Search the blog

Custom Search

Monday, June 24, 2013

ബഡ്ജറ്റ് ഇല്ലാത്തതു കാരണം DSLR ക്യാമറ വാങ്ങാതെ ബ്രിഡ്ജ് ക്യാമറ വാങ്ങാന്‍ പോകുന്നവര്‍ക്ക് വേണ്ടിയുള്ള ചില നിര്‍ദ്ദേശങ്ങള്‍.;

posted by : TINU
WHY TO BUY A DSLR CAMERA RATHER THAN A BRIDGE CAMERA :??


കഴിഞ്ഞ കുറെ ദിവസങ്ങളായി നൂറു കണക്കിന് പുതിയ ചങ്ങാതിമാരുമായി, പ്രത്യകിച്ചു ഫോട്ടോഗ്രഫി ഉള്ളിലെ മോഹമായി കൊണ്ടു നടക്കുന്ന ആളുകളുമായി ചാറ്റിലൂടെ സംവദിക്കാനും അവര്‍ക്ക് അറിയാത്ത പല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും, സംശയങ്ങള്‍ ദൂരീകരിക്കാനും സാധിച്ചു....മുന്‍ഗണനാക്രമം പാലിച്ചത് കൊണ്ട് പലര്‍ക്കും ഇത്തിരി വൈകിയാണ് മറുപടി കൊടുക്കാന്‍ സാധിച്ചത് എന്നറിയാം, പക്ഷെ എന്‍റെ സമയകുറവ് കൊണ്ട് മാത്രമാണ്...ഇന്നലെയും ഇന്നും വന്ന മെസ്സെജുകള്‍ ഒഴികെ, മെസ്സേജ് അയച്ച മൊത്തം പേര്‍ക്കും റിപ്ലെ ചെയ്യാന്‍ സാധിച്ചു എന്നതില്‍ വളരെ സന്തോഷമുണ്ട്...

ഫോട്ടോഗ്രഫിയിലെ സാങ്കേതിക പദങ്ങള്‍, ഫോട്ടോഗ്രഫിയില്‍ തുടക്കക്കാരായ ആളുകള്‍ക്ക് മനസിലാകുന്ന ലളിതമായ ഭാഷയില്‍ പോസ്റ്റ്‌ ചെയ്യണം എന്നാണു വിചാരിച്ചത് എങ്കിലും, പലരും കുറഞ്ഞ ബഡ്ജറ്റ് കാരണം, ബ്രിഡ്ജ് ക്യാമറകളെ പറ്റി ചോദിച്ചതു കൊണ്ട് ഈ പോസ്റ്റ്‌ ചെയ്യുന്നു.. സാങ്കേതിക പദങ്ങളെ സംബന്ധിച്ച പോസ്റ്റ്‌ അധികം താമസിയാതെ ചെയ്യാം.

കോളേജുകളില്‍ പഠിക്കുന്ന കൂട്ടുകാര്‍, ജീവിതപ്രാരാബ്ദങ്ങള്‍ കാരണം പ്രവാസ ജീവിതം വിധിക്കപ്പെട്ടവര്‍, ബാധ്യതകള്‍ ഏറെയുള്ള ചില സഹോദരന്മാര്‍, സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ ; പക്ഷെ ഫോട്ടോഗ്രഫി ഒരു മോഹമായി കൊണ്ട് നടക്കുന്ന ഫോട്ടോഗ്രഫിയില്‍ പ്രതിഭയുള്ള ആളുകള്‍.....,,,ഇവരെല്ലാം പറഞ്ഞ പൊതുവായ പ്രശ്നം, ഫോട്ടോഗ്രഫി ചെയ്യാന്‍ നല്ല താല്‍പ്പര്യം ഉണ്ട്, പക്ഷെ, ബജറ്റ് ഒരു 15000 രൂപാ വരെയേ പോകാന്‍ പറ്റൂ.....ഫോട്ടോഗ്രഫി ഭ്രാന്തു തലയില്‍ കയറിപോയാല്‍, പിന്നെ മുന്നും പിന്നും നോക്കുകയില്ല എന്നത് എന്‍റെ അനുഭവ സാക്ഷ്യം... 

ആദ്യമൊക്കെ ഞാന്‍ പലര്‍ക്കും ബ്രിഡ്ജ് ക്യാമറകള്‍ , ( ബ്രിഡ്ജ് ക്യാമറകളില്‍ മുന്‍പില്‍ നില്‍ക്കുന്നത് ക്യാനോണ്‍ തന്നെ..) നിര്‍ദേശിച്ചു, പിന്നീടാണ് എങ്ങനെ ഇക്കൂട്ടരെ സഹായിക്കാന്‍ കഴിയും എന്ന് ആലോചിച്ചത്.. എല്ലാവര്‍ക്കും ആവശ്യം ഒരു സപ്പോര്‍ട്ട് , നല്ല ഉപദേശം, സൊല്യൂഷന്‍സ് ഒക്കെയാണ്... 

ഞാന്‍ പല റിവ്യൂ കോളങ്ങളും റെഫര്‍ ചെയ്തു, പല ഫോട്ടോഗ്രഫി ചങ്ങാതിമാരുമായും ആശയ സംവാദം നടത്തി....അപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന ചില ആശയങ്ങള്‍ പങ്കു വക്കുന്നു.. ഒരു വിദഗ്ദോപദേശമായി ഇതിനെ വ്യാഖ്യനിക്കണ്ടാ, നിങ്ങളെ ഈ സൊല്യൂഷനുകള്‍ സഹായിക്കും എന്നു കരുതുന്നു....

ആദ്യം ഏറ്റവും വില കുറഞ്ഞ DSLR കള്‍ ഏതൊക്കെയാണ് എന്ന് മനസിലാക്കുക.. (PENTAX  ഒഴിവാക്കുന്നു,)

വില കുറഞ്ഞ ലോ-എന്‍ഡ് എന്‍ട്രി ലെവല്‍ DSLR കള്‍;(Low-end Entry Level- all are nearly Rs.20000)

  1. Canon 1100D (in U.S its called T3)
  2. Nikon D3100
  3. Sony SLT A37

നിക്കോണിന്‍റെ പോപ്പുലര്‍ ആയ പല മോഡലുകളിലും ഉപയോഗിക്കുന്നത് സോണി നിര്‍മ്മിച്ച സെന്‍സര്‍ ആണ്, എന്നിരുന്നാലും, സോണിയുടെ DSLR അവസാന ഒപ്ഷനായി സ്വീകരിച്ചാല്‍ മതി. കാരണം ഞാന്‍ എന്‍റെ ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ. ലിങ്ക് ചുവടെ.......


എന്‍റെ പഴയ പോസ്റ്റുകള്‍ കണ്ടാല്‍ മനസിലാകും, മിക്ക പോസ്റ്റിലും എഴുതിയ ഒരു വിഷയം ആണ് VR/IS . (in Nikon Vibration Reduction / in Canon Image Stabilization) .. ഒരു നിശ്ചിത ഷട്ടര്‍ സ്പീഡിലും (സാധാരണയായി ഇത് 18-55mm കിറ്റ്‌ ലെന്‍സില്‍ 1/60 ആണ്) താഴെ ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്, VR/IS ഇല്ലാത്ത ലെന്‍സ് കൊണ്ടു ഫോട്ടോ എടുത്താല്‍ , ഇമേജിന്റെ ക്വാളിറ്റിയെ ബാധിക്കും..അത് കൊണ്ടാണ് ഇമേജ് ക്വാളിറ്റിയില്‍ അതീവ ശ്രദ്ധാലുവായ ഞാന്‍ അതിനെ പ്രോല്സാഹിപ്പിക്കാത്തത്..

പക്ഷെ ഇവിടെ പ്രശ്നം ബഡ്ജറ്റ് ഇല്ലാത്തത് ആയതു കൊണ്ട്, നമുക്ക് ചെയ്യാവുന്ന ഒരു സൊല്യൂഷന്‍, VR/IS ഇല്ലാത്ത (NON VR അല്ലെങ്കില്‍ NON IS) ലെന്‍സ്‌ അടങ്ങിയ ഒരു എന്‍ട്രി ലെവല്‍ DSLR കിറ്റ്‌ വാങ്ങുക എന്നതാണ്. അത് നിങ്ങളുടെ ബജറ്റിനെ ഏറെ സഹായിക്കും. സൂപ്പര്‍ സൂം ഉള്ള ഒരു ബ്രിഡ്ജ് ക്യാമറ 15000 രൂപ കൊടുത്തു വാങ്ങുന്നതിലും ഏറെ നല്ലതു ഒന്നോ രണ്ടോ മാസം കൂടി വെയിറ്റ് ചെയ്തു, 3000-4000 രൂപ കൂടി ഇന്‍വെസ്റ്റ്‌ ചെയ്തു ഒരു എന്‍ട്രി ലെവല്‍ DSLR വാങ്ങുന്നതാണ്. 19000 രൂപാ മുതല്‍ DSLR കിട്ടും എന്നാണ് എന്‍റെ അറിവ്. 

18-55 mm NON VR (ക്യാനോണ്‍ ആണെങ്കില്‍ NON IS) ലെന്‍സ്‌ അടങ്ങിയ DSLR കിറ്റിന്‍റെ വില, നിങ്ങളുടെ LOCALITY യിലെ കുറഞ്ഞതു അഞ്ചു സ്ടോറുകളില്‍ എങ്കിലും തിരക്കുക.....ഇത്തിരി മെനക്കെട്ടാല്‍, കിട്ടാവുന്ന ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടും. . FLIPCART പോലെയുള്ള ഓണ്‍ലൈന്‍ സ്ടോറുകളില്‍ ഞാന്‍ ചില ഫോട്ടോഗ്രഫി സാധനങ്ങളുടെ വില ചെക്ക് ചെയ്തപ്പോള്‍ കടകളില്‍ കിട്ടുന്നതിനേക്കാള്‍ വില കൂടുതല്‍ ആണ്...സ്പെഷ്യല്‍ DISCOUNT കിട്ടാന്‍ സാധ്യതയുള്ളതു കൊണ്ട് നേരിട്ട് കടകളില്‍ (ഫോട്ടോഗ്രഫിക്ക് വേണ്ടി പ്രത്യേകമായുള്ള കടകളില്‍),) തന്നെ അന്വേഷിക്കുക, എത്ര രൂപയ്ക്ക് തരാന്‍ പറ്റും എന്നു വില പേശുക.

ഒന്നോര്‍ക്കുക, ഒരു ഹൈ-എന്‍ഡ് (High-End) ബ്രിഡ്ജ് ക്യാമറക്കും, ഒരു DSLR ന്‍റെ (അത് എന്‍ട്രി ലെവല്‍ DSLR ആയാല്‍ പോലും,) അത്രയും വ്യക്തതയും, DETAILS അടങ്ങിയതുമായ ഇമേജ് തരാന്‍ കഴിയില്ല...കാരണം ഒരു DSLR ക്യാമറയുടെ സെന്‍സറിന്‍റെ വലുപ്പം ബ്രിഡ്ജ് ക്യാമറകളുടെ സെന്‍സര്‍ വലുപ്പത്തിനെക്കാള്‍ പല മടങ്ങ്‌ വലുതാണ്‌).)...,..

ഒരു ചിത്രത്തിന്‍റെ ക്വാളിറ്റിയും ക്ലാരിറ്റിയും നിര്‍ണ്ണയിക്കുന്ന ഏറ്റവും അടിസ്ഥാന ഘടകം, ആ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറിന്‍റെ വലുപ്പം ആണെന്ന് ഞാന്‍ ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ. സെന്‍സറിന്‍റെ വലുപ്പം കൂടുംതോറും, ക്യാമറ ബോഡിയുടെ വിലയും കൂടും, ചിത്രത്തിന്‍റെ വ്യക്തതയും കൂടും......

തീരെ കുറഞ്ഞ വില കൊടുത്തു VR/IS ഇല്ലാത്ത ലെന്‍സ്‌ അടങ്ങിയ കിറ്റ്‌ വാങ്ങിയാലും, ഇത്തിരി മുന്‍കരുതലുകള്‍, ശ്രദ്ധ എടുത്തു കഴിഞ്ഞാല്‍ നല്ല ഗുണമേന്മയുള്ള ചിത്രം ലഭിക്കും, അതത്ര പ്രയാസമുള്ള കാര്യങ്ങളുമല്ല...

പകല്‍ വെളിച്ചത്തില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍, വെളിച്ചമുള്ള മുറിക്കകം, അല്ലെങ്കില്‍ വെളിച്ചമുള്ള ഒരു സ്റെജ് ഷോയുടെ ചിത്രം, ഇതൊക്കെ അതിഭംഗിയായി NON VR ലെന്‍സു കൊണ്ട് എടുക്കാം...അതും ഇമേജ് ക്വാളിറ്റിയെ ഒരുതരത്തിലും ബാധിക്കാതെ. ഒരു ലെന്‍സിന്‍റെ ഏറ്റവും അടിസ്ഥാന യോഗ്യതയായ "ഒപ്ടിക്കല്‍ ക്വാളിറ്റി"യുമായി VR/IS നു യാതൊരു ബന്ധവുമില്ല താനും. 1/60 എന്ന ഷട്ടര്‍ സ്പീഡിലും കൂടിയ സ്പീഡില്‍ (അതായത് 1/80, 1/100) ഫോട്ടോ എടുക്കുന്നതിനു VR/IS ന്‍റെ ആവശ്യവുമില്ല.

ഒന്നോര്‍ക്കുക, VR/IS ന്‍റെ ഉപയോഗം വരുന്നത്, തീരെ വെളിച്ചം കുറഞ്ഞ സാഹചര്യത്തില്‍, ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്, കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഫോട്ടോ എടുക്കുന്ന സാഹചര്യങ്ങളില്‍ മാത്രമാണ്... അഥവാ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഫോട്ടോ എടുക്കണം എന്നു പിന്നീടു തോന്നിയാല്‍ വില കുറഞ്ഞ ഒരു ട്രൈപോഡ്‌ വാങ്ങിയാല്‍ മതി. എന്‍ട്രി ലെവല്‍ ബോഡി + 18-55mm കിറ്റ്‌ ലെന്‍സ്‌ വച്ച് ഫോട്ടോ എടുക്കുന്നതിനു വില കൂടിയ Manfrotto ട്രൈപോഡിന്റെ ആവശ്യമൊന്നുമില്ല.. 

ബജറ്റ് കുറവുള്ളവര്‍ കഴിയുന്നതും ക്യാനോണ്‍ 1100D യിലേക്കു തന്നെ പോകുക.. ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള മോഡല്‍ ആണിത്. അത് കൊണ്ട് ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു അഡീഷണല്‍ ലെന്‍സ്‌ വാങ്ങണം എന്ന് തോന്നിയാല്‍ കുറഞ്ഞ വിലയ്ക്ക് ലെന്‍സ്‌ വാങ്ങാന്‍ കിട്ടും. (നിക്കോണ്‍ എന്‍ട്രി ലെവല്‍ പോലെ വില കൂടിയ, ഫോക്കസ് മോട്ടോര്‍ ഉള്ള ലെന്‍സുകള്‍ വാങ്ങേണ്ടി വരില്ല,) 

ചിലര്‍ പറയുകയുണ്ടായി, DSLR ഉപയോഗിക്കാന്‍ അറിയാത്തത് കാരണം ഞാന്‍ ബ്രിഡ്ജ് ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന്. പക്ഷെ ഒരു കാര്യമുണ്ട്, ഞാന്‍ ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞല്ലോ, DSLR എന്നത് എല്ലാ പൂര്‍ണ്ണതകളും തികഞ്ഞ ഒരു ഫോട്ടോഗ്രഫി മെഷീന്‍ ആണെന്ന്.... 

ഫോട്ടോഗ്രാഫറെ പൂര്‍ണ്ണമായും ഇമേജിന്‍ മേല്‍ നിയന്ത്രണം ചെലുത്താന്‍( (,(MANUAL MODE/ 'M' mode) അനുവദിക്കുന്നതിനോടൊപ്പം തന്നെ,; 

ഒട്ടും പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തവര്‍ക്കായി AUTOMATIC MODE, 

കുറച്ചു മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്നവര്‍ക്കായി, ;
APERTURE PRIORITY MODE, 
('A' Mode in Nikon, 'AV' (Aperture Value) mode in Canon), 
അല്ലെങ്കില്‍, 
SHUTTER PRIORITY MODE,('S' Mode in Nikon, 'TV' (Time Value) mode in Canon) 
PROGRAMMED MODE ('P' mode) 

എന്നിങ്ങനെയുള്ള മോഡുകളും ഉണ്ട്.....

ഇതിനും പുറമേ, പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തവര്‍ക്കായി, AUTOMATIC MODE കൂടാതെ നിക്കോണ്‍ DSLR കളില്‍ GUIDED MODE എന്നൊരു മോഡും കൂടി ഉണ്ട്.

ചുരുക്കത്തില്‍, എങ്ങനെ ഈ കുന്ത്രാണ്ടം പ്രവര്‍ത്തിപ്പിക്കും എന്ന് ടെന്‍ഷന്‍ അടിച്ചു DSLR വാങ്ങാതിരിക്കണ്ടാ...

A personal request: പിന്നെ ഇതിനൊക്കെ അപ്പുറം, ഇത് വായിക്കുന്ന നിങ്ങള്‍ നിങ്ങളുടെ നഗരത്തിലെ മേല്‍പ്പറഞ്ഞ മോഡലുകള്‍ വില്‍ക്കുന്ന ഡീലറുടെ പേരും, കഴിയുമെങ്കില്‍, ലഭിക്കുന്ന വിലയും താഴെ കമന്റ് ആയി ഇടാന്‍ അഭ്യര്‍ത്ഥിക്കുന്നു...
ഒരു പാടു പേര്‍ക്ക് അത് ഉപകാരമാകും...

വില എടുക്കേണ്ടത് (എല്ലാം NON VR/ NON IS ലെന്‍സ്‌),):
  1. Canon 1100D + 18-55mm
  2. Nikon D3100 + 18-55mm
  3. Sony SLT-A37K + 18-55mm (ലാസ്റ്റ് ചോയിസ് മാത്രം,)

കഴിയുമെങ്കില്‍ ഈ ടോപിക് ഷെയര്‍ ചെയ്യുക, ഒരാള്‍ക്കെങ്കിലും അത് ഉപകാരമാകാതിരിക്കില്ല....