ല)

ടെലിഫോട്ടോ ലെന്‍സ്‌ (പുട്ടുകുറ്റി) യുടെ കാര്യത്തില്‍ ഏറ്റവുമധികം ആളുകള്‍ എന്നോട് ചോദിച്ചിട്ടുള്ള സംശയം, 55-300 വാങ്ങണോ അതോ 70-300 വാങ്ങണോ എന്നതായിരുന്നു. മിക്ക ആളുകളും സാധാരണയായി വാങ്ങുന്നത് 55-300 തന്നെയാണ്, അതിനു രണ്ടു കാരണങ്ങളാണ് ഉള്ളത്. മിക്ക ആളുകളുടെയും ധാരണ 55-300 കൂടുതല്‍ സൂം റേഞ്ച് ലഭിക്കുമല്ലോ എന്നതാണ്. രണ്ടാമത് 12000 രൂപയുടെ വ്യത്യാസം. ഞാന്‍ തീര്‍ച്ചയായും 55-300 നെ അപേക്ഷിച്ച്, 70-300 ആണ് താല്‍പര്യപ്പെടുന്നത്‌.,. എന്തു കൊണ്ടെന്നാല്‍, ;

രണ്ടും തമ്മില്‍ കിട്ടുന്ന സൂം വ്യത്യാസം (55 മുതല്‍ 70വരെ mm) , അത് ഫോട്ടോഗ്രഫിയെ ഒരു തരത്തിലും ബാധിക്കുകയില്ല.

70-300 ന്‍റെ ഏറ്റവും വലിയ പ്രത്യേകത അതൊരു ഫുള്‍ ഫ്രെയിം (FX FORMAT) ലെന്‍സ്‌ ആണെന്നുള്ളതാണ്. എന്ന് വച്ചാല്‍ നമ്മള്‍ ഭാവിയില്‍ DX ഫോര്‍മാറ്റ്‌ DSLR മാറ്റി, ഒരു പ്രൊഫഷനല്‍ ഫുള്‍ ഫ്രെയിം DSLR വാങ്ങുകയാണെങ്കില്‍ , (ഉദാ; D7000 മാറ്റി D600 വാങ്ങുകയാണെങ്കില്‍),) ഇതേ ലെന്‍സ്‌ ഉപയോഗിക്കാം. 55-300 ഫുള്‍ ഫ്രെയിമില്‍ പറ്റില്ല.

55-300 ന്‍റെ ഓട്ടോ ഫോക്കസ്, 70-300 നെ അപേക്ഷിച്ചു സ്ലോ ആണ്. അതിവേഗതയാര്‍ന്ന ഓട്ടോ ഫോക്കസിന് 70-300 ആണ് ബെസ്റ്റ്.

നമ്മള്‍ ഒരു സ്പോര്‍ട്സ് പരിപാടി, അല്ലെങ്കില്‍ ഒരു എയര്‍ ഷോ യുടെ പടം എടുക്കാന്‍ പോകുകയാണ് എന്നിരിക്കട്ടെ, മിന്നല്‍ വേഗത്തില്‍ പറക്കുന്ന ഒരു യുദ്ധ വിമാനത്തിന്റെ ചിത്രം എടുക്കാന്‍ അതിവേഗതയുള്ള ഫോക്കസ് അത്യാവശ്യമാണ്. അതെ സമയം മരച്ചില്ലയില്‍ വിശ്രമിക്കുന്ന പക്ഷിയുടെ പടം എടുക്കാന്‍ 55-300 മതി.

പക്ഷെ ഒപ്ടിക്കല്‍ ക്വാളിറ്റി രണ്ടിനും ഒരേ പോലെയാണ് എന്ന് ഞാന്‍ ചോദിച്ച പല പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും പറഞ്ഞിട്ടുണ്ട്, (അതാണല്ലോ ഏറ്റവും IMPORTANT) അത് കൊണ്ട് ബട്ജറ്റ് ഉള്ളവര്‍ 70-300 വാങ്ങുക, അത്ര ബട്ജറ്റ് ഇല്ലാത്തവര്‍ 55-300 ഉം വാങ്ങുക.

70-300 ന്‍റെ ഒരു ദൂഷ്യം, 55-300 നെ അപേക്ഷിച്ച് വളരെ വലിപ്പക്കൂടുതലും, HOOD കൂടി ഫിറ്റ്‌ ചെയ്യുമ്പോള്‍ ഇരട്ടിയോളം ഭാരവുമുണ്ട്.

ഏകദേശ വില; 55-300 with VR- 20,000 രൂപ (Vibration Reduction is MUST for these type of lenses)
70-300 with VR -32,000 രൂപ


നല്ല ഷാര്‍പ്പ്, ക്വാളിറ്റി ചിത്രങ്ങള്‍ ലഭിക്കാനുള്ള ചില മുന്‍കരുതലുകള്‍: അടുത്ത പോസ്റ്റില്‍....,...

tinumathew | photography

Wednesday, May 29, 2013

MORE DEMAND FOR DSLR CAMERA FOR CASUAL AND HOME PURPOSE IN CHEAPER PRICE



Now a days DSLR became a very popular for the casual and homely use. Before 3-4 years the DSLR camera is used only by the professional and for studio purpose. The price for the camera is also not that much affordable by the normal people. The rich people also not ready to buy the camera because they are not much aware about the camera before. They thought that its only for professionals and they used to buy the small compact or bridge camera. 

But now the story changed. Normal people is now ready to buy the DSLR camera. They are more interested in the processional camera for the casual use also. Two main things made this change. One is the price drop of this kind of camera and the other is that they think that a DSLR is the part of the society status. 

Mostly this kind of casual users choose the camera like Nikon D3100,D3200,D5100,D5200, D7000 or the latest D7100. And also they choose Canon 1100D,550D,600D,650D or the latest 700D. Once the Nikon D90 and the Canon 550D was the most popular. 

For the people who really wants to buy a basic , DSLR some peoplewill not have a brand of model with them.They just go to a showroom and will get a DSLR sujjested by the shop owner or a branf merchandiser. But someone will really go through the Internet and research about current models abd features. For basic choice I will sujjest you to buy the Nikon D3100 better that Canon 1100D. Specs wise and clarity wise Nikon D3100 stay a step forward. The price is almost same. Nikon D3100 cost just 2199 Dirhams in the UAE market with a 18-55VR Lens. And for the kit with Non-VR is only for the price of 1999 Dirhams. And for the Canon 1100D the price is only 1999 Dirhams for the kit of 18-55mm lens.


Someone like Canon brand and some one likes Nikon brand. As per my sujjesion dont look for the brand name. Just pay for the features and quality. As per the experts opinion Nikon gives a natural picrure while the Canon produces a brightened picture.



Sunday, May 26, 2013

CANON POWERSHOT A2550 BEST AND LOWEST PRICE IN DUBAI :

DSS  - DUBAI SUMMER SALE 2013 ANNOUNCES DIFFERENT KIND OF OFFERS IN DIFFERENT OUTLETS . SOME OFFERS IN THAT SERIES YOU CAN SEE HERE

CANON POWERSHOT A2550 BEST AND LOWEST PRICE IN DUBAI :
  • 16MEGAPIXEL 
  • 5X OPTICAL ZOOM
  •  720p HD MOVIE RECORDING
  • 2.7" LCD SCREEN
  •  4GB MEMORY CARD + CASE


CANON CAMERA POWERSHOT A2550 IS A VERY COOL CAMERA WITH 16MEGAPIXEL AND 5X OPTICAL ZOOM. IT RECORDS 720p HD MOVIE RECORDING  WITH A 2.7" LCD SCREEN.ITS CURRENTLY SOLD FOR THE PRICE OF AED 389 WITH 4GB MEMORY CARD + CASE. THIS WORKS WITH A LITHIUM-ION BATTERY.

Tuesday, May 21, 2013

LATEST AND BEST LAUNCHING PRICE FOR CANON POWERSHOT A1400 IN UAE MARKET ! QUICK SPECS



CANON RELEASED THEIR LATEST LAUNCH OF 2013 IN UAE. THEIR NEW POWERSHOT AND IXUS LINE UP IS IN THE MARKET TO MAKE A REAL HIT WITH NEW DESIGN AND STYLE. IN THAT CANON POWERSHOT A1400 IS THE ONE WHICH HAVE 16 MEGAPIXELS - 5X OPTICAL ZOOM  WITH 720p HD MOVIE RECORDING AND WITH VIEW FINDER . OPERATED WITH AA - ALKALINE  BATTERIES

QUICK SPECS :

  • 16 MEGAPIXELS
  •  5X OPTICAL ZOOM  
  • 720p HD MOVIE RECORDING 
  • AA BATTERIES
  • VIEW FINDER

LATEST AND BEST LAUNCHING  PRICE FOR CANON POWERSHOT A1400 IN UAE MARKET IS  : 

 PRICE IN UAE : AED 639

LATEST AND BEST LAUNCHING PRICE FOR CANON POWERSHOT A2600 IN UAE MARKET ! QUICK SPECS



CANON RELEASED THEIR LATEST LAUNCH OF 2013 IN UAE. THEIR NEW POWERSHOT AND IXUS LINE UP IS IN THE MARKET TO MAKE A REAL HIT WITH NEW DESIGN AND STYLE. IN THAT CANON POWERSHOT A2600 IS THE ONE WHICH HAVE 16 MEGAPIXELS - 5X OPTICAL ZOOM WITH 720p HD MOVIE RECORDING AND 3" LCD SCREEN. 
QUICK SPECS :

  • 16 MEGAPIXELS
  •  5X OPTICAL ZOOM  
  • 720p HD MOVIE RECORDING 
  • 3" LCD SCREEN 

LATEST AND BEST LAUNCHING  PRICE FOR CANON POWERSHOT A2600 IN UAE MARKET IS  : 

 PRICE IN UAE : AED 539

LATEST AND BEST LAUNCHING PRICE FOR CANON POWERSHOT A3500 IN UAE MARKET ! QUICK SPECS


CANON RELEASED THEIR LATEST LAUNCH OF 2013 IN UAE. THEIR NEW POWERSHOT AND IXUS LINE UP IS IN THE MARKET TO MAKE A REAL HIT WITH NEW DESIGN AND STYLE. IN THAT CANON POWERSHOT A3500 IS THE ONE WHICH HAVE 16 MEGAPIXELS - 5X OPTICAL ZOOM  WITH 720p HD MOVIE RECORDING AND 3" LCD SCREEN. SPECIALTY IS THE WIFI FACILITY.

QUICK SPECS :

  • 16 MEGAPIXELS
  •  5X OPTICAL ZOOM  
  • 720p HD MOVIE RECORDING 
  • 3" LCD SCREEN 
  • WIFI FACILITY.

LATEST AND BEST LAUNCHING  PRICE FOR CANON POWERSHOT A3500 IN UAE MARKET IS  : 

 PRICE IN UAE : AED 639