Search the blog

Custom Search

Wednesday, June 19, 2013

നിക്കോണ്‍ D5200 - D5100.. ഇതില്‍ ഏതു വാങ്ങും... എന്താണ് വ്യത്യാസം - with latest and best price

posted by Tinu N Simi

ഒത്തിരി മെസ്സേജുകള്‍ വരുന്നുണ്ട്..സമയം കിട്ടുന്നതിനനുസരിച്ച് റിപ്ലെ അയക്കാം....... മിക്കവാറും Nikon D5200 ആരാധകര്‍ തന്നെയാണ്.....എന്‍ട്രി ലെവലിലെ കിംഗ്‌ ആണ് Nikon D5200, സംശയമില്ല...പുതിയ മോഡലും ആണ്...... 


പക്ഷെ D5200 യും D5100 തമ്മില്‍ വിലയില്‍ നല്ല വ്യത്യാസം ഉണ്ട്.. കോണ്‍ഫിഗറേഷനില്‍ ആകെപ്പാടെയുള്ള വ്യത്യാസം മെഗാ പിക്സലിലും ( 24MP and 16MP.. അതില്‍ ഒരു കാര്യവും ഇല്ല എന്ന് ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ) പിന്നെ ഫോക്കസ് പോയിന്റുകളിലും ഉള്ളതാണ് (11 and 39)....
നോയിസ് ഇല്ലാതെ കിട്ടാവുന്ന മാക്സിമം ISO RANGE, DYNAMIC RANGE, IMAGE QUALITY (DYNAMIC RANGE നെ പറ്റി വരുന്ന പോസ്റ്റുകളില്‍ വിശദീകരിക്കാം) ഇവ രണ്ടു മോഡലുകളിലും ഏകദേശം സെയിം തന്നെയാണ്....

പക്ഷെ D5100 ക്ക്ബാറ്ററി ബാക്ക് അപ്പ് ഇത്തിരി കൂടുതല്‍ ഉണ്ട്. (660 ഷോട്ടുകള്‍), D5200 ക്ക് 500ഷോട്ടുകള്‍ മാത്രം)

കൂടിയ വില കൊടുത്തു D5200+18-55VR വാങ്ങാന്‍ പോകുന്ന നിങ്ങളുടെ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ ഈ രണ്ടു ഓപ്ഷനില്‍ ഏതെങ്കിലും ഒന്നു ചൂസ് ചെയ്യും;

01. കൂടെ ഒരു 2500-3000 രൂപാ കൂടിയിട്ടു, ഒരു d5100 ബോഡി + 18-105 VR കിറ്റ് വാങ്ങിക്കും.

02. അല്ലെങ്കില്‍ D5100+ 18-55VR + 50mm1.8G + A GOOD TRIPOD...

ഐഡിയ എപ്പടി ?????


NIKON D5200 WITH 18-55mm VR LENS  CURRENT PRICE IN UAE : DIRHAMS 3699
NIKON D5100 WITH 18-55mm VR LENS  CURRENT PRICE IN UAE : DIRHAMS 2499

Like this facebook page : Tinu N Simi